ഇതിലും മികച്ചൊരു ദിവസമില്ല 😍🥰 ജീവിതത്തിലെ പുതിയ തുടക്കത്തെ കുറിച്ചു മേഘ്‌ന രാജ്….



സിനിമാ ലോകത്തെ ഞെട്ടിക്കുന്ന വാർത്തയായിരുന്നു നടൻ ചിരഞ്ജീവി സർജ യുടെ വേർപാട്. കന്നട സിനിമയിൽ മിന്നും താരമായി ജ്വലിച്ചു നിന്നിരുന്ന സിനിമ താരമായിരുന്നു ചിരഞ്ജീവി സർജ. പക്ഷേ പെട്ടെന്നായിരുന്നു താരം നമ്മെ വിട്ടു പിരിഞ്ഞത്. ചിരഞ്ജീവിയുടെ മരണം ഭാര്യയും സിനിമ നടിയും കൂടിയായ മേഘ്ന രാജ് എങ്ങനെ ഓവർകം ചെയ്യുമെന്ന വേവലാതി ആയിരുന്നു സിനിമാലോകത്തിന്. കാരണം ഇവരുടെ ബന്ധം അത്രത്തോളമായിരുന്നു.

പക്ഷേ ഇപ്പോൾ മേഘ്നരാജ് തന്റെ പഴയ ജീവിതത്തിലേക്ക് പതിയെ പതിയെ ചുവടു വയ്ക്കുകയാണ്. തന്റെ ഭർത്താവിന്റെ ഓർമ്മയിൽ ഇന്നും നീറുന്ന മേഘ്ന രാജ് ജീവിതത്തെ പോസിറ്റീവായി കാണാനാണ് ആഗ്രഹിക്കുന്നത്. നഷ്ടങ്ങൾ ഏറ്റെടുത്തു കൊണ്ട് തന്നെ പുതിയ ജീവിതത്തിലേക്കുള്ള ചുവടുവെപ്പ് വെക്കാൻ ഒരുങ്ങിയിരിക്കുകയാണ് നടി മേഘനാ രാജ്. ഈ അടുത്താണ് താരം ഈ സന്തോഷവാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ചിരഞ്ജീവി സർജ യുടെ പിറന്നാൾ ദിവസം ആണ് താരം ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. ഭർത്താവിനൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഭർത്താവിന് പിറന്നാൾ ആശംസകൾ അറിയിച്ചു കൊണ്ട് താരം പുതിയ സന്തോഷവാർത്ത കൂടി ആരാധകർക്ക് വേണ്ടി പങ്കുവച്ചു. പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടുള്ള ഫോട്ടോയിൽ

“എല്ലാ സങ്കടത്തിനും അവസാനം വിജയമാണ്. എല്ലാ പരീക്ഷണങ്ങളും വിജയങ്ങൾ കൈവരിക്കാൻ ഉള്ള വഴികൾ മാത്രമാണ്. ആ വഴികൾ ഒരിക്കലും എളുപ്പം ആകണമെന്നില്ല. ജീവിതത്തിലെ എല്ലാ പ്രതീക്ഷകൾ അസ്തമിക്കുംപോഴും എവിടെയൊക്കെയോ ഒരു തിരി നമുക്ക് വേണ്ടി വെളിച്ചം നൽകും. എന്റെ ജീവിതത്തിലെ ആ വെളിച്ചം ചിറു ആണ്. ഹാപ്പി ബർത്ത് ഡേ ഹസ്ബൻഡ്.” എന്നാണ് താരം പിറന്നാൾ ആശംസ അറിയിച്ചത്.

പിന്നീട് താരം പുത്തൻ ഫോട്ടോ വീണ്ടും പങ്കുവെച്ചുകൊണ്ട് തന്റെ പുതിയ സംരംഭത്തെ കുറിച്ച് പങ്കുവെക്കുകയും ചെയ്തു.
“ഇതിനേക്കാൾ നല്ലൊരു ദിവസം ഇല്ല. ഇതിനേക്കാൾ നല്ലൊരു ടീം ഇല്ല.. ഇന്ന് നിന്റെ പിറന്നാളാണ്. ഇത് ഞങ്ങളുടെ സ്വപ്നമാണ്. ഇത് നിനക്കുള്ള എന്റെ പിറന്നാൾ സമ്മാനം ആണ്. നീ ഇല്ലാതെ ഇതൊന്നും നടക്കില്ല. ക്യാമറ ആക്ഷൻ റോളിങ്.. എന്നെഴുതിയണ് തന്റെ പുതിയ സിനിമയെക്കുറിച്ച് താരം പങ്കുവെച്ചത്.

മലയാളം കന്നട തമിഴ് തെലുങ്ക് എന്നീ നാലു ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് മേഘ്നരാജ്. മലയാളത്തിന്റെ പ്രിയ താരം ഫഹദ് ഫാസിലിന്റെയും നസ്രിയയുടെയും അടുത്ത സുഹൃത്താണ് താരം. താര മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്. യക്ഷിയും ഞാനും എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരം ഓഗസ്റ്റ് 15, രാജുവിനെ സ്വന്തം റസിയ തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. താരം ഇപ്പോഴും സിനിമയിൽ സജീവമാണ്.

Meghana
Meghana
Meghana
Meghana

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു