പോസ്റ്ററിൽ ഇങ്ങനെയാണെങ്കിൽ ഫുൾ സിനിമയിൽ എങ്ങനെയായിരിക്കും എന്ന് വരെ ആൾക്കാർ ചോദിച്ചു, തന്റെ വൈറലായ ആ ഫോട്ടോസിനെക്കുറിച്ച് സോനാ നായർ പറയുന്നു..

 


മലയാളം മിനി സ്ക്രീൻ രംഗത്തും ബി​ഗ്സ്ക്രീൻ രംഗത്തും ഒരുപോലെ തിളങ്ങിയിട്ടുള്ള താരമാണ് സോനാ നായർ. 1996 ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രമായ തൂവൽകൊട്ടാരത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം ഇതിനോടകം നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകുകയുണ്ടായി. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് താരം ഇത്രയും നാളത്തെ കരിയറിൽ കാഴ്ചവച്ചിട്ടുള്ളത്.


മറ്റുള്ളവർ അത്ഭുതപ്പെടുത്തുന്ന രീതിയിൽ ഏതു കഥാപാത്രത്തെയും വളരെ ഭംഗിയോടെ അവതരിപ്പിക്കാൻ മലയാളികളുടെ ഈ പ്രിയ താരത്തിന് സാധിച്ചിട്ടുണ്ട്. കോമഡി കഥാപാത്രവും വില്ലൻ വേഷവും സഹ താരത്തിന്റെ റോളും എല്ലാം അനായാസം കൈകാര്യം ചെയ്ത ആൾകൂടിയാണ് താരം.അതുകൊണ്ടുതന്നെ താരം ഇന്നും മലയാളികളുടെ ഉള്ളിലെ പ്രിയപ്പെട്ട നായികമാരിൽ ഒരാൾ തന്നെയാണ്. കുറച്ചുനാളുകളായി അഭിനയരംഗത്ത് സജീവമല്ലാത്ത താരം സോഷ്യൽ മീഡിയ വഴി തൻറെ വിശേഷങ്ങളൊക്കെ യും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.



കുടുംബ ജീവിതവും വ്യക്തിജീവിതവും അഭിനയ ജീവിതവും എല്ലാം ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ഓരോ വാർത്തകളും വിശേഷങ്ങളും ഇരുകൈയും നീട്ടിയാണ് ആളുകൾ സ്വീകരിക്കുന്നത്. എന്നതുകൊണ്ട് തന്നെ താരം വിശേഷങ്ങളെല്ലാം മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ യാതൊരു മടിയും കാണിക്കാറില്ല.




മലയാളികൾക്കിടയിൽ നിറഞ്ഞ പിന്തുണ ലഭിക്കുന്ന കഥാപാത്രങ്ങൾ പലകഥാപാത്രങ്ങളും താരത്തിന്റെ അനശ്വരങ്ങളായ ആയി കരുതപ്പെടുന്നു. നരൻ എന്ന മോഹൻലാൽ ചിത്രത്തിലെ അഭിസാരികയുടെ കഥാപാത്രം ആയ കുന്നുമോൽ ശാന്ത വളരെ പെട്ടെന്നാണ് ആളുകൾ ഏറ്റെടുത്തത്. ഗ്ലാമർ വേഷങ്ങളും തനിക്ക് ഇണങ്ങുമെന്നും കഥാപാത്രത്തിന് അത്തരം വേഷവും അഭിനയവും യോജിച്ചതാണ് എങ്കിൽ അത് കൈകാര്യം ചെയ്യാമെന്ന് കരുതുന്ന ഒരാൾ തന്നെയാണ് സോനാനായർ. അതുകൊണ്ടുതന്നെയാണ് താരത്തിന് ഇന്ന് അഭിനയരംഗത്ത് സജീവമായി തുടരുവാനും അവസരങ്ങൾ ധാരാളം ലഭിക്കുവാനും കാരണം.


ഇപ്പോൾ താരം തൻറെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായ ഒരു ഷോർട്ട് ഫിലിമിനെ പറ്റിയുള്ള വിവരങ്ങളാണ് സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവയ്ക്കുന്നത്. കാപാലിക എന്ന ചിത്രത്തിൻറെ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ട തന്റെ ചിത്രങ്ങളെപ്പറ്റി ആണ് താരം തുറന്നുപറയുന്നത്. ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് സോനാ നായരുടെ വാക്കുകൾ. ഒരു വേശ്യയുടെ കഥാപാത്രത്തെയായിരുന്നു താര കാപാലിക എന്ന ചിത്രത്തിൽ അവതരിപ്പിച്ചത്. കഥാപാത്രം ചെയ്യാൻ പിന്നോട്ട് നിന്നപ്പോൾ ഈ വേഷം കൈകാര്യം ചെയ്യാൻ ഏറ്റവും യോജിച്ച വ്യക്തി താനാണെന്ന് സംവിധായിക പ്രീതി പണിക്കർ തന്നെ ഓർമ്മിപ്പിക്കുക ആയിരുന്നു എന്ന് താരം വ്യക്തമാക്കുന്നു.


സാധാരണ അഭിസാരികമാരുടെ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു ചിത്രത്തിലേതെന്നും മറ്റുള്ള പ്രോസ്റ്റിട്യൂട്ട് ചെയ്യുന്നതിൽ നിന്നും വേറിട്ട പ്രവർത്തികൾ ചെയ്യുന്നത് കൊണ്ട് ഈ കഥാപാത്രം അവതരിപ്പിക്കാം എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു എന്നും സോന വ്യക്തമാക്കുന്നു. ചിത്രത്തിൽ നിരവധി രംഗങ്ങൾ ഉണ്ടെങ്കിലും വൈറലായ മാറിയത് ഒരു ഫോട്ടോ ഷൂട്ട് ചിത്രമായിരുന്നു എന്നും താരം വ്യക്തമാക്കുന്നു. എന്തുതന്നെയായാലും താരത്തിന് വാക്കുകൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.










അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു