സാമ്പത്തികമായി ഉയർന്ന കുടുംബത്തിൽ ജനനം, ആഗ്രഹിച്ചതെല്ലാം ജീവിതത്തിൽ നേടിയെടുത്ത താരം, നടിയും ഗായികയുമായ വസുന്ധര ദാസിന്റെ ജീവിതം ഇങ്ങെനെ🔥🔥
ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പ്രമുഖ പിന്നണി ഗായികയും അഭിനേത്രിയുമാണ് വസുന്ധര ദാസ്. വളരെ ചെറുപ്പത്തിലേ തന്നെ താരം പാട്ടിനോട് താല്പര്യം പ്രകടിപ്പിച്ചു. അതുകൊണ്ടുതന്നെ തന്റെ മുത്തശ്ശി ഇന്ദിര ദാസിൽനിന്നു ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതത്തിൽ പരിശീലനം നേടുവാനാരംഭിക്കുകയും പിന്നീട് ലളിത കൈകിനി, പണ്ഡിറ്റ് പരമേശ്വർ ഹെഗ്ഡെ എന്നിവരുടെ അടുത്തുനിന്നും കൂടുതൽ പരിശീലനം നേടുകയും ചെയ്തു.

തന്റെ ആറാമത്തെ വയസ്സ് മുതലാണ് വസുന്ധര ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു തുടങ്ങിയത്. സംഗീതത്തോടൊപ്പം അഭിനയത്തിലും വസുന്ധര മികവ് തെളിയിച്ചു. 1999 കമലഹാസന്റെ കൂടെ ഹേ റാം എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടാണ് അഭിനയജീവിതം ആരംഭിക്കുന്നത്. പിന്നീട് അജിത് കുമാര്‍ നായകനായി സിറ്റിസണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. മോഹന്‍ലാല്‍ നായകനായ രാവണപ്രഭു എന്ന മലയാളചിത്രത്തില്‍ നായികയായും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയോടൊപ്പം അഭിനയിച്ച വജ്രമാണ് പിന്നീട് അഭിനയിച്ച മലയാള ചിത്രം.

അഭിനയത്തിനു പുറമെ നിരവധി ചിത്രങ്ങളില്‍ ഗായിക ആവാനും താരത്തിന് അവസരം ലഭിച്ചു. മുതല്‍വന്‍ എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി പാടിയത്. എ ആര്‍ റഹ്മാനായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകന്‍. പിന്നീട് റോബര്‍ട്ടോ നരേനുമായി ചേര്‍ന്ന് ആര്യ എന്ന സംഗീത ബാന്‍ഡ് തുടങ്ങി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംഗീതപ്രതിഭകളെ ചേര്‍ത്തുകൊണ്ടാണ് ബാന്‍ഡിനു തുടക്കമിട്ടത്. ഇളയരാജ തുടങ്ങി പ്രശസ്ത സംഗീത സംവിധായകരുടെ പാട്ടുകള്‍ അലപിച്ചിട്ടുണ്ട്.

ഹിന്ദിയില്‍ ചലച്ചിത്ര താരം പ്രീതി സിന്‍ഡയ്ക്കുവേണ്ടിയാണ് കൂടുകല്‍ പാട്ടുകള്‍ ആലപിച്ചത്. താരത്തിന്റെ ജീവിത പങ്കാളി അവരുടെ ഏറ്റവും അടുത്ത സുഹൃത്തും പ്രശസ്ത ഡ്രമ്മറുമായ റോബർട്ടോ നരേൻ ആയിരുന്നു. പിന്നണി ഗായിക, ചലച്ചിത്ര നടി, സംഗീതസംവിധായിക, സംരംഭക, ഗാനരചയിതാവ് തുടങ്ങിയ നിലകളിലെയെല്ലാം പ്രശസ്തയായ താരം സിനിമകളെക്കാളും സ്നേഹിച്ചിരുന്നത് മ്യുസിക്കിനെ ആയിരുന്നു.

തമിഴിലും ഹിന്ദിയിലും ഒരുപോലെ ഇറങ്ങിയ ‘ഹേയ് റാം’ എന്ന ചിത്രത്തിലൂടെയാണ് അവർ അഭിനയ രംഗത്ത് യെത്തുന്നത്, അതിനു ശേഷം ഹിന്ദിയിലും ഇംഗ്ളീഷിലും പുറത്തിറങ്ങിയ മൺസൂൺ വെഡിങ് എന്ന ചിത്രത്തിലും നായികയായിരുന്നു.. ഇളയരാജ പോലുള്ളവരുടെ ഗാനങ്ങൾ താരം പാടിയിട്ടുണ്ട്, കൂടാതെ എ ആർ റഹ്‍മാൻ, യുവൻ ശങ്കർ രാജ, ഹാരിസ് ജയരാജ് തുടഗിയവരുടെ കൂടെയെല്ലാം താരം വർക്ക് ചെയ്തിരുന്നു,

ഒരു പോപ്പ് ഗായികയാകാൻ ആഗ്രഹിച്ച ഒരു പെൺകുട്ടി, അഭിനയരംഗത്തേക്ക് പ്രവേശിക്കുക പിന്നീട് അവർ ഒരു ഒരു ആൽബം രചിക്കുക അതിനൊരു ബാൻഡ് രൂപീകരിക്കുക തുടങ്ങിയവ എല്ലാം വസുന്ധരയുടെ ജീവിതത്തിലെ നാഴികക്കല്ലുകളാണ്. അതേസമയം വസുന്ധര ദാസ് കർണാടക ടൂറിസം അംബാസഡർ കൂടിയാണ്. ഭർത്താവ് റോബർട്ടോ നരെയ്നോടൊപ്പം, അവർ കൂടുതൽ സംഗീത പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്തുവരുന്നു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ