ആ സൗന്ദര്യത്തിന് ഇന്നും ഒരു കുറവുമില്ല..😍🥰 ഒരു സമയത്ത് മലയാളത്തിലെ മുൻനിര നടിയിരുന്ന ഭാമയുടെ പുത്തൻ ഫോട്ടോകൾ കാണാം….

ഒരു സമയത്ത് മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു ഭാമ. ഏകദേശം പത്ത് വർഷത്തോളം മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്ന താരം. 2007 മുതൽ 2019 വരെ ആയിരുന്നു താരം സിനിമയിൽ സജീവമായി ഉണ്ടായിരുന്നത്. മികച്ച അഭിനയമാണ് താരം കാഴ്ച വെച്ചിരുന്നത്.

മലയാളത്തിനു പുറമേ താരം കന്നടയിലും തമിഴിലും ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. തന്റെ അഭിനയ മികവുകൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നാല്പതിൽ കൂടുതൽ സിനിമകളിൽ പ്രധാനവേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. ചെയ്ത കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമായിരുന്നു.

മലയാളത്തിലെ ശാലീന സുന്ദരിയുടെ പര്യായമായിരുന്നു താരം. ഒരിക്കലും ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെടാതെ തനിമ നിറഞ്ഞ മലയാളി വേഷത്തിൽ താരം കയ്യടി വാങ്ങിയിരുന്നു.
2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. താരം ഏറ്റവും അവസാനമായി പ്രത്യക്ഷപ്പെട്ടത് ഖിലാഫത്ത് എന്ന മലയാള സിനിമയിലാണ്.

മിനിസ്ക്രീനിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക മുൻനിര നടന്മാർക്കൊപ്പം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാനും താരത്തിനു സാധിച്ചിട്ടുണ്ട്. ഇപ്പോൾ താരം സിനിമയിൽ സജീവമല്ല. എങ്കിലും ആരാധകർക്ക് ഒരു കുറവുമില്ല. ചെയ്ത കഥാപാത്രങ്ങളിലൂടെയെല്ലാം താരം സജീവമായ ആരാധകരെ തന്നെയാണ് നേടിയത്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. 10 ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും ഇന്നും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. മുപ്പത്തിമൂന്നാം വയസ്സിലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നത്.

ഇപ്പോഴും തന്റെ ആ പഴയ സൗന്ദര്യത്തിന് ഒട്ടും കുറവില്ല എന്ന് പ്രേക്ഷകർ ഒന്നടങ്കം സമ്മദിക്കുന്നുണ്ട്. സിനിമയിൽ നിന്ന് വിട്ടുനിന്നെങ്കിലും ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. അത് താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്. മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകർ ഫോട്ടോകൾക്ക് നൽകാറുള്ളത്.





അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ