സൂപ്പർ ബ്രോകൾക്കൊപ്പം നീരാടി അനുശ്രീ; ഹായ് കുളിസീനെന്ന് അതിഥി രവി


ജീവിതത്തിലെ ആനന്ദനിമിഷങ്ങൾ ആരാധകർക്കൊപ്പം പങ്കുവെക്കുന്നതിൽ നടി അനുശ്രീ ഒരു മടിയും കാണിക്കാറില്ല. സുഹൃത്തുക്കൾക്കും വീട്ടുകാർക്കും ഒക്കെ ഒപ്പമുള്ള പുതിയ പുതിയ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളുമെല്ലാം അനുശ്രീ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇതാ അനുശ്രീ പുതിയ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ്.





 ട്വൽത് മാന്റെ ഷൂട്ടിംഗ് സ്പോട്ടിൽ നിന്ന് കിട്ടിയ സൂപ്പർ ബ്രോകൾ എന്ന അടിക്കുറിപ്പോടെയാണ് നീന്തൽക്കുളത്തിൽ നിന്നുള്ള ചിത്രങ്ങൾ താരം പങ്കുവെച്ചത്. യുവനടൻമാരായ ചന്ദുനാഥിനും അനുമോഹനും ഒപ്പമുള്ള തമാശ നിറഞ്ഞ നിമിഷങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. അതിഥി രവി, പ്രിയങ്ക നായർ, അനു സിതാര, ശിവദ എന്നിവരെ ടാഗ് ചെയ്തിട്ടുമുണ്ട്.



ഏതായാലും സൂപ്പർ ബ്രോകൾക്കൊപ്പം പങ്കുവെച്ച അനുശ്രീയുടെ ചിത്രത്തിന് അതിഥി രവി ഒരു കിടിലൻ കമന്റ് ആണ് നൽകിയത്. ‘ഹായ് കുളിസീൻ’ എന്നായിരുന്നു അതിഥിയുടെ കമ്റ്. അനുശ്രീ പങ്കുവെച്ച പോസ്റ്റിന് താഴെ കമന്റുമായി ചന്ദുനാഥും അനുമോഹനും എത്തിയിട്ടുണ്ട്. കമന്റ് ബോക്സിൽ ‘തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴു’ എന്ന കമന്റും കാണാവുന്നതാണ്.



അതിനൊരു കാരണമുണ്ട്. സാറാസ് സിനിമ ഇറങ്ങിയ സമയത്ത് ‘തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴു’ ഹിറ്റ് ആയിരുന്നു. ആ സമയത്ത് മൂന്നാറിൽ സുഹൃത്തുക്കൾക്കൊപ്പം നീന്തൽക്കുളത്തിൽ ഇറങ്ങിയപ്പോൾ ആണ് അനുശ്രീ ‘തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴു’ പാടി കൂട്ടുകാരെ വെള്ളത്തിൽ തുള്ളിച്ചത്. ഹെയർ സ്റ്റൈലിസ്റ്റുകളായ സുജിത്ത്, സജിത്ത് എന്നിവരും മറ്റ് രണ്ട് സുഹൃത്തുക്കളുമായിരുന്നു അന്ന് അനുശ്രീക്ക് ഒപ്പം ഉണ്ടായിരുന്നത്.







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു