ലിപ് ലോക്ക് രംഗങ്ങൾ ചെയ്യാൻ മടിയില്ല, പക്ഷേ അന്ന് ഒരിക്കൽ അവർ എന്നെ ചതിച്ചു, അവരുടെ ഉദ്ദേശം മറ്റൊന്നായിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത് – ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഹണി റോസ്..

 


മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ ആണ് ഹണിറോസ് സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. സൂപ്പർ താരങ്ങളുടെ അടക്കം നായികയായി താരം പ്രത്യക്ഷപ്പെട്ടു. അവസാനമായി മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ബിഗ് ബ്രദർ എന്ന ചിത്രത്തിലായിരുന്നു താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത്.


ഏതുതരം വേഷവും ചെയ്യാൻ മടിയില്ലാത്ത നടിയാണ് ഹണി റോസ്. സാധാരണ നാടൻ വേഷങ്ങൾ മുതൽ ബോൾഡ് ആയിട്ടുള്ള വേഷങ്ങൾ വരെ താരം ചെയ്യും. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെയും നായികയായി താരം അഭിനയിച്ചിട്ടുണ്ട്. വി കെ പ്രകാശ് സംവിധാനം ചെയ്ത ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഒരു സിനിമയിൽ നിന്നും ഉണ്ടായ ദുരന്തത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം. വൺ ബൈ റ്റു എന്ന സിനിമയെക്കുറിച്ച് ആണ് താരം വെളിപ്പെടുത്തുന്നത്. ഈ സിനിമയിൽ ഒരു ലിപ് ലോക്ക് രംഗമുണ്ടായിരുന്നു. ഇത്തരത്തിലുള്ള രംഗങ്ങളിൽ അഭിനയിക്കുന്നതിന് മുമ്പ് താൻ ഒന്നുകൂടി ആലോചിക്കാറുണ്ട് എന്നാണ് ഹണിറോസ് പറയുന്നത്. എന്നാൽ ഇങ്ങനെ ഒരു രംഗത്തെക്കുറിച്ച് അവർ തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നില്ല. സിനിമയിലെ ഈ കഥാപാത്രം ഒരുപാട് സ്നേഹിച്ച ഒരു വ്യക്തി മരിച്ചു പോകുന്നു. എന്നാൽ പെട്ടെന്ന് അയാൾ തൻ്റെ കഥാപാത്രത്തിൻറെ മുന്നിൽ വന്നുനിൽക്കുന്നതാണ് രംഗം.


ആ രംഗത്തിൽ അങ്ങനെ ചെയ്യുന്നത് കൊണ്ട് പ്രത്യേകിച്ച് പ്രശ്നമൊന്നും എനിക്ക് ആദ്യം തോന്നിയിരുന്നില്ല. കാരണം സിനിമയുടെ കഥ അതർഹിക്കുന്ന ഒരു രംഗം തന്നെയായിരുന്നു. പക്ഷേ ഈ സീൻ അവർ പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിച്ചു. സിനിമ മാർക്കറ്റ് ചെയ്യുവാൻ വേണ്ടി ആയിരുന്നു ഈ രംഗം അവർ ഉപയോഗിച്ചത്. അത് എനിക്ക് വലിയ രീതിയിൽ വിഷമമുണ്ടാക്കി. നമ്മൾ നല്ല ഒരു ഉദ്ദേശത്തോടുകൂടി ചെയ്തിട്ട് പോലും അത് മോശമായി അവർ ഉപയോഗിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി. ഇനി അങ്ങനെ ഒരു സീൻ വരുകയാണെങ്കിൽ 10 തവണയെങ്കിലും മിനിമം ആലോചിക്കും – ഹണി റോസ് പറയുന്നു..



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു