ഭാര്യ അല്ലേ എന്ന് കരുതി എനിക്ക് വേണ്ടത് എല്ലാം സിദ്ധാർഥ് തരണമെന്നില്ല; ഭർത്താവിനെ കുറിച്ച് വിദ്യ ബാലൻ പറയുന്നു
തെന്നിന്ത്യൻ സിനിമാ മേഖലയിൽ ശക്തമായ കുറെയേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ താരമാണ് വിദ്യാ ബാലൻ.സിനിമ മേഖലയിൽ പിടിച്ചു നിൽക്കാൻ ആരുടെയും സപ്പോർട്ടും പണവും സൗന്ദര്യവും ഒന്നും വേണ്ട എന്ന് തെളിയിച്ച ഒരാൾ കൂടിയാണ് വിദ്യ. സ്വന്തം കഴിവിന്റെ പുറത്താണ് ഇന്നോളം താരം നേട്ടങ്ങൾ ഒക്കെയും കൊയ്തെടുത്തത്.

സിനിമാമേഖലയിലെ കഴിവില്ലാത്ത താരമെന്നും രാശി ഇല്ലാത്തവൾ എന്നൊക്കെ താരത്തിനെ പരിഹസിച്ചവർക്കുള്ള മറുപടിയാണ് ഇന്ന് താരം ഇന്ന് സിനിമാമേഖലയിൽ നേടിയെടുത്തിരിക്കുന്ന പദവികൾ ഒക്കെയും. മോഹൻലാലിനൊപ്പമുള്ള ആദ്യമലയാളസിനിമ തന്നെ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടപ്പോൾ എല്ലാവരും താരത്തിന് ഭാഗ്യം ഇല്ലെന്നും രാശിയില്ലെന്നും പറഞ്ഞ് കളിയാക്കുകയായിരുന്നു. എന്നാൽ ഇത്തരം കുത്ത് വാക്കുകളിൽ തളർന്നുപോകാതെ ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർന്നു വരുവാൻ ആയിരുന്നു വിദ്യ പലപ്പോഴും ശ്രമിച്ചിട്ടുള്ളത്.

അതിൻറെ ഭാഗമായി നിരവധി പുരസ്കാരങ്ങളും കുറെയേറെ കഥാപാത്രങ്ങളും തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അവതരിപ്പിക്കുവാൻ താരത്തിന് സാധിച്ചു. ഓരോ കഥാപാത്രവും ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് വളരെയധികം വ്യത്യസ്തതകൾ ഉൾക്കൊള്ളുന്നതുകൊണ്ട് തന്നെ ഒക്കെയും ആരാധകർ വളരെ പെട്ടെന്ന് തന്നെ സ്വീകരിക്കുകയും ചെയ്തു. ഇന്ന് ഇന്ത്യൻ സിനിമാ മേഖലയിൽ നിന്ന് ഒഴിച്ചുകൂടാനാകാത്ത ഒരു പേരായി വിദ്യാബാലൻ എഴുതപ്പെട്ട് കഴിഞ്ഞിരിക്കുകയാണ്.

സിനിമാ മേഖലയിലേക്ക് കടന്നു വന്ന ആദ്യ നാളുകളിൽ നിരവധി പ്രശ്നങ്ങളിലൂടെയാണ് താരത്തിൻറെ ദിവസങ്ങൾ മുന്നോട്ടുപോയത്. അഭിനയിക്കുന്ന താരങ്ങൾക്കൊപ്പം എല്ലാം വിദ്യാബാലന്റെ പേര് വായിക്കപ്പെട്ടപ്പോൾ അതിനെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ടായിരുന്നു താരം രംഗത്തെത്തിയത്. ഏറ്റവുമൊടുവിൽ ആയാണ് താൻ പ്രണയിക്കുന്ന ആളുടെ വിവരം താരം പുറത്തു വിടുന്നത്.

തുടർന്ന് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഒരു സ്വകാര്യ ചടങ്ങിൽ വച്ച് തൻറെ പ്രിയതമൻ കയ്യിൽ നിന്നുള്ള വരണമാല്യം താരം സ്വീകരിക്കുകയും ചെയ്തു.യു.ടി.വി. മോഷൻ പിക്ചേർസ് എന്ന കമ്പനിയുടെ സി.ഇ.ഒ ആയ സിദ്ധാർത്ഥ് റോയ് കപൂറുമായി ആണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. വിവാഹശേഷം ഇതുവരെ തൻറെ ഭർത്താവിൻറെ ചിത്രത്തിലഭിനയിക്കാൻ വിദ്യ തയ്യാറായിട്ടില്ല. ഒരുകാലത്ത് എല്ലാവരും പിന്തള്ളിയ താരം ഇന്ന് മൂന്നു കോടിയിലേറെ രൂപയാണ് ഒരു ചിത്രത്തിൽ നിന്നും മാത്രം പ്രതിഫലമായി വാങ്ങുന്നത്.

അങ്ങനെയുള്ള ഒരു താരം എന്തുകൊണ്ടാണ് സ്വന്തം ഭർത്താവിന്റെ സിനിമയിൽ അഭിനയിക്കാത്തത് എന്ന ചോദ്യത്തിന് ഉത്തരവുമായി ഇപ്പോൾ വിദ്യ തന്നെ രംഗത്തെത്തിയിട്ടുണ്ട്. സാധാരണഗതിയിൽ സെറ്റിൽവച്ച് എന്തെങ്കിലും പ്രശ്നം ഉണ്ടാവുകയാണെങ്കിൽ താൻ ആരോടും ഒന്നും പറയുവാനോ ബഹളം വെക്കുവാനോ തയ്യാറാകാറില്ല.

പകരം ആ ചിത്രത്തിൽ നിന്ന് പിൻവാങ്ങുകയാണ് ചെയ്യുന്നത്. എന്നാൽ തൻറെ ഭർത്താവിനെ സിനിമയിൽ അഭിനയിക്കുന്ന സാഹചര്യത്തിൽ അത്തരത്തിൽ ഒരു പ്രശ്നമുണ്ടായാൽ തനിക്ക് അതിൽ നിന്ന് പിന്മാറാൻ സാധിക്കില്ല എന്നും അത് വലിയ പിണക്കങ്ങൾക്ക് കാരണമാകും എന്നാണ് താരം പറയുന്നത്. മാത്രവുമല്ല മറ്റു സിനിമകളിൽനിന്നും താൻ വാങ്ങുന്ന പ്രതിഫലം ഭാര്യ ആയതുകൊണ്ട് അദ്ദേഹം തരണമെന്നില്ല.

അത് എൻറെ താരമൂല്യം ഇടിയുന്നു എന്ന് എൻറെ ഉള്ളിൽ തന്നെ തോന്നുന്നതിന് ഒരു പരിധി വരെ കാരണമായേക്കാം. ഇതുകൊണ്ടൊക്കെയാണ് ഞാൻ അദ്ദേഹത്തിൻറെ ചിത്രത്തിൽ അഭിനയിക്കാത്തത്. രണ്ടുപേർക്കും ഒരുപോലെ ഇഷ്ടമുള്ള കഥകൾ പലതും വന്നപ്പോഴും കുടുംബജീവിതത്തെയും പ്രൊഫഷനൽ രണ്ടായി കാണാൻ ആണ് ഇഷ്ടപ്പെട്ടത് എന്ന് താരം വ്യക്തമാക്കുന്നു.








അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ