പ്രണയം തകർന്നപ്പോൾ വല്ലാത്ത അവസ്ഥയിലായി, കുറച്ചു കാലത്തേക്ക് പുരുഷന്മാരോട് തന്നെ വെറുപ്പായിരുന്നു; നിത്യ മേനോൻ🔥🔥
മലയാളചലച്ചിത്ര അഭിനേത്രിയും പിന്നണി ഗായികയുമാണ് നിത്യ മേനോൻ. മലയാളം കൂടാതെ കന്നടയിലും തെലുങ്കിലും, തമിഴിലും ഹിന്ദിയിലും നിത്യ അഭിനയിച്ചിട്ടുണ്ട്. 1998-ൽ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ മച്ച് എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്ന നിത്യാ മേനോൻ കന്നഡ ചലച്ചിത്രമായ 7 ഓ ക്ലോക്കിൽ അഭിനയിച്ചുകൊണ്ട് അഭിനയ ജീവിതം ആരംഭിച്ചു.

കൂടാതെ തികച്ചും ഇംഗ്ലീഷ് ആഖ്യാന ശൈലിയിൽ സംവിധാനം ചെയ്യപ്പെട്ട ആകാശ ഗോപുരം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തു പ്രവേശിച്ച നിത്യാ മേനോൻ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. തെലുങ്കിൽ മോഡലൈണ്ടി, തമിഴിൽ 180 എന്നിവയായിരുന്നു അരങ്ങേറ്റ ചിത്രങ്ങൾ. മലയാളത്തിനു പുറത്ത് മറ്റു ഇന്ത്യൻ ഭാഷകളിലും കൂടുതൽ ആരാധകരെ നേടാൻ നിത്യ മേനോനു കഴിഞ്ഞു.

തെലുങ്ക് ചിത്രങ്ങളായ ഗുണ്ടെ ജാരി ഗല്ലന്തയ്യിന്റെ, മല്ലി മല്ലി ഇഡി റാണി റോജു, തമിഴിലെ മെർസൽ എന്നീ ചിത്രങ്ങൾക്ക് മൂന്ന് ഫിലിംഫെയർ അവാർഡുകൾ ലഭിച്ചിരുന്നു. പുതിയ തലമുറയുടെ ചിന്തകൾക്കും,ശൈലികൾക്കും ഒരുപോലെ ഇണങ്ങുന്നതും അതേ സമയം തന്നെ പ്രാചീനതയുടെ കുലീന വേഷങ്ങളും (ഉറുമി) നിത്യ മേനോനു അവതരിപ്പിക്കാൻ കഴിഞ്ഞു.

2019 ഓഗസ്റ്റിൽ മിഷൻ മംഗൾ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ഇന്ത്യൻ ഇംഗ്ലീഷ് ഭാഷാ ചിത്രമായ ദി മങ്കി ഹു ന്യൂ ടു മച്ച് എന്ന ചിത്രത്തിൽ എട്ട് വയസുള്ളപ്പോൾ തബുവിന്റെ ഇളയ സഹോദരിയായ കഥാപാത്രമായി ബാലതാരമായാണ് നിത്യ അരങ്ങേറ്റം നടത്തിയത്.

ഇപ്പോള്‍ ജീവിതത്തില്‍ തനിക്ക് കേള്‍ക്കേണ്ടി വന്ന ഗോസ്സിപ്പുകളെ കുറിച്ചു തുറന്ന് പറഞ്ഞിരിക്കുകയാണ് നിത്യ.നിത്യയുടെ വാക്കുകള്‍ ഇങ്ങനെ, തന്റെ അച്ഛനും അമ്മയും നിരീശ്വരവാദികള്‍ ആണെങ്കിലും താന്‍ അങ്ങനെയല്ല എന്നും വിധിയിലും ഈശ്വരനിലും ആചാരങ്ങളിലും എല്ലാം വിശ്വസിക്കുന്ന ഒരു പഴഞ്ചന്‍ ആളാണ് എന്നുമായിരുന്നു.

തടി കൂടി പൊക്കം ഇല്ല എന്നുള്ള കമന്റുകള്‍ തന്നെ സ്പര്‍ശിക്കാറില്ല. പെര്‍ഫോമന്‍സിനു പ്രാധാന്യമുള്ള ഒരു ഇന്ഡസ്ട്രിയിലാണ് താന്‍ ജോലി ചെയ്യുന്നത്. ശരീര സൗന്ദര്യത്തിനു അവിടെ ഒരു പരിധി വരെ മാത്രമാണ് പ്രാധാന്യം. അതുകൊണ്ട് അത്തരം കമന്റുകളില്‍ ബേജാറാകാറില്ലെന്നും താരം വ്യക്തമാക്കി.

ഗോസിപ്പുകളോട് താൻ ഒരിക്കലും പ്രതികരിക്കാറില്ല എന്ന് കരുതി അത് മനസ്സില്‍ ഉണ്ടാക്കുന്ന വേദനയ്ക്ക് ഒട്ടും കുറവുണ്ടാക്കുന്നില്ല. മറ്റുള്ളവരെ വേദനിപ്പിക്കുന്നവര്‍ക്ക് അതിന്റെ കര്‍മ്മഫലം കിട്ടും. ആദ്യ പ്രണയത്തില്‍ താന്‍ വളരെ സീരിയസ്സായിരുന്നു. പ്രണയം തകര്‍ന്നപ്പോള്‍ വല്ലാത്ത അവസ്ഥയിലായി. കുറച്ചുകാലത്തേക്ക് പുരുഷന്മാരോട് തന്നെ വെറുപ്പായിരുന്നു.

പിന്നീട് പ്രണയങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല. എന്നിട്ടും ഗോസിപ്പുകള്‍ വന്നു.തന്റെ ലോകം തന്റേത് മാത്രമാണ്. വിവാഹം കഴിക്കാന്‍ വേണ്ടി ഒരു വിവാഹത്തിന് താൻ ഒരുക്കമല്ലെന്നും പറ്റിയ ആളെ കണ്ടുകിട്ടിയാല്‍ മാത്രം കല്യാണം കഴിക്കൂ എന്നും താരം പറഞ്ഞു.













അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ