സൂപ്പർതാര നടിമാരിൽ ആരൊക്കെയാണ് കിടക്ക പങ്കിടുന്നത് എനിക്ക് അറിയാം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി പത്മപ്രിയ🔥🔥
നല്ല കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് പത്മപ്രിയ. ഇന്ത്യൻ ചലച്ചിത്ര നടി, മോഡൽ, എന്നീ തലങ്ങളിൽ ശ്രദ്ധേയയായ പദ്മപ്രിയ ചെറിയ കാലം മുതൽ തന്നെ ഭരതനാട്യത്തിൽ കഴിവ് തെളിയിച്ചിരുന്നു. 2003 തെലുങ്ക് ഭാഷാ ചിത്രമായ സീനു വാസന്തി ലക്ഷ്മിയിലൂടെ ആയിരുന്നു പത്മപ്രിയ അഭിനയരംഗത്തേക്ക് ചുവടുവെച്ചത്.

തുടർന്ന് മലയാളം, തമിഴ്, തെലുങ്ക്,ബംഗാളി,കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ തന്റെ കഴിവ് തെളിയിച്ചു. കാഴ്ച എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി ആണ് താരം മലയാളത്തിൽ എത്തുന്നത്. രാജമാണിക്യം , വടക്കുംനാഥൻ , അശ്വാരൂഢൻ , കറുത്ത പക്ഷികൾ എന്നിവ ആണ് ശ്രദ്ധ നേടിയ ചിത്രങ്ങൾ.

അഭിനയമെന്ന കലയ്ക്ക് അപ്പുറം നല്ല ഒരു സാമൂഹ്യ ജീവിയായി നിലകൊണ്ട പത്മപ്രിയ എന്ന നടിയുടെ നിലപാടുകൾ പലരുടെയും മുഖം ചുളിപ്പിച്ചു. തന്റെ നിലപാടുകളിൽ ഉറച്ചു നിന്നത് കൊണ്ടാകാം പല സിനിമകളിൽ നിന്നും തന്നെ ഒഴിവാക്കപ്പെട്ടു. സിനിമാ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് ഡബ്ല്യു സി സി യിലെ അംഗമായ താരത്തിന്റെ അഭിപ്രായങ്ങളെ പലരും വളച്ചൊടിച്ചു. സിനിമാമേഖലയിലെ ഒപ്പം പ്രവർത്തിച്ച പല പ്രമുഖരുടെയും കറുത്ത മുഖങ്ങളെ പറ്റിയും താരം തുറന്നു പറഞ്ഞതോടെ സിനിമാ മേഖലയിൽ നിന്നും പത്മപ്രിയ എന്ന നടി പൂർണമായും തഴയപ്പെട്ടു.

പേരും പ്രശസ്തിയുമുള്ള നടിമാരും സംവിധായകർക്കും നടന്മാർക്കും ഒപ്പം കിടക്ക പങ്കിടാറുണ്ടെന്ന് തുറന്ന് പറയുകയാണ് താരം. സിനിമയില്‍ സ്ഥിരപ്രതിഷ്ട നേടണമെന്ന ആഗ്രഹത്തോടെയാണിതെന്നും താരം പറയുന്നു. അതോടൊപ്പം, കൊച്ചിയിലെ നടിയുടേതിന് സമാനമായി ദുരനുഭവങ്ങളെ അതിജീവിച്ച നടിമാരെ തനിക്കറിയാമെന്നും പത്മപ്രിയ പറഞ്ഞു.

തനിക്ക് അനുഭവിക്കേണ്ടി വരുന്നത് പലരും തുറന്നു പറയാറില്ല. മാനം ഭയന്ന് പുറത്തു പറയാറില്ല. മറ്റു ചിലര്‍ ചാന്‍സ് നഷ്ടപ്പെടുമെന്ന് വിചാരിച്ച് എല്ലാം സഹിക്കും. ഞങ്ങളെപ്പോലുള്ള നടിമാര്‍ ഒപ്പമുള്ളവരെ വിശ്വസിച്ചാണ് അഭിനയിക്കാന്‍ പോകുന്നത്. ചിലർ വൃത്തികെട്ട മെസ്സേജുകള്‍ അയക്കാറുണ്ട്. ഒരു കണക്കിന് ഇതൊക്കെ ലൈഗിംക പീഡനമല്ലേ, പ്രതിഫലം ലഭിക്കുന്നില്ല എന്നു പറയുന്നതു പോലും സിനിമാ രംഗത്ത് കുറ്റകരമായി കരുതുന്നു. ഒരു സിനിമയില്‍ പ്രധാന വേഷം ലഭിക്കാന്‍ വേണ്ടി സംവിധായകന്റെയോ നിര്‍മ്മാതാവിന്റെയോ കിടക്കപങ്കിടേണ്ടി വരുന്നെങ്കില്‍ അതെത്ര പേര്‍ സ്വീകരിക്കാന്‍ തയ്യാറാകും.

എതിര്‍ക്കുന്ന നടിക്ക് ആ സിനിമയിലെ അവസരം നഷ്ടപ്പെടുന്നു. ചില നടിമാര്‍ കിടക്ക പങ്കിടാറുണ്ട് എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ആ നടിയുമായി കിടക്കപങ്കിട്ടവര്‍ അതിനേക്കാള്‍ മോശപ്പെട്ടവരാണെന്ന് പറയാനൊക്കുമോ? പേരും പ്രശസ്തിയുമുള്ള നടിമാരും കിടക്കപങ്കിടലില്‍ മുന്‍നിരയില്‍ ഉണ്ട്. കാരണം അവര്‍ക്ക് സിനിമയില്‍ സ്ഥിരപ്രതിഷ്ട നേടണമെന്ന ആഗ്രഹമുണ്ട്. തനിക്കൊരിക്കലും ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെന്നും പത്മപ്രിയ വ്യക്തമാക്കി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ