7 വർഷത്തിന് ശേഷം മലയാളികളുടെ സ്വന്തം ആക്ഷൻ സുന്ദരി തിരികെ സിനിമയിലേയ്ക്ക് ; വാണി വിശ്വനാഥിന്റെ പുത്തൻ ചിത്രം ഇതാണ്


വാണി വിശ്വനാഥ് എന്ന നടിയെ മലയാളി സിനിമാ പ്രേക്ഷകർ മറന്നിരിക്കാൻ ഇടയില്ല. ഏഴു വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ആക്ഷൻ റാണി വാണി വിശ്വനാഥ്. ‘ദി ക്രിമിനല്‍ ലോയര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് വാണിയുടെ മടങ്ങി വരവ്.


ഒരിടവേളയ്ക്ക് ശേഷം വാണി വീണ്ടുമെത്തുമ്പോൾ ചിത്രത്തിൽ നായകനാവുന്നത് ഭർത്താവും നടനുമായ ബാബുരാജ് തന്നെയാണ്. തേർഡ് ഐ മീഡിയ മേക്കേഴ്സിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രം ഒരു ക്രൈം തില്ലറാണ്. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് നടന്നു. ജിതിൻ ജിത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഉമേഷ് എസ് മോഹനാണ്. ചായാഗ്രഹണം ഷിനോയ് ഗോപിനാഥ് നിർവഹിക്കുന്നു. സംഗീതം നിർവഹിക്കുന്നത് വിഷ്ണു മോഹൻ സിതാരയാണ്.പ്രോജക്ട് ഡിസൈനർ സച്ചിന്‍ കെ ഐബക്ക്. പ്രൊഡക്ഷൻ കൺട്രോളർ വിനോദ്.


ജഗദീഷ്, സുധീർ കരമന, അബൂസലീം, ഷമ്മി തിലകൻ, സുരേഷ് കൃഷ്ണ, ജോജി, റിയസൈറ, സിന്ധു മനുവർമ്മ തുടങ്ങിയവർ ചിത്രത്തിൽ ‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി നവംബര്‍ മാസത്തില്‍ ഷൂട്ടിംഗ് ആരംഭിക്കും.


‘വീണ്ടും മലയാളിപ്രേക്ഷകരെ കാണാൻ പോകുന്നു എന്നതിൽ വളരെ സന്തോഷം. അത് നല്ലൊരു കഥാപാത്രത്തിലൂടെയാണെന്നതും കൂടുതൽ സന്തോഷം. ഇങ്ങനെയൊരു കഥാപാത്രത്തിനു വേണ്ടി വാണി ചേച്ചി കാത്തിരിക്കുകയായിരുന്നോ എന്ന് എല്ലാവരും ചോദിച്ചിരുന്നു. അങ്ങനെയല്ല. എന്റേതായ ചില കാര്യങ്ങൾക്കുവേണ്ടി സിനിമ മാറ്റിവച്ചു എന്നു മാത്രം. തിരിച്ചുവന്നപ്പോൾ അതൊരു നല്ല കഥാപാത്രത്തിലൂടെയായി.’


‘ത്രില്ലർ–ക്രൈം സിനിമകളുടെ ആരാധികയാണ് ഞാൻ. ഇങ്ങനെയൊരു ത്രെഡ് പറഞ്ഞപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടു. അതുകൊണ്ട് ഈ ചിത്രം ചെയ്യാമെന്ന് കരുതി. എന്റെ കഥാപാത്രം പോലെ ബാബുവേട്ടന്റെയും (ബാബുരാജ്) നല്ലൊരു കഥാപാത്രമാണ്. സാൾട്ട് ആൻഡ് പെപ്പർ, ജോജി എന്നീ സിനിമകളിലെ വേഷങ്ങൾപോലെ നിങ്ങൾ ഇഷ്ടപ്പെടുന്നൊരു വേഷമാകും ഈ ചിത്രത്തിലേത്.


‘മാന്നാർ മത്തായി’യ്ക്ക് ശേഷം അവിടുന്നങ്ങോട്ട് എനിക്ക് നിങ്ങൾ തന്നെ പ്രോത്സാഹനവും പിന്തുണയും ചെറുതല്ല. അത് എന്നും ഉണ്ടാകണം. റിയലിസ്റ്റിക് സിനിമകൾ മാത്രം കാണുന്ന മലയാളിപ്രേക്ഷകർക്കിടയിൽ റിയലിസ്റ്റിക് അല്ലാത്ത ചില കഥാപാത്രങ്ങൾ ചെയ്ത കയ്യടി വാങ്ങിച്ച ആളാണ് ഞാൻ. ആ എന്നെ ഇനിയും പിന്തുണയ്ക്കണം.’–വാണി പറഞ്ഞു.


മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് വാണി. ദി കിംഗ്‌, ഇൻഡിപ്പെൻഡൻസ്, മാന്നാർമത്തായി സ്പീക്കിങ്ങ് തുടങ്ങിയ സിനിമകളിലെ വാണിയുടെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. നടനും സംവിധായകനുമായ ബാബുരാജുമായി 2002ൽ ആയിരുന്നു വാണിയുടെ വിവാഹം. ആർച്ച, അദ്രി എന്നിവരാണ് മക്കള്‍.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു