ആരാ പറഞ്ഞത് ഞാൻ പാവം ആണെന്ന്, അത്ര പാവം ഒന്നുമല്ല ഞാൻ, തന്നോട് ആൾകാർക്ക് ഇഷ്ടം കുറഞ്ഞത് എങ്ങനെയാണ്…. കാവ്യ മാധവൻ പറയുന്നു
മലയാളികളുടെ മനസ്സിലെ നാടൻ തനിമ തുളുമ്പുന്ന സൗന്ദര്യത്തെ വർണിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് പലപ്പോഴും ഓടിവരുന്ന പേരുകളിലൊന്ന് കാവ്യാമാധവൻറേതാണ്. മലയാള തനിമയെന്നും ശാലീന സൗന്ദര്യമെന്നുമെല്ലാം പലപ്പോഴും മലയാളികൾ വിശേഷിപ്പിക്കുന്നതും കാവ്യാമാധവനെയാണ്. അത്രത്തോളം പ്രേക്ഷക സ്വീകാര്യത നേടിയ താരമാണ് കാവ്യ.

ബാല താരമായാണ് കാവ്യ സിനിമയില്‍ തുടക്കം കുറിക്കുന്നത്. ‘പൂക്കാലം വരവായ്’ എന്ന ചിത്രത്തിലാണ് കാവ്യ ആദ്യമായി അഭിനയിക്കുന്നത്. അതിനു ശേഷം മമ്മൂട്ടി നായകനായി 1996ല്‍ പുറത്തിറങ്ങിയ അഴകിയ രാവണനിൽ മികച്ച പ്രകടനം കാഴ്ചവച്ചതിലൂടെ മലയാള സിനിമയിൽ പിന്നീടങ്ങോട്ട് ശ്രദ്ധേയമായി. ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന ചിത്രത്തിലാണ് ആദ്യം നായികയായി വേഷമിട്ടത്.

പി. മാധവന്‍, ശ്യാമള എന്നീ ദമ്പതികളുടെ മകളായി ആയിരത്തി തൊള്ളായിരത്തി എഴുപത്തിനാല് സെപ്തംബര്‍ 19നാണ് കാവ്യ ജനിക്കുന്നത്. കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരമാണ് ജന്മനാടെങ്കിലും പ്രാദേശിക ഭാഷാ ഭേദം അധികമായൊന്നും കാവ്യയുടെ സംസാര ശൈലിയിൽ പ്രതിബലിക്കുന്നില്ല. വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ കലയോട് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. വര്‍ഷങ്ങളോളം കാസര്‍ഗോഡ് ജില്ലയിലെ കലാതിലകവുമായിരുന്നു.

സദാനന്ദന്റെ സമയം, ബനാറസ്, മാടമ്പി, പെരുമഴക്കാലം, പാപ്പി അപ്പച്ചാ, ലയൺ, ചക്കര മുത്ത്, ക്ളാസ്മേറ്റ്‌സ്, നാദിയ കൊല്ല പെട്ടരാത്രി തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളിൽ കാവ്യാമാധവൻ നായികയായി തിളങ്ങി. രണ്ടായിരത്തി നാലിൽ പുറത്തിറങ്ങിയ പെരു മഴക്കാലം എന്ന ചിത്രത്തിനും രണ്ടായിരത്തി പത്തിൽ പുറത്തിറങ്ങിയ ഗദ്ദാമ എന്ന ചിത്രത്തിലേയും അഭിനയ മികവിന് കേരള സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌ക്കാരവും കാവ്യാ മാധവനെ തേടിയെത്തി.

താരത്തിളക്കത്തിൻറെ പൂർണ ശോഭയിൽ നിൽക്കുമ്പോഴായിരുന്നു കാവ്യ തൻറെ ജീവിതത്തിന് ഒരു പങ്കാളിയെ കണ്ടെത്താൻ തീരുമാനിക്കുന്നത്. രണ്ടായിരത്തി പതിനൊന്ന് ഫെബ്രുവരി അഞ്ചിന് കാവ്യയും നിഷാല്‍ചന്ദ്രയും വിവാഹിതരായി. വളരെ ആർഭാട പൂർവം നടത്തിയ വിവാഹം മലയാള സിനിമാ പ്രവർത്തകരുടെ ഒരു സംഗമ വേദികൂടിയായി. എന്നാൽ ഈ ബന്ധം അധികനാൾ നീണ്ടില്ല. ആദ്യ വിവാഹം പിരിഞ്ഞതിന് ശേഷം താരം ദിലീപുമായി രണ്ടാം വിവാഹം കഴിച്ചിരുന്നു.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് താരത്തിന്റെ പഴയ അഭിമുഖം. അതിൽ താരം പറഞ്ഞത് ഇങ്ങനെ ആണ്. മലയാളികൾക്ക് തന്നോട് എന്നും ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരിന്നു. എന്നൽ ഈ ഇഷ്ടം പോവാൻ കാരണം കിലുക്കം കിലുകിലുക്കം എന്ന സിനിമയിൽ അഭിനയിച്ചതോടെ പോയി എന്നാണ് താരം പറഞ്ഞത്.

അതിന്റെ കാരണം അതിൽ അഭിനയിക്കാൻ വേണ്ടി താൻ തന്റെ മുടി വെട്ടി അത് ആരാധകർക്ക് ഇഷ്ടം ആയില്ല. മുടി മുറിച്ചത് മോഷം ആയി അത്കൊണ്ട് ആ പഴയ ഇഷ്ടം എല്ലാം പോയി എന്ന് ആരാധകർ തനോട്ട് പറഞ്ഞിട്ടുണ്ട്. കൂടാതെ എല്ലാവരും പറയുന്നു താൻ വെറും പാവം ആണെന് അങ്ങനെ ഒന്നും അല്ല താൻ. എനിക്ക് എന്റെ കാര്യങ്ങൾ തീരുമാനിക്കാനും ചിന്തിക്കാനും ഉള്ള ഒരു പക്വത ഉണ്ട്. താരം പറഞ്ഞു.







അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ