കിടപ്പറ രംഗങ്ങളില്ല, പ്രേക്ഷകർക്ക് ദഹിക്കാത്ത ഒരു രംഗം പോലും സീരിയലുകളിൽ ഷൂട്ട് ചെയ്യാറില്ല, ബീന ആന്റണി🔥🔥



മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബീന ആന്റണി. ബിഗ് സ്‌ക്രീനിൽ തിളങ്ങിയിരുന്ന നടി ഇപ്പോൾ മിനിസ്‌ക്രീനിൽ നിറഞ്ഞ് നിൽക്കുകയാണ്. നിരവധി സിനിമകളിൽ വേഷമിട്ടെങ്കിലും നടി ഏറെ ശ്രദ്ധിക്കപ്പെടുന്നത് മിനിസ്‌ക്രീനിലൂടെയാണ്. 1986ൽ ഒന്നു മുതൽ പൂജ്യം വരെ എന്ന സിനിമയിൽ ബാലതാരമായി എത്തിയാണ് ബീന ആന്റണി അഭിനയരംഗത്തേക്ക് എത്തുന്നത്. ഡിഡി മലയാളം ചാനലിലെ ഇണക്കം പിണക്കം എന്ന സീരിയലിലൂടെയാണ് 1992ൽ താരം മിനിസ്‌ക്രീൻ രംഗത്ത് സജീവമായത്. നിലവിൽ മൗനരാഗം, പൂക്കാലം വരവായി എന്നീ സീരിയലുകളിലാണ് താരം അഭിനയിക്കുന്നത്.


സീരിയലുകൾക്ക് സെൻസറിം​ഗ് വേണമെന്ന പരാമർശത്തിനെതിരെ ബീന ആന്റണി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. വാക്കുകളിങ്ങനെ, സീരിയലുകളിൽ ഒരിക്കൽ പോലും പട്ടിയെന്നോ തെണ്ടിയെന്നോ പോലുള്ള വാക്കുകൾ പോലും ഉപയോഗിക്കുന്നില്ല. വളരെ വൾഗറായ രീതിയിൽ എക്‌സ്‌പോസ് ചെയ്ത് ഞങ്ങൾ കാണിക്കാറില്ല. ഇഴുകി ചേർന്ന് അഭിനയിക്കാറില്ല. കിടപ്പറ രംഗങ്ങളില്ല. കുടുംബ പ്രേക്ഷകർക്ക് ദഹിക്കാത്ത ഒരു രംഗം പോലും സീരിയലുകളിൽ ഷൂട്ട് ചെയ്യാറില്ല. പിന്നെന്തിനാണ് സീരിയലുകളിൽ സെൻസറിംഗ് കൊണ്ടുവരുന്നത്.

കഴിഞ്ഞ 30 വർഷത്തിനിടെ ഞാൻ സീരിയൽ മേഖലയിൽ നിന്ന് ഒരിക്കൽ മാത്രമാണ് ഇടവേള എടുത്തിട്ടുള്ളത്. അത് എന്റെ പ്രസവത്തിന്റെ സമയത്ത് മാത്രമാണ്. അതും പരമാവധി മൂന്ന് മാസം മാത്രമാണ് അവധിയെടുത്തത്. ഇപ്പോഴത്തെ ചെറുപ്പക്കാർക്കൊന്നും സ്ഥിരതയില്ല എന്ന് പറയേണ്ടി വരും. വർഷങ്ങൾക്ക് മുമ്പ് ഞാൻ നായികയായിരുന്ന സമയത്ത് സിനിമാ നടിമാരെ വഴിപിഴച്ച്‌ പോയ സ്ത്രീകളായിട്ടായിരുന്നു സമൂഹം കണ്ടിരുന്നത്. എന്നാൽ ടിവി സീരിയലുകളിലെ അഭിനേതാക്കളെ അവർ ഗൗരവത്തോടെ കണ്ടിരുന്നു. എനിക്ക് ധാരാളം പ്രണയലേഖനങ്ങളൊക്കെ ലഭിക്കാറുണ്ടായിരുന്നു. ചിലത് രക്തത്തിൽ എഴുതിയതായിരുന്നു. അന്ന് തന്റെ തപസ്യ എന്നൊരു ഷോ വലിയ ഹിറ്റായിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

മഞ്ഞയിൽ മനോഹരിയായി നൃത്തച്ചുവടുകളുമായി അഹാന കൃഷ്‌ണ; വീഡിയോ