നല്ല തേപ്പ് കിട്ടിയിട്ടുണ്ട്, അതുപോലെ തന്നെ തിരിച്ച് കൊടുത്തിട്ടുമുണ്ട്; വെളിപ്പെടുത്തലുമായി അന്ന ബെൻ

 


കുമ്പളങ്ങി നൈറ്റ്സ്’ എന്ന ഒറ്റചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് അന്ന ബെൻ. കുമ്പളങ്ങി നൈറ്റ്സിലെ മികച്ച പ്രകടനം അന്നയുടെ അഭിനയ ജീവിതം ഭദ്രമാക്കി. അതിനു ശേഷം അന്ന നായികയായി എത്തിയ സിനിമകളെല്ലാം തന്റെ സ്വാഭാവിക പ്രകടനം കൊണ്ട് താരം മികച്ചതാക്കി.


പ്രശസ്ത തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്‍റെ മകളാണ് അന്ന. ചെയ്‌ത വേഷങ്ങളിൽ വ്യത്യസ്തത തന്നെയാണ് അന്നയെ ശ്രദ്ധേയയാക്കിയത്. ബിഗ് സ്ക്രീനില്‍ നിറയെ ആരാധകരുള്ള താര൦ സോഷ്യല്‍ മീഡിയകളിലും സജീവമാണ്. വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ, തനിക്ക് തേപ്പ് കിട്ടിയിട്ടുണ്ടെന്നും അതുപ്പോലെ തന്നെ തിരിച്ചു കൊടുത്തിട്ടുണ്ട്‌ എന്നും തുറന്നു പറയുകയാണ് അന്ന.


ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. പഠനം കഴിഞ്ഞ് ബെംഗളൂരുവിൽ ഒരുവർഷം ജോലി ചെയ്തു തിരിച്ചുവന്നിട്ടാണു സിനിമയിൽ താൽപര്യമുണ്ട് എന്നു പപ്പയോടു പറയുന്നത്. ഞാൻ അതുവരെ അഭിനയിച്ചിട്ടൊന്നുമില്ല. പപ്പയ്ക്കും ഉറപ്പില്ല ഞാൻ ചെയ്യുമോയെന്ന്. എനിക്കും അറിയില്ല. അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ഞങ്ങൾക്കു കോൺഫി‍ഡൻസ് ഇല്ലാത്തതു കാരണം ഞങ്ങൾ രണ്ടാളും ഇക്കാര്യത്തിൽ പരസ്പരം ഇടപെട്ടില്ല.


എന്നാലും ഓഡിഷനു പോകണമെന്നാണെങ്കിൽ പോയി നോക്കൂ, അതൊരു എക്സിപീരിയൻസ് ആകുമല്ലോ എന്നു പപ്പ പറഞ്ഞു. ഓഡിഷനു പോകുമ്പോൾ അവിടെ ചെന്ന് ആരുടെ മകളാണെന്നു പറഞ്ഞിട്ടും കാര്യമില്ല. അവർ കഥാപാത്രത്തിനു ചേരുന്നയാളെയാണല്ലോ നോക്കുന്നത്. ഇനി ഞാനവിടെ ചെന്ന് വല്ല മണ്ടത്തരവും കാണിച്ചിട്ട് പപ്പയുടെ പേരു കളയണ്ടല്ലോ എന്നോർത്ത് ഞാനതു മിണ്ടിയതേയില്ല. ഷെയിന്‍ നിഗത്തിനൊപ്പമായിരുന്നു അന്നയുടെ അരങ്ങേറ്റം. ഇരുവരും ഒരുമിച്ചുള്ള പ്രണയഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.


എന്നാല്‍ സിനിമയായിരിക്കും തന്റെ കരിയര്‍ എന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അഭിനയം മോശമാണെങ്കില്‍ നിര്‍ത്തിക്കളയാം എന്ന ഒരു ചിന്തയിലാണ് സിനിമയിലെത്തിയതെന്നുമാണ് അന്ന പറയുന്നത്. ‘കുമ്പളങ്ങിയ്ക്ക് ശേഷം എന്നൊരു പ്ലാന്‍ മനസിലുണ്ടായിരുന്നില്ല. അഭിനയം മോശമാണെങ്കില്‍ നിര്‍ത്തിക്കളയാം എന്നായിരുന്നു മനസില്‍. എന്നാല്‍ പ്രതീക്ഷിച്ചതിലേറെ സൗഭാഗ്യങ്ങള്‍ എനിക്ക് കിട്ടി. ആ എക്‌സൈറ്റ്‌മെന്റിലാണ് ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്നത്’, അന്ന ബെന്‍ പറയുന്നു.


നമ്മുടെ അധ്വാനത്തിന്റെ ഫലം എന്ന് പറയുന്നത് സിനിമ ഇറങ്ങുമ്പോള്‍ കേള്‍ക്കുന്ന നല്ല വാക്കുകളാണ്. അവാര്‍ഡുകളൊന്നും പ്രതീക്ഷിച്ചിരിക്കാറില്ല. നമ്മുടെ നല്ല പ്രകടനത്തിന് കിട്ടുന്ന പ്രോത്സാഹനമായാണ് അവാര്‍ഡുകളെ കാണുന്നത്. പ്രേക്ഷകരില്‍ നിന്ന് കിട്ടുന്ന നല്ല അഭിപ്രായങ്ങളും അവാര്‍ഡുകളാണ്.

സിനിമയോടുള്ള പാഷന്‍ കൊണ്ടാണ് അഭിനയിക്കുന്നത്. പിന്നെ ആര്‍ട്ട് എന്ന് പറയുന്നത് ഒരു മത്സരമല്ലല്ലോ? താരം പറഞ്ഞു. ചില കഥാപാത്രങ്ങള്‍ വായിക്കുമ്പോള്‍ തന്നെ ഒരുപാട് റിലേറ്റ് ചെയ്യാന്‍ സാധിക്കുമെന്നും കാരണം ആ കഥാപാത്രങ്ങളെ പലയിടത്തും കണ്ടിട്ടുണ്ടാകുമെന്നും അന്ന ബെന്‍ പറയുന്നു.

















അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു