കൂടെ കിടന്നാൽ അവസരം തരാം.. സിനിമയിൽ അറിയപ്പെടുന്ന കുടുബമായിട്ടും തന്നെ വെറുതെ വിട്ടില്ല… സിനിമയിൽ ഉണ്ടായ മോശപ്പെട്ട അനുഭവം വെളിപ്പെടുത്തി വരലക്ഷ്മി…



കസബയിലെ കമലയായും മാസ്റ്റർപീസിലെ ഭവാനി ദുർഗയായും കാറ്റിലെ മുത്തുലക്ഷ്മിയായും മലയാളികളുടെ മനസിൽ ഇടംനേടിയ നടിയാണ് വരലക്ഷ്മി ശരത്കുമാർ. തമിഴ് നടൻ ശരത് കുമാറിന്റെ മകൾ എന്നതിൽ ഉപരി തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായിക എന്നാണ് എല്ലാ കാലത്തും താരം അറിയപ്പെട്ടിട്ടുള്ളത്.


വില്ലൻ ടച്ചുള്ള കഥാപാത്രങ്ങളെ അതിശയിപ്പിക്കുന്ന രീതിയിൽ സ്ക്രീനിൽ അവതരിപ്പിക്കാനുള്ള വരലക്ഷ്മിയുടെ കഴിവ് എടുത്തുപറയേണ്ടത് ആണ്.തമിഴിൽ മാത്രമല്ല, തെലുങ്കിലും കന്നഡയിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രിയങ്കരിയായിരിക്കുകയാണ് താരം. 2012 ല്‍ സിമ്പു നായകനായ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് വരലക്ഷ്മി സിനിമയിലെത്തിയത്.


മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ കസബ, മാസ്റ്റര്‍ പീസ്, കാറ്റ് തുടങ്ങിയ മലയാള ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്.2008 – ൽ വരലക്ഷ്മി, വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന പ്രണയ ചലച്ചിത്രമായ പോടാ പോടീയിൽ അഭിനയിക്കുന്നതിനായി കരാറൊപ്പിടുകയുണ്ടായി. ചിത്രത്തിൽ വരലക്ഷ്മി അവതരിപ്പിച്ച ലണ്ടനിൽ പ്രവർത്തിക്കുന്ന നർത്തകിയുടെ കഥാപാത്രത്തിന്റെ സ്വഭാവങ്ങളാണ് ആ വേഷം ചെയ്യാൻ തനിക്കു പ്രേരണയായതെന്ന് താരം പിന്നീട് പറഞ്ഞിരുന്നു.


ഏതാണ്ട് നാലു വർഷക്കാലം ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടുനിന്നു. ഒടുവിൽ 2012 – ലാണ് പോടാ പോടീ എന്ന ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിൽ സിലമ്പരസനോടൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വരലക്ഷ്മിയുടെ അഭിനയം വിമർശകരിൽ നിന്ന് അനുകൂലമായ അഭിപ്രായങ്ങൾ സ്വന്തമാക്കി. അതോടെ സിനിമ മേഖലയിൽ തന്റേതായ കഴിവ് തെളിയിച്ച താരമായി വരലക്ഷ്മി മാറി.


തമിഴ്, മലയാളം, കന്നട എന്നി ഭാഷയിൽ ആണ് താരം കുടുതലും അഭിനയിക്കുന്നത്. സിനിമ പാരമ്പര്യമുള്ള കുടുബത്തിൽ നിന്നാണ് താരം സിനിമയിൽ എത്തിയത്.എന്നിട്ടും സ്വന്തം കഴിവിന്റെ പുറത്താണ് എന്നും താരം അറിയപ്പെട്ടിട്ടുള്ളത്. താരത്തിന്റെ അച്ഛൻ ശരത് കുമാർ അറിയപെടുന്ന ഒരു സിനിമ താരം ആണ്.എന്നാൽ അച്ഛൻ ഒരു താരം ആയത് കൊണ്ട് തനിക്ക് അതിൽ ഒരു ഗുണവും ഇല്ല എന്നാണ് താരം പറയുന്നത്.


ഇപ്പോൾ ഇതാ സിനിമയിൽ താരങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചു വെളിപ്പെടുത്തുകയാണ് താരം.ഇതിന് മുമ്പും പല താരങ്ങളും ഇത്തരം വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു.നിർമ്മാതാവിന്റെയോ സംവിധായകന്റെയോ ആവശ്യം പ്രകാരം കിടന്ന് കൊടുത്താൽ സിനിമയിൽ അവസരം ഒരിക്കലും കുറയില്ല എന്നാണ് താരം പറയുന്നത്.


തന്നോടും ഇത് പോലെ പലരും പെരുമാറിയിട്ടുണ്ട്. അച്ഛൻ ഒരു അറിയപ്പെടുന്ന താരം ആയിരുന്നിട്ട് പോലും അവർ തന്നെയും വെറുതെ വിട്ടിട്ടില്ല.പലരും തന്നോട് പലപ്പോഴും മോശമായി പെരുമാറിയിട്ടുണ്ട് എന്നാണ് താരം പറഞ്ഞത്. എന്നാൽ അവരുടെ ഉദ്ദേശം നടിക്കില്ലെന്നും അതിനു തന്നെ കിട്ടില്ല എന്ന് അറിഞ്ഞപ്പോൾ പല സിനിമയും തനിക്ക് നഷ്ടമായിട്ടുണ്ട് എന്നും താരം വെളിപ്പെടുത്തി.എന്നാൽ ഇപ്പോൾ ഒരുപാട് താരങ്ങൾ ആണ് സിനിമയിൽ അവസരത്തിനായി വഴങ്ങി കൊടുക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു