ഞാനിനി ബാല താരമല്ല, ആ ബേബി വിളി ഇനിവേണ്ട, നയൻതാര ചക്രവർത്തി ഇനി നായിക
ബാലതാരമായെത്തി മലയാളികളുടെ ഇഷ്ടം സമ്പാദിച്ച നടിയാണ് നയന്‍താര ചക്രവര്‍ത്തി. രണ്ടര വയസ് മുതല്‍ നയന്‍താര സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയിരുന്നു.

പിന്നീട് പഠനത്തില്‍ ശ്രദ്ധിക്കാനായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. മമ്മൂട്ടി, മോഹൻലാൽ, രജിനികാന്ത് തുടങ്ങി സൂപ്പര്‍ താരങ്ങളുടേത് ഉൾപ്പടെയുള്ള നിരവധി താരങ്ങളുടെ മുപ്പതോളം സിനിമകളിൽ ബാലതാരമായി നയൻതാര ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

അതിനുശേഷം നിരവധി ചിത്രങ്ങളിൽ കുട്ടി നയൻതാര അഭിനയിച്ചു അച്ഛനുറങ്ങാത്ത വീട്, നോട്ട്ബുക്ക്, അതിശയൻ, കങ്കാരു, 20-20, കുസേലൻ, ക്രേസി ഗോപാലൻ, ലൌഡ് സ്പീക്കർ, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ഇപ്പോഴിതാ നായികയായി സിനിമയിലേക്ക് വീണ്ടും തിരിച്ചെത്താനൊരുങ്ങുകയാണ് നയൻതാര. നടി തന്നെയാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്.

തമിഴ് – തെലുങ്ക് സിനിമാ വേദിയിൽ നിന്നും വലിയ ഓഫറുകൾ എത്തി തുടങ്ങി. ഉടൻ തന്നെ താൻ നായികയാവുന്ന സിനിമകളുടെ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് നയൻതാര പറയുന്നു. ഏപ്രിൽ 20 ന് തൻ്റെ പത്തൊമ്പതാം ജന്മദിനം ആഘോഷിക്കാനിരിക്കവെയാണ് നയൻതാര തിരിച്ചു വരവിന് തയ്യാറെടുക്കുന്ന വിവരം അറിയിച്ചിരിക്കുന്നത്.

‘കഴിഞ്ഞ മൂന്ന് നാല് വർഷമായി ഞാൻ സിനിമകൾ ചെയ്തിട്ടില്ല. ഈയടുത്താണ് ഒന്ന് രണ്ട് ഫോട്ടോഷൂട്ടുകൾ ചെയ്യുന്നത്. ഇനി അഭിനയത്തിലേക്ക് തിരിച്ച് വരണം” നയന്‍താര പറയുന്നു. ഇനി അഭിനയത്തോടൊപ്പം പഠനവും കൊണ്ടു പോകാനാണ് തീരുമാനമെന്നും നയന്‍താര വ്യക്തമാക്കി.

ബാലതാരം എന്ന ഇമേജ് മാറിക്കിട്ടാനും കൂടിയാണ് ഈ ഇടവേളയെടുത്തതെന്നും പറയാം. ആ കുട്ടിത്തമുള്ള മുഖം ഒന്ന് മാറി വരണമല്ലോ. സിനിമയിൽ എനിക്കടുത്ത് ബന്ധമുള്ള സംവിധായകരും മറ്റും പറഞ്ഞതും ഒരു ഇടവേളയെടുക്കുന്നത് തന്നെയാണ് നായികയായുള്ള തിരിച്ച് വരവിന് നല്ലത് എന്നാണ്’ താരം പറഞ്ഞു.

ഫോട്ടോഷൂട്ടുകളും ഈയിടെയാണ് ചെയ്യാൻ തുടങ്ങിയത് . ആ ഒരു വ്യത്യാസം രണ്ടാം വരവിൽ സഹായകമാവുമെന്ന് കരുതുന്നു. ഇപ്പോൾ കേൾക്കുന്ന കഥകളും നായിക കഥാപാത്രമായുള്ളത് തന്നെയാണ്.പക്ഷേ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. എന്തായാലും രണ്ടാം വരവ് നായികയായി തന്നെയായിരിക്കും. തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമെല്ലാം കഥകൾ കേൾക്കുന്നുണ്ട് താരം പറയുന്നു.

”പല ഫോട്ടോഷൂട്ടിന് താഴെയും നല്ലതും ചീത്തയുമായ കമന്റുകൾ വരാറുണ്ട്. അത്തരം നെഗറ്റീവ് കമന്റുകളൊന്നും എന്നെ ഇതുവരെയും ബാധിച്ചിട്ടേയില്ല. നമ്മൾ എന്താണ് ചെയ്യുന്നതെന്ന് നമുക്കറിയാലോ. മറ്റുള്ളവരെ ബോധിപ്പിക്കേണ്ട ആവശ്യമില്ല, അതുപോലെ മറ്റുള്ളവർ എന്താണ് പറയുന്നതെന്നും നോക്കേണ്ട ആവശ്യമില്ല” നയന്‍താര വ്യക്തമാക്കുന്നു.

പണ്ടത്തെ ബേബി നയൻതാരയല്ല ഇപ്പോഴത്തെ നയൻ താര ചക്രവർത്തിഅടുത്ത് തന്നെ താരത്തെ നമുക്ക് നായികയായി ബിഗ്ഗ് സ്ക്രീനിൽ കാണാൻ കഴിയും. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം.തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. മോഡലിങ് രംഗത്തും സജീവമായ താരം തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.











അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ