വീട്ടുകാർ വിവാഹത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങി… എന്നേക്കാൾ ഉയരമുള്ള ആളായിരിക്കണം വരൻ… വിവാഹ സ്വപ്നങ്ങൾ പറഞ്ഞ് ഇനിയ….
നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് ഇനിയ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമായ താരം മലയാളത്തിനു പുറമെ തമിഴ് കന്നഡ തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ഈയടുത്ത് ഗ്ലാമറസ് വേഷങ്ങൾ ചെയ്തത് മലയാളത്തിലെ ഏറ്റവും ബോൾഡ് നടിമാരിലൊരാളാക്കി താരത്തെ മാറ്റിയിട്ടുണ്ട്. 2005 മുതൽ താരം അഭിനയ രംഗത്ത് സജീവമാണ്. മലയാള സിനിമയിലും തമിഴ് സിനിമയിലുമാണ് താരം സജീവമായി അഭിനയിക്കുന്നത്. സൈറ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്.
2010 ൽ പുറത്തിറങ്ങിയ പടകശാലായി ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ. 2011 ൽ വാഗയി സൂടാ വാ എന്ന തമിഴ് സിനിമയിലെ താരത്തിന്റെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. ബഹുഭാഷ സിനിമയായ അലോൺ ലൂടെ താരം കന്നടയിലും തെലുങ്കിലും താരം അഭിനയിക്കുകയുണ്ടായി.








അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ