ശരീരം മറക്കണമെന്ന് പറഞ്ഞു, അത് താൻ ചെയ്തിട്ടുണ്ട്: വിമർശകർക്ക് മറുപടിയായി ഉർഫി ജാവേദ്
മോഡലും ബിഗ് ബോസ് വിജയിയുമാണ് ഉർഫി ജാവേദ്. സമൂഹമാധ്യമങ്ങളിലും സജീവമാണ് ഉർഫി. വ്യത്യസ്തമായ വസ്ത്ര ധാരണത്തിലൂടെയും മറ്റും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിച്ചിട്ടുള്ള താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. വസ്ത്ര ധാരണത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളായിരുന്നു കഴിഞ്ഞ ദിവസം ബിഗ്‌ബോസ് ഒടിടി താരം കൂടിയായ ഉര്‍ഫി ജാവേദ് കേട്ടത്.

നീല ജീന്‍സ് വസ്ത്രം ധരിച്ച് വെട്ടി നിര്‍ത്തിയ ജാക്കറ്റും ധരിച്ച് എത്തിയതിനായിരുന്നു ഉര്‍ഫി ജാവേദ് വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടത്. വ്യത്യസ്തമായ ജാക്കറ്റിന്റെ ബാക്കി ഭാഗം എലി കൊണ്ടുപോയോ പോലുള്ള ചോദ്യങ്ങളായിരുന്നു പലർക്കുമുണ്ടായിരുന്നത്. ഇതെന്തു ഡിസൈൻ എന്ന് മറ്റുചിലരും ചോദിക്കുന്നു.

ഉർഫി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത ചിത്രങ്ങൾക്കുനേരെ വസ്‌ത്രധാരണത്തിന്‍റെ പേരിൽ കുറ്റപ്പെടുത്തലുകളുണ്ടായി. മുംബൈ വിമാനത്താവളത്തില്‍ ബട്ടൻ തുറന്ന തരത്തിലുള്ള പാന്‍റ് ധരിച്ചതിന്‍റെ പേരിലും ഉര്‍ഫി വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇതിന് തന്‍റെ സ്റ്റൈലിൽ പുതിയ ചിത്രങ്ങളിലൂടെ ഉർഫി ജാവേദ് നൽകിയ മറുപടി സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. എന്നാല്‍ ഇപ്പോള്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന തരത്തിലുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നടി.

തല മറച്ചുകൊണ്ട് ബാക്ക്‌ലെസ് സ്റ്റൈലിലുള്ള ചിത്രങ്ങളാണ് താരത്തിന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിലുള്ളത്. ബാക്ക് ലെസ് വസ്ത്രങ്ങള്‍ ധരിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. നിരവധി പേരാണ് താരത്തിനെ അനുകൂലിച്ച് എത്തിയിരിക്കുന്നത്. വസ്ത്രം ധരിക്കുന്നത് അവനവന്റെ ഇഷ്ടമാണ്. മറ്റുള്ളവര്‍ക്ക് അതില്‍ അഭിപ്രായം പറയുന്നത് അരോചകമാണെന്നാണ് താരത്തിന്റെ ആരാധകര്‍ പറയുന്നത്.

മറ്റുള്ളവരുടെ മോശം അഭിപ്രായങ്ങള്‍ തന്നെ യാതൊരു തരത്തിലും അലോസരപ്പെടുത്തുന്നില്ലെന്നും താരം വെളിപ്പെടുത്തി. താന്‍ വിമാനത്താവളത്തിലെത്തിയ വേഷം ഇത്രയും ചര്‍ച്ചയാകുമെന്ന് കരുതിയിരുന്നില്ലെന്നും താരം പറയുന്നു. ആദ്യമൊക്കെ താന്‍ ചെയ്യുന്നത് തെറ്റാണെന്ന തോന്നല്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴതില്ല. താന്‍ എന്ത് ചെയ്താലും ആളുകള്‍ എന്തെങ്കിലും കുറ്റങ്ങള്‍ കണ്ടെത്തുമെന്നും അവര്‍ പറയുന്നു. ആളുകള്‍ ട്രോളുകള്‍ ഇഷ്ടപ്പെടുന്നുണ്ട്. താനും അതേ.

കരണ്‍ജോഹര്‍ അവതാരകനായെത്തുന്ന ബിഗ്‌ബോസ് ഷോയില്‍ നിന്ന് ആദ്യം പുറത്ത് പോയ മത്സരാര്‍ത്ഥി ആയിരുന്നു ഉര്‍ഫി. തന്നെ മനഃപൂര്‍വം ഷോയില്‍ നിന്ന് പുറത്താക്കിയതാണെന്ന് ഇവര്‍ ആരോപണമുയര്‍ത്തിയിരുന്നു. ഇത്ര പെട്ടെന്ന് പുറത്താകുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും കുറച്ച് കാലം കൂടി അവിടെ തുടരണമെന്ന് ആഗ്രഹിച്ചുവെന്നും താരം വ്യക്തമാക്കിയിരുന്നു.





അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ