ഒരുതരത്തിലും സഹിക്കാൻ തനിക്ക് കഴിയുന്നില്ല, എന്തിനാണ് എന്നോട് മാത്രം ഇങ്ങനെ; മഞ്ജു സുനിച്ചൻ പറയുന്നു..

 


വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് മഞ്ജു. ഭർത്താവ് സുനിച്ചനൊപ്പം പരിപാടിയില്‍ ഒന്നാം സമ്മാനം നേടിയ മഞ്ജു പിന്നീട് മറിമായം എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയും ചെയ്തു. മറിമായം സീരിയൽ ഹിറ്റ് ആയതോടെ മറിമായം മഞ്ജു എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ബിഗ് ബോസ് സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു മഞ്ജു.


സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരവധി തന്നെ സൈബർ ആക്രമണങ്ങൾക്ക് വിധേയയാകേണ്ടി വന്നിട്ടുണ്ട്. പലതവണ താരം ഇതിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ റെയ്സിസ്റ്റ് ചിന്താഗതിക്കാർക്കെതിരെയാണ് മഞ്ജു ഭൂരിപക്ഷവും പ്രതികരിച്ചിട്ടുള്ളത്. ഇപ്പോഴിതാ തൻെറ ഭർത്താവിനെതിരെ അനാവശ്യ വിമർശനം ഉന്നയിക്കുന്ന ആളുകൾക്കെതിരേയും നിറത്തിൻറെ പേരിൽ കളിയാക്കുന്നവർക്ക് എതിരേയും രംഗത്ത് വന്നിരിക്കുകയാണ് താരം.


‘ഇന്ന് കേരളത്തിലെ ഒരുവിഭാഗം ആളുകൾ വലിയ പ്രശ്നം ആണെന്ന് വിചാരിക്കുന്നു രണ്ട് കാര്യങ്ങളിൽ ഒന്ന് എൻ്റേയും സുനിച്ചൻ്റേയും ജീവിതവും രണ്ട് എൻ്റെ നിറവും. ഐത് രണ്ടും അവർക്ക് ഭയങ്കര പ്രശ്നമാണ്. ആർക്കൊക്കെയോ ഇതിൻറെ പേരിൽ ഉറക്കമില്ല എന്നാണ് എനിക്ക് തോന്നുന്നത്. മഞ്ജു വെളുത്തോ, മഞ്ജു വെളുക്കാൻ എന്തെങ്കിലും ചെയ്യുന്നുണ്ട്’. തുടങ്ങി പലരുടേയും ചോദ്യങ്ങളും സംശയങ്ങളുമെല്ലാം താരം പലപ്പോഴായി തുറന്ന് കിട്ടാറുണ്ട്.


ഇതിനെതിരെ താരം ഒരിക്കൽ ഫേസ്ബുക്കിൽ ഷെയർ ചെയ്ത ഒരു പോസ്റ്റ് ശ്രദ്ധേയമായിരുന്നു. ‘പ്രിയപ്പെട്ട എന്റെ സുഹൃത്തുക്കളെ.. പ്രത്യേകം എടുത്തു പറയുന്നു, എന്റെ സുഹൃത്തുക്കളോട് മാത്രമാണ് ഞാന്‍ ഇത് പറയുന്നത്.. എനിക്ക് ഒരു വിഭാഗം ആളുകളെ കുറിച്ച് നിങ്ങളോട് കുറച്ചു സംശയങ്ങള്‍ ചോദിക്കാനുണ്ട്.. കറുത്തതായി പോയത് കൊണ്ട് കുഞ്ഞിലേ മുതല്‍ ഒരുപാട് അയ്യേ വിളികളും അയ്യോ വിളികളും സഹതാപകണ്ണുകളും കണ്ടിട്ടുള്ള ഒരാളാണ് ഞാന്‍… അതൊക്കെ കേട്ടിട്ട് അന്നൊക്കെ വീട്ടില്‍ വന്ന് കണ്ണാടി നോക്കി കരഞ്ഞിട്ടുണ്ട്..



പൈസ ഇല്ലാഞ്ഞിട്ടും പരസ്യത്തില്‍ fair and lovely തേച്ചു പെണ്ണുങ്ങള്‍ വെളുക്കുന്നത് കണ്ട് അതും പപ്പയെ കൊണ്ടു മേടിപ്പിച്ചു തേച്ചു നോക്കിയിട്ടുണ്ട്. പണ്ടേ കറുത്തിരുന്ന മുഖത്ത് കുറെ കുരു വന്നതല്ലാതെ കൈ വെള്ള പോലും വെളുത്തില്ല.. പിന്നീട് കുറച്ചു കൂടി മുതിര്‍ന്നപ്പോള്‍ മനസിലായി ഈ കളര്‍ എന്ന് പറയുന്നത് ഒരു ഉണ്ടയും അല്ലെന്ന്. അങ്ങനെ ഞാന്‍ എന്നെയും എന്റെ നിറത്തെയും സ്‌നേഹിക്കാന്‍ തുടങ്ങി…


പിന്നീട് ഞാന്‍ നന്നായി ഒരുങ്ങും.. പൊട്ട് വെക്കും.. പൌഡര്‍ ഇടും… കണ്ണെഴുതും… ഇതൊക്കെ ചെയ്ത് ഞാന്‍ എന്നെ കണ്ണാടിയില്‍ നോക്കുമ്പോള്‍ എന്തൊരു സന്തോഷമാണെന്നോ.. പൌഡര്‍ ഇട്ടതു കൊണ്ടു വെളുത്തു എന്ന തോന്നലിലല്ല.. മറിച് ഒരുങ്ങിയപ്പോള്‍ എന്നെ എനിക്ഷ്‌പ്പെട്ടതു കൊണ്ടാണ്.


ഇപ്പോഴും ഞാന്‍ ഒരുങ്ങും. കണ്ണെഴുതും പൊട്ട് വെക്കും.. ലിപ്സ്റ്റിക് ഇടും.. പൌഡര്‍ ഇടാറില്ല, മറ്റൊന്നും കൊണ്ടല്ല മുഖം ഡ്രൈ ആകുന്നത് കൊണ്ട്.. പക്ഷെ ഇപ്പോള്‍ നേരിടുന്ന ഒരു വലിയ പ്രശ്‌നം ഞാന്‍ ഒന്ന് ഒരുങ്ങിയാലോ ലിപ്സ്റ്റിക് ഇട്ടാലോ ഒരുകൂട്ടം സേട്ടന്‍മാരും സെച്ചിമാരും ഉടനെ വരും കറുപ്പായിരുന്നു നല്ലത്.. പുട്ടി ഇട്ടിരിക്കുവാനോ.. ചായത്തില്‍ വീണോ എന്നൊക്കെ ചോദിച്ചു കൊണ്ട്…’ താരം കുറച്ചു.











അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു