മലയാളികളുടെ സ്വന്തം കാട്ടുചെമ്പകം, ഗ്ലാമറസ് താരം ചാർമിയുടെ കിടിലൻ ചിത്രങ്ങൾ കാണാം
ആഗതൻ എന്ന ഒരൊറ്റ ചിത്രം മതി ചാർമി എന്ന താരത്തെ മലയാളികൾ എന്നും ഓർത്തിരിക്കാൻ. വളരെ കുറഞ്ഞ ചിത്രങ്ങൾ കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ താരമാണ് ചാർമ്മി. ആദ്യചിത്രത്തിലൂടെ തന്നെ വൻ പ്രതികരണമാണ് താരത്തിന് മലയാള സിനിമാ ലോകത്ത് നിന്ന് ലഭിച്ചത്. മലയാളത്തിലെ പ്രമുഖരായ താരങ്ങൾക്കൊപ്പം എല്ലാം അഭിനയിക്കാൻ ഇതിനോടകം താരത്തിന് അവസരം ലഭിച്ചിട്ടുണ്ട് എന്നതും എടുത്തു പറയേണ്ട കാര്യമാണ്.

മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഒപ്പം താപ്പാന എന്ന ചിത്രത്തിലും ചാർമി പ്രത്യക്ഷപ്പെടുകയുണ്ടായി. അനൂപ് മേനോൻ ജയസൂര്യ എന്നിവർ നായകനായെത്തിയ കാർത്തിക സായി കുമാർ തുടങ്ങിയവർ അണിനിരന്ന കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയാണ് ചാർമി ആദ്യമായി മലയാള സിനിമാ ലോകത്തേക്ക് കാലെടുത്തുവെക്കുന്നത്. അതിനുശേഷം വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ആഗതൻ എന്ന ചിത്രത്തിൽ താരം പ്രത്യക്ഷപ്പെടുന്നത്.

മലയാളത്തിൽ വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ആരാധകർ ഏറെയുള്ള താരം തന്നെയാണ് ചാർമി. ഇന്ന് തെന്നിന്ത്യൻ സിനിമാ ലോകത്ത് അറിയപ്പെടുന്ന നായികമാരുടെ കൂട്ടത്തിൽ തന്നെയാണ് ചാർമിയുടെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്ലാമർ ടച്ചുള്ള കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ മടി ഇല്ലാത്തതുകൊണ്ട് തന്നെ സിനിമാലോകത്ത് താരത്തിനെ കാത്ത് നിരവധി അവസരങ്ങളാണ് ഇരിക്കുന്നത്.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ പല ഭാഷകളിലും അഭിനയം കൊണ്ട് തൻറെ കഴിവ് പ്രകടിപ്പിച്ച ചാർമി തെലുങ്ക് ചിത്രത്തിലൂടെയാണ് ആദ്യമായി അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. 2015 ൽ വിക്രം നായകനായ ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. അതിനുശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയും പ്രൊഡക്ഷൻ രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുന്നതിലുള്ള തിരക്കിലാണ് ചാർമി.

സോഷ്യൽ മീഡിയയിൽ സജീവമായ താരം പലപ്പോഴും ഗ്ലാമർ ടച്ചുള്ള കഥാപാത്രങ്ങളുമായി രംഗപ്രവേശം ചെയ്യാറുണ്ട്. ചന്തമാമ എന്ന സിനിമയിൽ കാജൽ അഗർവാൾ അഭിനയിച്ച കഥാപാത്രത്തിന് ശബ്ദം നൽകി ഡബ്ബിംഗ് ആർട്ടിസ്റ്റായും താരം ഇതിനോടകം തിളങ്ങിക്കഴിഞ്ഞു. ഇപ്പോൾ പ്രിയപ്പെട്ട താരം പങ്കു വെച്ചിരിക്കുന്ന ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്.

കാട്ടുചെമ്പകം ആയി എത്തിയ മലയാളികളുടെ പ്രിയപ്പെട്ട താരം ചാർമിയുടെ ലുക്ക് തന്നെയാണോ ഇതെന്ന് കണ്ട് അത്ഭുതപ്പെട്ട് ഇരിക്കുകയാണ് പലരും. കാരണം അത്രയേറെ ഗ്ലാമറസ് ലുക്കിലാണ് ഇപ്പോൾ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.എന്ത് തന്നെ ആയാലും ചിത്രങ്ങൾ ഒക്കെ ഇപ്പോൾ വൈറൽ ആണ്.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ