നിങ്ങളൊരു ടോക്സിക് റിലേഷൻഷിപ്പിൽ ആണോ?’; വഴിമാറി നടക്കേണ്ട ബന്ധങ്ങളെക്കുറിച്ച് അശ്വതി ശ്രീകാന്ത്🔥🔥


അവതാരകയായും നടിയായും പ്രേക്ഷകരുടെ മനസു കവർന്ന താരമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായി മിനിസ്ക്രീനിൽ എത്തിയതിനു ശേഷമാണ് അശ്വതി അഭിനേത്രിയായി തിളങ്ങിയത്. കഴിഞ്ഞയിടെയാണ് അശ്വതി യു ട്യൂബിൽ ഒരു ചാനൽ തുടങ്ങിയത്. ‘ലൈഫ് അൺലിമിറ്റഡ്’ എന്ന പേരിലാണ് യു ട്യൂബ് ചാനൽ. ഇതിൽ പ്രധാനമായും തന്റെ നിലപാടുകളെക്കുറിച്ച് തുറന്നു പറയുകയാണ് അശ്വതി. ഇത്തവണ ‘ടോക്സിക് റിലേഷൻഷിപ്പുകളെ’ക്കുറിച്ചാണ് അശ്വതി സംസാരിക്കുന്നത്.


ടോക്സിക് റിലേഷൻഷിപ്പുകൾ എങ്ങനെ തിരിച്ചറിയാമെന്നും അതിൽ നിന്നും എങ്ങനെ വഴി മാറി നടക്കാമെന്നും അശ്വതി വീഡിയോയിൽ പറയുന്നു. ജീവിതത്തിൽ ഒരു പങ്കാളി ഉണ്ടാകുന്നത് വളരെ നല്ല കാര്യമാണെന്നും എന്നാൽ ഇത്തരത്തിലുള്ള ബന്ധങ്ങൾ അനാരോഗ്യകരമാണോയെന്ന് എങ്ങനെ തിരിച്ചറിയാമെന്നും അതിൽ നിന്ന് എങ്ങനെ വഴി മാറി നടക്കാമെന്നും അശ്വതി വീഡിയോയിൽ വ്യക്തമാക്കുന്നു.


വീഡിയോ മുഴുവൻ കണ്ടു കഴിയുമ്പോൾ ആരുടെയെങ്കിലും ബന്ധങ്ങൾ തകർന്നാൽ താൻ ഉത്തരവാദിയല്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് അശ്വതി വീഡിയോ ആരംഭിക്കുന്നത്. ടോക്സിക് റിലേഷൻഷിപ്പുകൾ അഥവാ അനാരോഗ്യകരമായ ബന്ധങ്ങളുടെ പത്തു പോയിന്റുകൾ അക്കമിട്ടു നിരത്തിയാണ് അശ്വതി വീഡിയോ ചെയ്തിരിക്കുന്നത്. ഇത്തരം കാര്യങ്ങൾ ചെറിയ കാര്യങ്ങളാണെന്ന് തോന്നുമെങ്കിലും അതെല്ലാം ബന്ധങ്ങളിൽ വലിയ വിള്ളലുകളാണ് വീഴ്ത്തുന്നതെന്നും അശ്വതി പറഞ്ഞു. പങ്കാളിയുടെ അടുക്കൽ നിന്ന് കാര്യങ്ങൾ മറച്ചു വെയ്ക്കുക, പങ്കാളിയോട് നുണ പറയുക, പങ്കാളിയെ മാനസികമായി പീഡിപ്പിക്കുക തുടങ്ങി അനാരോഗ്യകരമായ ബന്ധങ്ങളെക്കുറിച്ച് അശ്വതി വീഡിയോയിൽ പറയുന്നു.









അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു