പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും അറിയില്ല.. ജീവിതത്തിൽ തിരിച്ചടികൾ നേരിട്ടപ്പോഴാണ് ഞാൻ ആ തീരുമാനമെടുത്തത് ! ആൻ അഗസ്റ്റിൻ പറയുന്നു
ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ആൻ അഗസ്റ്റിൻ. പതിമൂന്നോളം ചിത്രങ്ങളിൽ അഭിനയിച്ച ആൻ 2013 ൽ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും കരസ്ഥമാക്കിയിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ആർട്ടിസ്റ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ആയിരുന്നു ഈ പുരസ്കാരം.

കുറച്ച് സിനിമകളിൽ അഭിനയിച്ച ആൻ പെട്ടെന്ന് തന്നെ അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തു. ക്യാമറാമാൻ ജോമോൻ ടി ജോണിന്റെ ജീവിത പങ്കാളിയാകുമ്പോൾ 23 വയസ്സായിരുന്നു. ഇപ്പോഴിതാ വിവാഹത്തെ കുറിച്ചും ജീവിതത്തെകുറിച്ചുമൊക്കെ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി ഇപ്പോൾ.

ഇരുപത്തി മൂന്ന് വയസുള്ള കുട്ടിയുടെ തീരുമാനമായിരുന്നു അത്. പെട്ടെന്ന് എടുത്ത ഒരു തീരുമാനം. പക്ഷേ, പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും അറിയില്ല. എന്തായാലും ജീവിതത്തില്‍ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി കാണുകയാണ് ഞാന്‍. ജീവിതത്തില്‍ തിരിച്ചടികളുണ്ടായി, ഞാനെന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയി.

സംഭവിക്കുന്നതിനൊപ്പം ഒഴുകുക മാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്. ഒരു ദിവസം തീരുമാനിച്ചു, ഇങ്ങനെ അടച്ചിരുന്നിട്ടു കാര്യമില്ല. പുറത്തുവന്നേ മതിയാകൂ. ക്രിയേറ്റീവായ എന്തെങ്കിലും ചെയ്യണമെന്ന് ഉറപ്പിച്ച് ബാംഗ്ലൂരിലേക്ക് പോന്നു. മിരമാര്‍ തുടങ്ങി. പ്രൊഡക്ഷന്‍ ഹൗസ് എനിക്ക് അറിയാത്ത മേഖലയായിരുന്നു.

ഒരുപാട് അദ്ധ്വാനിച്ചു. നല്ലൊരു ടീം ഉണ്ടാക്കി ഇപ്പോള്‍ നല്ല രീതിയില്‍ മുന്നോട്ടു പോകുന്നു” എന്നാണ് ആന്‍ അഗസ്റ്റിന്‍ പറയുന്നത്. എല്‍സമ്മയെന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ആന്‍ വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ കൊണ്ടു തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചുവരികയാണ് താരം.

അച്ഛന്റെ വേർപാട് അതൊരു വലിയ വേദനയാണ് ഇപ്പോഴും. അതിനെ മറികടക്കാൻ എനിക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല എന്നതാൻ വാസ്തവം. പക്ഷെ ഇപോഴും ഞാൻ അച്ഛനോട് സംസാരിക്കാറുണ്ട്. പിന്നെ സഹിക്കാൻ കഴിയാത്ത സങ്കടങ്ങൾ വരുമ്പോൾ ഞാൻ രഞ്ജിത്തങ്കിളിനെ വിളിക്കും, ഞാനില്ലേ നിന്റെ കൂടെ, എന്ന് മുഴങ്ങുന്ന ശബ്ദത്തില്‍ അങ്കിള്‍ അത് പറയുമ്ബോള്‍ ഒരു വലിയ ആശ്വാസമാണ്, ആൻ അഗസ്റ്റിൻ പറയുന്നു.

രണ്ടു വര്‍ഷത്തെ പ്രണയത്തെ തുടര്‍ന്ന് 2014ല്‍ ആയിരുന്നു ആനിന്റെ വിവാഹം. 3 വര്‍ഷത്തോളം വേര്‍പിരിഞ്ഞ് കഴിഞ്ഞ ശേഷമാണ് ഇരുവരും വിവാഹമോചിതരായത്. നിലവില്‍ ബാംഗ്ലൂരാണ് ആന്‍ ഉള്ളത്. കഴിഞ്ഞ കുറച്ചുകാലമായിട്ടേയുള്ളൂ ആന്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമായിട്ട്.

ഒരിടവേളക്ക് ശേഷം ആൻ വീണ്ടും സിനിമ രംഗത്ത് സജീവമാകാൻ തയാറാകുകയാണ്, ഇടക്കാലത്ത് രണ്ടു ചിത്രങ്ങൾ ആൻ ചെയ്തിരുന്നു സോളോ, നീന.ഇപ്പോൾ ബാംഗ്ലൂരില്‍ സ്വന്തമായി മിരമാര്‍ ഫിലിംസ് എന്ന പ്രൊഡക്ഷന്‍ ഹൗസിന്റെ പ്രവര്‍ത്തനങ്ങളുമായി തിരക്കിലായ ആന്‍ വീണ്ടും ആ പഴയ ജീവിതം തിരിച്ചുപിടിക്കാൻ ഒരുങ്ങുകയാണ്. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന ചിത്രത്തിലൂടെയാണ് ആന്‍ തിരികെ എത്തുന്നത്. എഴുത്തുകാരനായ എം മുകുന്ദനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിലെ നായകന്‍.









അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ