കല്യാണത്തെപ്പറ്റി ചിന്തിക്കുന്നുണ്ട്, എന്നാൽ എനിക്ക് കുറച്ച് കണ്ടീഷനുണ്ട്; മഡോണ സെബാസ്റ്റ്യൻ പറയുന്നത് ഇങ്ങെനെ
പ്രമം എന്ന ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ. ഒരു ഗായിക കൂടിയായ മഡോണ മലയാളത്തിലും അന്യഭാഷാ ചിത്രങ്ങളുമായി സജീവമാണ്. മലയാളത്തിലെ യുവ നടിമാരിൽ ഒരാളാണ് താരമെങ്കിലും വളരെ ചുരുങ്ങിയ ചിത്രങ്ങളിൽ മാത്രമാണ് മഡോണ വേഷമിട്ടത്. ഇപ്പോഴിതാ തന്റെ വിവാഹ സങ്കൽപ്പങ്ങളെക്കുറിച്ച് പറയുകയാണ് താരം.

ക്രിസ്ത്യൻ വിവാഹ വേഷത്തിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന മഡോണ സെബാസ്റ്റ്യന്റെ ചിത്രം കണ്ട് താരത്തിന്റെ വിവാഹം കഴിഞ്ഞോ എന്ന് ആരാധകരിൽ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. ഈ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ചിത്രങ്ങളൊന്നും തന്റെ വിവാഹത്തിന് എടുത്തതല്ലെന്നും മാജിക് മോഷൻ മീഡിയയ്ക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ട് നടത്തിയതാണെന്നും താരം ഇൻസ്റ്റയിൽ പറഞ്ഞു. മഡോണ പങ്കുവെച്ച ചിത്രത്തിനൊപ്പമുള്ള കുറിപ്പ് മുഴുവന്‍ വായിക്കാതെപോയതാണ് ആരാധകരിൽ സംശയം ഉളവാക്കിയത്.

ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. ‘വീട്ടുകാര്‍ കല്യാണത്തക്കുറിച്ച് സംസാരിക്കുന്നുണ്ട്. അതിന് മുമ്പ് എന്റേതായ ചില കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. ഇനി ചിലപ്പോള്‍ നാളെ തന്നെ കല്യാണം കഴിക്കണമെന്ന് തോന്നിയാല്‍ അങ്ങനെയും ചെയ്യും. പാര്‍ട്ണര്‍ക്കും എന്റെ അതേ സ്വഭാവമാണെങ്കില്‍ നന്നായിരിക്കും. ഒരു കാര്യത്തിനും സമ്മതത്തിന്റെ ആവശ്യം വേണ്ടാത്ത ആളായിരിക്കാം. നിയന്ത്രണങ്ങളൊന്നും വെക്കാത്ത ഒരാള്‍.

ഇതുവരെ അനുഭവിക്കാത്ത കാര്യങ്ങള്‍ ചെയ്യണം. ഫാം തുടങ്ങണമെന്നുണ്ട്. കുറച്ച് കാശുണ്ടാക്കി മൂന്നാല് ഏക്കര്‍ സ്ഥലം വാങ്ങി കൃഷി ചെയ്യണം. അവിടെ മരങ്ങളും, ചെടികളുമൊക്കെ നടന്നം ശുദ്ധവായു ശ്വസിച്ച് പ്രകൃതിയിലേക്കിറങ്ങണം”. ഇതെല്ലാം ആണ് താരത്തിന്റെ മനസിലെ ആഗ്രഹങ്ങൾ.

കോംപ്രമൈസ് ചെയ്താലേ സിനിമ കിട്ടുകയുള്ളൂവെങ്കില്‍ തനിക്ക് സിനിമ വേണ്ടെന്ന് മഡോണ തുറന്നു പറഞ്ഞിരുന്നു. സിനിമ ഇന്ന് തനിക്ക് എല്ലാം തരുന്നുണ്ടെന്നും അതിൽ വളരെയധികം നന്ദിയുണ്ടെന്നും എന്നാൽ കോംപ്രമൈസ് ചെയ്താലേ സിനിമ കിട്ടുകയുള്ളൂവെങ്കില്‍ തനിക്ക് സിനിമ വേണ്ടെന്നും മഡോണ വ്യക്തമാക്കി.

‘എനിക്ക് ഇതല്ലെങ്കില്‍ വേറെ എന്തെങ്കിലും ഉണ്ടാവും എന്നുറപ്പുണ്ട്. എനിക്ക് സിനിമ ഒന്നും വന്നില്ലെങ്കില്‍ നാളെ ഞാന്‍ പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിച്ച് ജീവിക്കും. എനിക്ക് ഒരു പേടിയും ഇല്ല അത് പറയാന്‍. മനഃസമാധാനത്തോടെ ജിവിക്കുക എന്നതാണ് പ്രധാനം. എന്തിനാണ് നമ്മുടെ സമാധാനം കളഞ്ഞിട്ട് വേറെ ഒരാളെ നമ്മുടെ സ്‌പേസില്‍ കയറ്റുന്നത്. അതിന്റെ ആവശ്യമില്ല, എനിക്ക് പണവും നല്ല താമസ സൗകര്യങ്ങൾ, എല്ലാം തന്നത് സിനിമയാണ് എന്നാൽ ആ സിനിമക്ക് വേണ്ടി കോംപ്രമൈസ് ചെയ്താലേ ചിത്രം ലഭിക്കൂ എന്നുണ്ടെങ്കിൽ അങ്ങനെ എനിക്ക് സിനിമ വേണ്ട, സിനിമ ഒരു തൊഴിൽ ഇടം ആണ്. അവിടെ ഓരോരുത്തരും തുല്യർ ആണ്. എന്നെ ബഹുമാനിക്കാൻ കഴിത്തിടത്ത് താൻ എന്തിനാ നിൽക്കുന്നത്. മഡോണ ചോദിക്കുന്നു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ