രാവണപ്രഭുവിലെ ക്യൂട്ട് നായിക വസുന്ദര ദാസിന്റെ പുത്തൻ ഫോട്ടോസ് കാണാം.. ഇന്നും ക്യൂട്ട് തന്നെ 🥰😍

മലയാള സിനിമ മേഖലയിൽ ഒരുപാട് നല്ല അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവെച്ച താരമാണ് വസുന്ധര. നടി, ഗായിക, കമ്പോസർ, സ്പീക്കർ, സോങ് റൈറ്റർ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിലെ താരരാജാവ് മോഹൻലാൽ നായകനായി എത്തിയ സൂപ്പർഹിറ്റ് സിനിമ രാവണപ്രഭുവിൽ മോഹൻലാലിന്റെ നായികയായി എത്തിയത് വസുന്ധരയായിരുന്നു.

മോഹൻലാലിനൊപ്പം മികവിലാണ് താരം അഭിനയിച്ചത്. അതുകൊണ്ടുതന്നെ മലയാളികൾക്ക് ഒരിക്കലും ഈ താരത്തെ മറക്കാൻ കഴിയില്ല. രണ്ടായിരത്തിൽ ആണ് താരം ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. കമൽ ഹാസൻ തന്നെ നായകനായി പുറത്തിറങ്ങിയ ഹെയ് റാം എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്.

ഈ സിനിമയുടെ ഹിന്ദി പതിപ്പിലൂടെ താരം ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. ഭാഷ ഏതാണെങ്കിലും ആരാധകരെ വാരിക്കൂട്ടാൻ താരത്തിന്റെ അഭിനയമികവ് തന്നെ മതിയായിരുന്നു. തൊട്ടടുത്ത വർഷം രഞ്ജിത്ത് സംവിധാനം ചെയ്ത ആന്റണി പെരുമ്പാവൂർ നിർമ്മിച്ച സൂപ്പർ ഹിറ്റ് മോഹൻലാൽ സിനിമ രാവണ പ്രഭുവിലൂടെ താരം മലയാളത്തിലെ പ്രിയങ്കരിയായി മാറി. മികച്ച പ്രേക്ഷകപ്രീതി രാവണപ്രഭുവിലെ നായിക വേഷത്തിലൂടെ താരത്തിന് നേടാൻ കഴിഞ്ഞു.

അതിനു ശേഷം മെഗാസ്റ്റാർ മമ്മൂട്ടി നായകനായ വജ്രം എന്ന മലയാള സിനിമയിലും താരം അഭിനയിച്ചു. മലയാളത്തിലെ രണ്ട് താരരാജാക്കന്മാരുടെ ഒപ്പം മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ. വെറും രണ്ടു സിനിമകളിൽ മാത്രമേ പ്രത്യക്ഷപ്പെട്ടിട്ട് ഉള്ളൂ എങ്കിലും മലയാളികൾക്കിടയിൽ താരത്തിന് എന്നും ആരാധകരുണ്ട്.

തമിഴ് ഹിന്ദി മലയാളം കന്നഡ എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരം, തമിഴ്, കന്നട തെലുങ്ക്, ഇംഗ്ലീഷ്, മലയാളം, സ്പാനിഷ് എന്നീ ഭാഷകൾ സ്ഫുടതയോടെ സംസാരിക്കുകയും ചെയ്യുന്നു. താരം ഒരു ബഹുഭാഷ പണ്ഡിതയാണ് എന്ന് ചുരുക്കം. നടി എന്ന നിലയിലും ഗായിക എന്ന നിലയിലും ഒരുപാട് അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്.

താരമിപ്പോൾ മ്യൂസിക് കമ്പോസിങ്ങിനോടാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മുതൽവൻ എന്ന സിനിമയിലെ ഗാനത്തിന് ഫിലിംഫെയർ അവാർഡ് ഫോർ ബെസ്റ്റ് പ്ലേബാക്ക് സിംഗർ അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്. സ്കൂൾ കോളേജ് കാലത്ത് തന്നെ താരം ഗാനത്തോട് അതീവ താൽപര്യം പ്രകടിപ്പിച്ചിരുന്നു. അഭിനയ മേഖലയിലെ മികവുകളെ പോലെ തന്നെ ഗാനരംഗങ്ങളിലും താരം തിളങ്ങി നിൽക്കുന്നു.

സിനിമയിൽ നിന്ന് താരം വിട്ടു നിന്നെങ്കിലും താരത്തിന്റെ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. താരത്തിന്റെ പുത്തൻ ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. അഭിനയത്തിനൊപ്പം നിൽക്കുന്ന സൗന്ദര്യവും താരത്തിന്റെ ആരാധകരെ എക്കാലത്തും സജീവമാകുകയാണ്. സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ