അത് ആശിച്ചാണ് പലരും തന്നെ സിനിമയിലേക്ക് അഭിനയിക്കാൻ വിളിക്കുന്നത്, വെളിപ്പെടുത്തലുമായി നടി കിരൺ റാത്തോഡ്..
മമ്മൂട്ടി നായകനായി എത്തിയ വജ്രം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തിരക്കേറിയ താരമായി മാറിയ നായികയാണ് കിരൺ റാത്തോഡ്. ആദ്യ ചിത്രത്തിലൂടെ തന്നെ വളരെ വലിയ സ്വീകാര്യതയാണ് താരം നേടിയെടുത്തത്. അതിനുശേഷം താണ്ഡവം എന്ന മോഹൻലാൽ ചിത്രത്തിലും വേഷം കൈകാര്യം ചെയ്യുവാൻ താരത്തിന് അവസരം ലഭിച്ചു.
വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ മലയാളത്തിൽ അഭിനയിച്ചിട്ടുള്ളു എങ്കിലും തെന്നിന്ത്യയിലെ തിരക്കേറിയ നായികമാരിൽ ഒരാളാണ് കിരണ്‍ റാത്തോട്. ഗ്ലാമർ കഥാപാത്രങ്ങൾ ഉൾപ്പെടെ നിരവധി വേഷങ്ങൾ പലഭാഷകളിലായി താരം കൈകാര്യം ചെയ്തു. ഓരോ കഥാപാത്രവും ആളുകൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.
എന്നതുകൊണ്ടുതന്നെ ഇന്നും ആളുകൾക്കിടയിൽ നിറഞ്ഞുനിൽക്കുന്ന ഒരു താരമായി കിരൺ അറിയപ്പെടുന്നു. മോഡലിൽ നിന്നും അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് കിരൺ റാത്തോഡ്. അതുകൊണ്ടുതന്നെ നിരവധി ഫോട്ടോഷൂട്ടുകൾ പരസ്യചിത്രങ്ങളിലും താരം സജീവമായി ഇടപെട്ടിട്ടുണ്ട്.
ഓരോന്നിലും തൻറെതായ ഒരു വ്യത്യസ്തതയും വൈഭവവും പുലർത്തുന്നത് കൊണ്ട് തന്നെ അവയൊക്കെ ആളുകൾക്കിടയിൽ വളരെ പെട്ടെന്ന് തന്നെ ചർച്ചചെയ്യപ്പെടുന്ന നിലയിലേക്ക് വഴി മാറാറുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെ താരത്തിന് കഥാപാത്രങ്ങളൊക്കെയും അതീവ ഗ്ലാമറിൽ ലുക്കിലുള്ളവ തന്നെയാണ്. കഥാപാത്രത്തിനുവേണ്ടി ഏതു വേഷവും ധരിക്കാൻ തയ്യാറായിരിക്കുന്ന താരത്തെയാണ് ഓരോ ചിത്രത്തിലും കാണാൻ സാധിക്കുന്നത്.
നിരവധി വിമർശനങ്ങളും വിവാദങ്ങളും താരത്തെ തുടർന്ന് ഉണ്ടായിട്ടുണ്ടെങ്കിലും അതിനെ ഒന്നും താരം ഗൗനിക്കാറില്ല. ഇതൊക്കെ തന്റെ പ്രൊഫഷൻ ഭാഗമാണെന്ന് ഓർക്കുമ്പോഴും പല ദുരനുഭവങ്ങളും സിനിമ മേഖലയിൽ നിന്ന് കിരണിന് നേരിടേണ്ടതായി വന്നിട്ടുണ്ട്. അഭിനയത്തിലുള്ള തൻറെ കഴിവ് കൊണ്ട് ഇതിനോടകം നിരവധി പുരസ്കാരങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്.
ഗ്ലാമർ വേഷങ്ങൾ കൈകാര്യം ചെയ്യാൻ മടിയില്ലാത്തതുകൊണ്ടുതന്നെ പലരും തന്നെ വിളിക്കുന്നത് അത്തരം ചിത്രങ്ങളിൽ വേഷങ്ങൾ കൈകാര്യം ചെയ്യാൻ ആണെന്നാണ് ഇപ്പോൾ താരം തുറന്നു പറഞ്ഞിരിക്കുന്നത്.അത്തരം കഥാപാത്രങ്ങളിൽ അഭിനയിക്കേണ്ടി വരുന്നതിന്റെ ഭാഗമായി പലപ്പോഴും ബിക്കിനിയിൽ പോലും പ്രത്യക്ഷപ്പെടാൻ ബാധ്യതയാകുന്നു എന്ന് താരം വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയയിൽ ഒക്കെ നിരവധി ഫോളോവേഴ്സും ആരാധകരും ഉള്ളയാൾ കൂടിയാണ് കിരൺ. എന്തുതന്നെയായാലും താരത്തിന്റെ വാക്കുകൾ ഇപ്പോൾ സൈബർ ഇടങ്ങളിൽ ചർച്ചാവിഷയമായി മാറുകയാണ്.










അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ