ബിക്കിനിയിൽ കിടിലൻ ഫോട്ടോസ് പങ്കുവെച്ച് ബോളിവുഡ് താരം അമ്യറ, ചിത്രങ്ങൾ കാണാം


ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് അമ്യറ ഡാസ്റ്റർ. അഭിനേത്രി എന്നതിലുപരി അമ്യറ മികച്ച ഒരു മോഡലാണ്. ഇൻ്റർനാഷണൽ ബ്രാൻഡുകളായ മൈക്രോമാക്‌സ്, ക്ലീൻ ആൻഡ് ക്ലിയർ, എയർടെൽ, ഗാർണിയർ എന്നിവയുടെ പരസ്യ ചിത്രങ്ങളിലെ പ്രധാന മോഡലാണ് ഇന്ന് അമ്യറ.


സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമായ താരം തൻറെ ആരാധകർക്കായി നിരന്തരം ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. താരത്തിന്റെ ചിത്രങ്ങൾ ഇരുകൈയ്യും നീട്ടിയാണ് വെർച്വൽ ലോകം സ്വീകരിക്കുന്നത്. തമിഴിൽ ധനുഷിനൊപ്പം അഭിനയിച്ചതിലൂടെ മലയാളികൾക്കും സുപരിചിതമാണ് താരം. സിനിമയിൽ മാത്രമല്ല വെബ് സീരീസുകളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് താണ്ഡവ് വെബ് സീരിസായിരുന്നു. എന്നാൽ ഇതിനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ അരങ്ങേറി.


മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്ത താണ്ഡവിന് എതിരെ വിമർശനങ്ങൾ ഉയർന്നത്. നിരവധി രാഷ്ട്രീയ സംഘടനകൾ ആണ് താണ്ഡവ് വെബ് സീരീസിന് എതിരെ രംഗത്തെത്തിയിരുന്നത്. ഷോയും അത് പ്രദർശിപ്പിക്കുന്ന ഒടിടി പ്ലാറ്റ്ഫോമും നിരോധിക്കണമെന്നായിരുന്നു ആവശ്യം. വിമർശനങ്ങളും വിയോജിപ്പുകളും തുടർന്ന സാഹചര്യത്തിൽ നിർദ്ദേശിക്കപ്പെട്ട മാറ്റങ്ങൾ വരുത്താൻ താണ്ഡവിന്റെ അണിയറപ്രവർത്തകർ അവസാനം തീരുമാനിച്ചു.


താണ്ഡവ് സംവിധായകൻ അലി അബ്ബാസ് സഫർ തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലൂടെ അറിയിച്ചത് ഇങ്ങനെയാണ്; മതപരമായ വികാരങ്ങളെ അറിയാതെ വേദനിപ്പിച്ചതിന് നേരത്തെ താണ്ഡവ് നിർമാതാക്കൾ ഖേദം പ്രകടിപ്പിച്ചിരുന്നു. വെബ് സീരീസ് സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കിയെന്നും ഇതൊരു പൂർണ ഫിക്ഷൻ ആണെന്നും അലി പറഞ്ഞിരുന്നു.


പരാതികൾക്ക് മറുപടി ആവശ്യപ്പെട്ട് ഷോ സംപ്രേഷണം ചെയ്യുന്ന ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിന് വിവര, പ്രക്ഷേപണ മന്ത്രാലയം നേരത്തെ നോട്ടീസ് നൽകിയിരുന്നു. അധികാരം, ആഗ്രഹം, അത്യാഗ്രഹം എന്നീ തീമുകൾ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയകഥയാണ് വെബ് സീരീസ്. ഹൈന്ദവ വികാരം താണ്ഡവ് വെബ് സീരീസ് വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് നിരവധി പേരാണ് സീരീസിന് എതിരെ രംഗത്തെത്തിയത്.

സെയ്ഫ് അലി ഖാൻ നായകവേഷത്തിൽ എത്തുന്നതിനാൽ ആക്രമണ സാധ്യത കണക്കിലെടുത്ത് അദ്ദേഹത്തിന്റെ കുടുംബത്തിന് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഡിംപിൾ കപാഡിയ, സുനിൽ ഗ്രോവർ, ക്രിതിക കംറ, സാറ ജെയ്ൻ ഡയ്സ്, ഗൗചർ ഖാൻ, ഡിനോ മോറിയ, കുമുദ് മിശ്ര, ഷൊനാലി നഗ്രാനി, അനുപ് സോനി, നേഹ ഹിംഗേ, സന്ധ്യ മൃദുൽ, അമ്യറ ഡാസ്റ്റർ എന്നിവരാണ് വെബ് സീരിസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.











അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു