അയാൾ ദുബായിൽ നിന്ന് വരുമ്പോഴൊക്കെ എന്റെ വീട്ടിലായിരുന്നു താമസിച്ചത്, വിവാഹം കഴിക്കാമെന്ന് കരുതി പക്ഷെ അയാൾ എന്നെ ചതിച്ചു; തുറന്ന് പറഞ്ഞ് ആര്യ..!
ടെലിവിഷന്‍ അവതാരകയായും അഭിനേത്രിയായുമൊക്കെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ ബാബു.

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലെ ഹാസ്യ കഥാപാത്രത്തിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടുന്നതും സിനിമയിലേക്ക് വരുന്നതും. തുടർന്ന് കുഞ്ഞിരാമായണം, പ്രേതം, തോപ്പില്‍ ജോപ്പന്‍, അലമാര തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ബിഗ്‌ബോസ് സീസണ്‍ 2വിലെ മത്സരാര്‍ത്ഥികൂടിയായിരുന്നു.

ഇപ്പോൾ കാമുകനായ ജാനിനെക്കുറിച്ചുള്ള വെളുപ്പെടുത്തിയിരിക്കുയാണ് ആര്യ. ഞങ്ങൾ ഇരുവരും തമ്മിൽ നല്ല സൗഹൃതത്തിലായിരുന്നു. പിന്നീട് ഞങ്ങൾ തമ്മിലുള്ള ചിത്രങ്ങൾ പങ്ക് വെക്കാൻ അനുവദിച്ചിരുന്നില്ല. എന്നാൽ അദ്ദേഹം എന്നിൽ നിന്നും വിട്ട് പോകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. അദ്ദേഹം എന്നിൽ നിന്നും ഒരുപാട് അകന്നു എന്ന് മനസ്സിലായത് ബിഗ് ബോസ് ഷോയിൽ നിന്നും ഇറങ്ങാതിയതിന് ശേഷമാണ്.

ഞങ്ങൾ തമ്മിൽ ലിവിങ് ടുഗെദർ എന്ന അടുപ്പം ഉണ്ടായിരുന്നു. ഒരു സ്വാകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ദുബായിൽ ആയിരുന്നു ജാൻ നാട്ടിൽ വരുമ്പോൾ എന്റെ കൂടെ വീട്ടിലായിരുന്നു താമസം. എന്റെ കുടുബവുമായി ജാൻ നല്ല അടുപ്പം ആയിരുന്നു. ബിഗ് ബോസ്സിന് ശേഷം വിവാഹം കഴിക്കാം എന്നായിരുന്നു ഞങ്ങൾ തീരുമാനിച്ചിരുന്നത്.

എന്നാൽ കാര്യങ്ങൾ പെട്ടെന്ന് മാറിമറിഞ്ഞു. പ്രശ്നം പരിഹരിക്കാൻ ഞാൻ ദുബായിൽ പോയിരുന്നു. എന്നാൽ ആ ദിവസവും കുറെ അനുഭവങ്ങൾ ഉണ്ടായി. കൊറോണ കാലത്ത് എന്റെ കുഞ്ഞിനെ തനിച്ചാക്കി ദുബായിൽ വന്നത് ഓർത്ത് ഞാൻ വിഷമിച്ചിരുന്നു. എന്റെ ഭർത്താവായിരുന്ന രോഹിതുമായി ഞാൻ ഇപ്പോഴും ബന്ധം സൂക്ഷിച്ചിട്ടുണ്ട്. എന്നാൽ ഒരുമിച്ച് ചേരാൻ സാദിക്കുകയില്ല എന്നും താരം പറയുന്നു.

തൻെറ ജന്മദിനത്തിൽതാരം വൈകാരികമായ കുറിപ്പുംം വളരെ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ജന്മദിനത്തിൽ അനുഭവിച്ച വേദനയും ഈ ജന്മദിനത്തിലെ സന്തോഷവുമാണ് പങ്കുവയ്ക്കുന്നതാണ് ആര്യയുടെ കുറിപ്പ്. ജന്മദിനം ആഘോഷിക്കാനായി കഴിഞ്ഞ വർഷം യുഎഇയിലേക്ക് പോയെങ്കിലും കടുത്ത വിഷാദത്തിലാണ് കാര്യങ്ങൾ അവസാനിച്ചത്. ഒറ്റയ്ക്കിരുന്ന്, എന്തെങ്കിലും അവിവേകം കാണിക്കുമോ എന്നു പോലും സംശയിച്ചു.

. നമ്മുടെ തീരുമാനങ്ങളാണ് സന്തോഷത്തിനും സമാധാനത്തിനും ദുഃഖത്തിനും കാരണമെന്നും അതുകൊണ്ട് എല്ലാം ശ്രദ്ധിച്ച് തിരഞ്ഞെെടുക്കണമെന്നും ആര്യ പറയുന്നു. എന്നെ നോക്കൂ. ഇന്ന് എനിക്ക് 31 വയസ്സായി. എന്റെ മുഖത്ത് മനോഹരമായ ഒരു പുഞ്ചിരിയുണ്ട്. എന്റെ ഹൃദയം സ്നേഹവും സമാധാനവും കൃതജ്ഞതയും കൊണ്ട് നിറഞ്ഞിരിക്കുന്നു. വിഷമുള്ള ഏതാനും ആളുകൾ ജീവിതത്തിൽ ഉണ്ടാകുന്നതിൽ കുഴപ്പമില്ല. കാരണം നിങ്ങളെ സ്നേഹിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നവരെ തിരിച്ചറിയാൻ അതു സഹായിക്കും.

എല്ലാം നമ്മുടെ കൈകളിലാണ് എന്നു നിങ്ങളോട് പറയാനാണ് ഞാൻ ശ്രമിക്കുന്നത്. അതായത് സന്തോഷമാകട്ടെ സമാധാനം നഷ്ടപ്പെടുന്നതാകട്ടെ, അതെല്ലാം നിങ്ങളുടെ കയ്യിലാണ്. അതുകൊണ്ട് ശ്രദ്ധയോടെ കാര്യങ്ങൾ തിരഞ്ഞെടുക്കുക. നിങ്ങളെ നിബന്ധനകളില്ലാതെ സ്നഹിക്കുന്ന, എപ്പോഴും നിങ്ങൾക്കൊപ്പം നിൽക്കുന്നവരെ തിരഞ്ഞെടുക്കൂ. ആര്യ പറയുന്നു.











അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ