മാധ്യപാനം പുരുഷന്മാരുടെ മാത്രം കുത്തകയല്ല… ജോമോൾ ജോസഫിന്റെ കുറിപ്പ് വായിക്കാം..🔥🔥


സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ഏവർക്കും സുപരിചിതയാണ് ജോമോള്‍ ജോസഫ്. ജോമോള്‍ എഴുത്തുകാരിയും ആക്ടിവിസ്റ്റും മോഡലുമൊക്കെയാണ്. ഇപ്പോള്‍ ജോമോള്‍ താന്‍ ഇടയ്ക്ക് മദ്യപിക്കാറുണ്ടെന്നും മദ്യപാനം പുരുഷന്മാരുടെ മാത്രം കുത്തകയല്ലെന്നും തുറന്നു പറഞ്ഞിരിക്കുകയാണ്. ജോമോള്‍ പറയുന്നത് ഒരു ബിയറൊക്കെ കഴിച്ച് ഒന്ന് ശാന്തമായ അവസ്ഥയില്‍ മനസ്സൊക്കെ സ്വതന്ത്രമായി ചില രാത്രികള്‍ ആസ്വദിക്കാന്‍ ഇഷ്ടമുള്ള വ്യക്തിയാണ് താൻ എന്നാണ്.


ജോമോളിന്റെ വാക്കുകളിലേക്ക്, ‘മദ്യപിക്കുന്നത് പുരുഷന്മാരുടെ മാത്രം കുത്തകയല്ല. ഞാന്‍ ഇടയ്ക്ക് ബിയര്‍ കഴിക്കുന്ന വ്യക്തിയാണ്. കുടിച്ച് ബോധം പോകുക എന്ന അവസ്ഥയോട് ഒരിക്കലും താത്പര്യമില്ല. എന്നാല്‍ ഒരു ബിയറൊക്കെ കഴിച്ച് ഒന്ന് ശാന്തമായ അവസ്ഥയില്‍ മനസ്സൊക്കെ സ്വതന്ത്രമാക്കി ചില രാത്രികള്‍ ആസ്വദിക്കാന്‍ വളരെ ഇഷ്ടമുള്ള വ്യക്തിയാണ് ഞാന്‍. മദ്യപാനസദസ്സുകളോട് ഇന്നുവരെ താത്പര്യം തോന്നിയിട്ടില്ല. ക്ലബ്ബുകളിലോ, ബാറുകളിലോ പോയി മദ്യപിക്കുന്നതിനോടും താത്പര്യമില്ല.


എന്നാല്‍ വീട്ടില്‍ ഭക്ഷണമൊക്കെ തയ്യാറാക്കി, മോനെ ഉറക്കിയ ശേഷം ഭര്‍ത്താവിനോടൊപ്പം ബിയറും കഴിച്ച് കൊച്ചുവര്‍ത്തമാനവും കളിചിരികളും തമാശയും പറഞ്ഞ് ഇരിക്കുക എന്നത് വളരെ രസകരമായ അനുഭവമാണ്. മിക്ക പുരുഷന്മാരും കൂട്ടുകാരോട് ഒത്താണ് മദ്യപിക്കുന്നത്. അതില്‍ മിക്കവരും ലെവല്‍ പോകുന്നത് വരെ കഴിക്കാന്‍ ആഗ്രഹിക്കുന്നവരുമാണ്. അത്തരം മദ്യപാനരീതിയെ ഇന്നേവരെ ഉള്‍ക്കൊള്ളാന്‍ ആയിട്ടില്ല.


കൂട്ടുകാരോട് ഒപ്പം നിങ്ങള്‍ മദ്യപിച്ച് ആര്‍മാദിക്കുന്ന ആ സമയവും പണവും കുടുംബത്ത് സ്വന്തം ഭാര്യയോട് ഒപ്പം ഇരുന്ന് രണ്ടെണ്ണം അടിക്കാനായി ഉപയോഗിച്ച് നോക്കിക്കേ.. അപ്പോള്‍ അറിയാം നിങ്ങള്‍ക്ക് ഇടയില്‍ അകലം കുറഞ്ഞ് വരുന്നത്. നമ്മള്‍ സ്നേഹത്തിലാണെന്ന് പറയുമ്പോഴും എത്രത്തോളം ഇഴയടുപ്പം നിങ്ങള്‍ക്ക് ഇടയില്‍ ഉണ്ട് എന്ന് സ്വയം ചിന്തിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ ആകും. ബന്ധങ്ങളില്‍ അകലം കുറയ്ക്കുന്നതിനും, പരസ്പരം മനസ്സിലാക്കലുകള്‍ക്കും ഇത്തരം ശാന്തമായ സ്വകാര്യ നിമിഷങ്ങള്‍ ഉപകാരപ്പെടുമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. കൂടാതെ പണവും ലാഭിക്കാം.


ബിയര്‍ കഴിക്കുമ്പോള്‍ ഗോതമ്പും യീസ്റ്റും ഇട്ട് ഉണ്ടാക്കുന്ന ബിയര്‍ തലവേദനയ്ക്ക് കാരണം ആയേക്കാം. എന്നാല്‍ ബാര്‍ളി ഉപയോഗിച്ച് ഉണ്ടാക്കുന്ന ബിയറുകള്‍ ടേസ്റ്റുള്ളതും തലവേദന ഇല്ലാത്തതുമായി എനിക്ക് തോന്നുന്നു. എന്റെ ഇഷ്ട ബിയര്‍ ബ്രിട്ടീഷ് എംപയറും ഹെനിക്കനും ആണ്. മുന്നറിയിപ്പ് – മദ്യപാനം ആരോഗ്യത്തിന് ഹാനികരം.’


ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഫേസ്ബുക്കിലെ സദാചാര കാപട്യങ്ങൾക്കെതിരെ തുറന്നടിച്ച് നിലപാടുകൾ വ്യക്തമാക്കാറുണ്ട് ജോമോൾ. ഇവയിൽ പലതും വിവാദങ്ങളും വിമർശനങ്ങളുമായാണ് പ്രത്യക്ഷപ്പെടാറ്. എന്നാൽ ഇവയ്ക്കെല്ലാം കൃത്യമായ മറുപടി സോഷ്യൽ മീഡിയയിലൂടെ തന്നെ ജോമോൾ നൽകാറുമുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു