അഭിനേത്രി എന്നതിലുപരി നല്ലൊരു നര്‍ത്തകി കൂടിയാണ് അനുസിത്താര. അനുസിത്താരയെ കാണാന്‍ കാവ്യ മാധവനെ പോലെയാണെന്നാണ് പലരുടേയും അഭിപ്രായം. താരത്തിന്റെ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
 |
| Anu sithara |
ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെടാന്‍ അനുസിതാരയ്ക്കായി. അനുവിന്റെ കുടുംബവും ഒരു കലാകുടുംബമാണ്. ഇപ്പോഴിതാ, സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ സെലക്ടീവ് ആണോ എന്ന ചോദ്യത്തിനാണ് നടി മറുപടി നല്‍കിയിരിക്കുകയാണ്.
 |
| Anu Sithara |
അനുവിന്റെ വാക്കുകള്‍- ഞാന്‍ സെലക്ടീവ് ആണോ അല്ലയോ എന്നൊക്കെ ചോദിച്ചാല്‍ അറിയില്ല. പക്ഷേ ഇതുവരെ ചെയ്ത സിനിമകളൊക്കെ വളരെ ആസ്വദിച്ചാണ് ചെയ്തത്. ഒരു സിനിമയും ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടില്ല. അതേസമയം ഒരുപാട് സിനിമകളൊന്നും വോണ്ടെന്ന് വെച്ചിട്ടില്ല.
 |
| ANU SITHARA |
ചില സിനിമകളുടെ കഥ കേള്‍ക്കുമ്പോള്‍ എനിക്ക് തന്നെ തോന്നാറുണ്ട്, ഇത് ഞാന്‍ ചെയ്താല്‍ ശരിയാകില്ലെന്ന്. ആ കഥാപാത്രങ്ങളെ എനിക്ക് അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ സാധിക്കില്ല എന്ന് തോന്നുന്നവ. അത്തരം ചില സിനിമകളോട് മാത്രമാണ് നോ പറഞ്ഞിട്ടുള്ളത് താരം പറയുന്നു. രാമന്റെ ഏദന്‍ തോട്ടമാണ് തന്റെ പ്രിയപ്പെട്ട ചിത്രം.
 |
| Anu Sithara |
 |
| Anu sithara |
 |
| Anusithara |
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ