52 ആം വയസ്സിൽ നടി ലക്ഷ്മി ഗോപാലസ്വാമി വിവാഹിതയാകുന്നു? വരൻ മലയാള നടനോ?


മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ലക്ഷ്മി ഗോപാലസ്വാമി. മലയാള സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. അരയന്നങ്ങളുടെ വീട് എന്ന ലോഹിതദാസ് ചിത്രത്തിലൂടെ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരവും നടി ലഭിച്ചു. പിന്നീട് മലയാളത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയെ തേടി നല്ല നല്ല വേഷങ്ങള്‍ വന്നു. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, അച്ഛനെയാണെനിക്കിഷ്ടം, പുണ്യം, കീര്‍ത്തി ചക്ര, പരദേശി, തനിയെ തുടങ്ങിയ ചിത്രങ്ങളില്‍ അതില്‍ പെടുന്നു.


മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരായിരുന്നു ലക്ഷ്മിയുടെ നായകന്മാര്‍. മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്തത്. മൂന്ന് തമിഴ് ചിത്രങ്ങളും മൂന്ന് കന്നട ചിത്രങ്ങളും ചെയ്തിട്ടുണ്ട്. കാര്‍ബണ്‍ എന്ന ചിത്രത്തിലൂടെ ലക്ഷ്മി ഗോപാലസ്വാമി ബോളിവുഡിലും സാന്നിധ്യം അറിയിച്ചു. അഭിനയത്തിനുപുറമെ നല്ല നര്‍ത്തകി കൂടിയാണ് ലക്ഷ്മി ഗോപാലസ്വാമി


‘കല്യാണം കഴിക്കണം ഭയങ്കര ആഗ്രഹം എനിക്കുമുണ്ട്. എന്നാല്‍ കഴിക്കാത്തതിന് പലതുണ്ട് കാരണം എന്നാണ് ലക്ഷ്മി ഗോപാലസ്വാമിയുടെ ആദ്യ പ്രതികരണം. ഒരുപക്ഷെ എനിക്കറിയാത്ത എന്റെ ആഗ്രഹങ്ങളായിരിക്കാം കാരണം. സിനിമയില്‍ അല്ലാതെ, ജീവിതത്തില്‍ എന്തോ നേടണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു.


അതിന് പിന്നാലെയായിരുന്നു ഞാന്‍. അതിനിടയില്‍ ജീവിതത്തില്‍ ഒരു പുരുഷന്‍ അത്രയേറെ പ്രാധാന്യത്തോടെ വന്നാല്‍ വിവാഹം ചെയ്യാം എന്നായിരുന്നു. ഇപ്പോള്‍ ഞാന്‍ കരുതുന്നു അത് സംഭവിക്കുമ്പോള്‍ സംഭവിക്കട്ടെ എന്ന്. എന്റെ ജീവിതത്തില്‍ എല്ലാം നാച്വറലായി സംഭവിച്ചതാണ്. ആഗ്രഹിച്ചതെല്ലാം അങ്ങനെ മടിയില്‍ വന്ന് വീണിട്ടുണ്ട്. അതുപോലെ വിവാഹവും സമയമാവുമ്പോള്‍ നടക്കും”-ലക്ഷ്മി പറയുന്നു.


ഞാന്‍ കരുതി ഞാനത്ര വലിയ അംബീഷ്യസ് ഗേള്‍ ഒന്നുമല്ലെന്ന്. അതുകൊണ്ട് ഈസിയായി വിവാഹം കഴിച്ച് ഒരു വീട്ടമ്മയാവാം. കൂടെ ഡാന്‍സും. അതായിരുന്നു ആഗ്രഹം. ഇപ്പോള്‍ വേണമെങ്കില്‍ പറയാം ഇത് എന്റെ വിധിയാണെന്ന്. പക്ഷെ അതല്ല.. നമ്മുടെ വിധി നമ്മുടെ ചിന്തകളാണ് തീരുമാനിക്കുന്നത്. അത്രയും ആഴമുള്ള ആഗ്രഹങ്ങളാണ്. അങ്ങനെ എനിക്കും ചില ആഗ്രഹങ്ങളുണ്ടായിരുന്നു.


ഞാന്‍ വളരെ അധികം തിരക്കിലായിരുന്നു ആ സമയത്ത് എന്നതും ഒരു കാരണമാണ്. ആ തീരക്ക് ഞാന്‍ ആസ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അയ്യോ ഒന്നിനും സമയമില്ല എന്ന് വളരെ ആസ്വദിച്ചാണ് ഞാന്‍ പറഞ്ഞുകൊണ്ടിരുന്നത്. ഇതുവരെ പറ്റിയ ഒരാളെ കണ്ടില്ലേ എന്ന് ചോദിച്ചാല്‍.. ചിലപ്പോള്‍ വന്നിരിക്കും… എനിക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയതായിരിക്കും. അല്ലെങ്കില്‍ ഇനി വരുമായിരിക്കും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു. ഇതായിരുന്നു താരം നേരത്തെ വ്യക്തമാക്കിയിരുന്നത്.


എന്നാൽ തൻ്റെ ഈ 52ആം വയസ്സിൽ താരം വിവാഹത്തെ കുറിച്ച് ആലോചിക്കുകയാണെന്ന് ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാർത്തയിലെ സത്യാവസ്ഥ ഇതുവരെ വ്യക്തമല്ല. കാരണം ഇതു സംബന്ധിച്ച് ഒദ്യോഗിക സ്ഥീരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു