ഓവർ ഗ്ലാമറസായി അഭിനയിച്ചെന്ന് അവർ പറയുന്നു, ആദ്യം അവർ അത് ആസ്വദിക്കും എന്നിട്ട് കുറ്റംപറയും; ഹണി റോസ്🔥
വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലെ ശ്രദ്ധേയ നടിയാണ് ഹണി റോസ്. ചിത്രത്തിലെ രണ്ട് നായികമാരിൽ ഒരാളായിരുന്നു നടി.

പിന്നീട് തമിഴ് നടി ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങി. നടി ഇപ്പോൾ മലയാള സിനിമയിൽ സജീവമാണ്. മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്.ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു.

2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്.തുടർന്ന് തമിഴ്,തെലുങ്ക്,കന്നടഎന്നീ ചിത്രങ്ങളിലും ഭാഗമായിരുന്നുവിനിയൻ സംവിധാനം ചെയ്ത് ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയിൽ എത്തിയതെങ്കിലും ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം സിനിമയിലെ തിരിച്ചു വരവിന് കളമൊരുക്കിയിരുന്നു.

മമ്മൂട്ടി,മോഹൻലാൽ,ജയറാം,ദിലീപ് തുടങി മലയാളത്തിലെ യുവ താരം ബാലു വർഗീസിന്റെ വരെ നായികയായി ഹണി എത്തിയിട്ടുണ്ട്. ചങ്ക്സ് എന്ന സിനിമയെക്കുറിച്ച് ഹണി പറയുന്നതിങ്ങനെ,ഞാൻ ഇതുവരെ ചെയ്ത സിനിമകളെ പോലെയൊരു കഥയോ കഥാപാത്രമോ അല്ലായെന്ന് തോന്നിയപ്പോഴാണ് ചങ്ക്സ് സിനിമ ചെയ്യാൻ തീരുമാനിച്ചത്.

സിനിമ റിലീസ് കഴിഞ്ഞ് ഒരുപാട് നെഗറ്റീവ് കമന്റുകൾ വന്നു.ഞാൻ ഓവർ ഗ്ലാമറസായിട്ട് അഭിനയിച്ചുവെന്നാണ് ചിലർ പറഞ്ഞത്.എന്നെ വേദനിപ്പിക്കുന്ന ഒരുപാട് കമന്റുകൾ വന്നിരുന്നു.ചങ്ക്സിന് ശേഷം എന്നെ തേടിയെത്തിയ ഒരുപാട് അവസരങ്ങൾ ഞാൻ വേണ്ടായെന്ന് വച്ചു.

തീയേറ്ററിൽ നന്നായി ഓടിയ സിനിമയായിരുന്നു അത്.പക്ഷേ സമൂഹമാധ്യമങ്ങളിൽ കൂടുതലും നെഗറ്റീവ് കമന്റുകളായിരുന്നു.ഡയലോഗുകളിലെ കുഴപ്പം ഓവർ ഗ്ലാമർ ഫാമിലി ഓഡിയൻസ് നന്നായി എൻജോയ് ചെയ്തുവെന്നാണ് ഞാൻ അറിഞ്ഞത്.മറ്റുഭാഷകളിൽ എത്ര ഗ്ലാമറസായാലും ഡയലോഗുകൾ ഉണ്ടായാലും മലയാളികൾക്ക് കുഴപ്പമില്ലസിനിമ ആസ്വദിച്ചിട്ട് സോഷ്യൽ മീഡിയയിൽ കുറ്റം പറയുന്നവരാണെന്നും ഹണി പറയുന്നു.

‘സിനിമയിൽ മിക്കവരും അറിയുന്നവരാണ്. ഒരു സിനിമ ചെയ്യുമ്പോൾ ആദ്യം അറിയിക്കുന്നത് വിനയൻ സാറിനെയാണ്. അദ്ദേഹത്തിന്റെ നിർദേശം അനുസരിക്കാറുണ്ട്. ഒന്നും അന്വേഷിക്കാതെ തുടക്ക കാലത്ത് ചില തമിഴ് സിനിമകൾക്ക് കൈകൊടുത്തു. അതിന്റെ ബുദ്ധിമുട്ട് ആ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ഉണ്ടാകുകയും ചെയ്തു.

ഭയങ്കര സംഭവമാണെന്ന് പറഞ്ഞാണ് അവിടത്തെ മാനേജർമാർ പ്രോജക്ട് കമ്മിറ്റ് ചെയ്യിക്കുക. അഭിനയിച്ച് തുടങ്ങുമ്പോഴാണ് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്ന് മനസിലാകുന്നത്. ചിലർ മാനസികമായി തളർത്താൻ ശ്രമിക്കും. അനുഭവങ്ങളിലൂടെയല്ലേ ഓരോന്ന് പഠിക്കുക. ഇപ്പോഴാണെങ്കിൽ അങ്ങനെ സംഭവിക്കില്ല’- ഹണി റോസ് പറഞ്ഞു.

ഇട്ടിമാണി മെയ്ഡ് ഇൻ ചൈന,ബിഗ് ബ്രദർ എന്നീ സിനിമകളാണ് ഹണി അഭിനയിച്ച് ഒടുവിലായി പുറത്തിറങ്ങിയത്.കഴിഞ്ഞ വർഷം തൻറെ പേരിൽ തന്നെ രാമച്ചം ബ്രാൻഡുകളും ഹണി പുറത്തിറക്കി ബിസിനസ് രംഗത്തേക്ക് ചുവടുവച്ചിട്ടുണ്ട്.സംവിധായകിയകണമെന്ന ആഗ്രഹം മനസ്സിലുണ്ടെന്നും താരം അടുത്തിടെ തുറന്നുപറഞ്ഞിരുന്നു.









അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ