പാന്‍റിന്‍റെ സിപ് ഇടാൻ മറന്നതാണോ'? പ്രശസ്ത മോഡൽ ജിനൽ ജോഷിയുടെ പുതിയ ചിത്രങ്ങൾ വൈറൽ
സമൂഹമാധ്യമങ്ങളിൽ കൂടുതൽ വൈറലാകാൻ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ പരീക്ഷിക്കുന്നത് ഇക്കാലത്ത് പുതുമയുള്ള കാര്യമല്ല. താരങ്ങളും മോഡലുകളുമെല്ലാം ഈ വഴി തെരഞ്ഞെടുക്കുന്നുണ്ട്. മുമ്പൊക്കെ ഗ്ലാമർ ഫോട്ടോ ഷൂട്ടുകൾ ധാരാളമുണ്ടായിരുന്നു. ബിക്കിനിയും ബീച്ച് ഫോട്ടോകളുമൊക്കെയായി താരങ്ങൾ കളം നിറയാറുണ്ട്. എന്നാൽ കൂടുതൽ സാഹസികമായ പരീക്ഷണങ്ങളാണ് ഇപ്പോൾ ഈ മേഖലയിൽ ഉള്ളത്. ചിത്രത്തിന് കടപ്പാട് ഇൻസ്റ്റാഗ്രാം.
ഇതിൽ ഏറ്റവും പുതിയതായി വൈറലായത് പ്രശസ്ത മോഡൽ ജിനാൽ ജോഷിയുടെ ചിത്രങ്ങളാണ്. പാന്‍റിന്‍റെ സിപ് ഊരിയ നിലയിലുള്ള ചിത്രങ്ങളാണ് ജിനാൽ ജോഷി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് കടപ്പാട് ഇൻസ്റ്റാഗ്രാം
ഈ ചിത്രങ്ങളുടെ അടിയിൽ നിരവധി രസകരമായ കമന്‍റുകളും വരുന്നുണ്ട്. ഫോളോവർമാരിൽ ഭൂരിഭാഗം പേരും ജിനാൽ ജോഷിയെ സിപ് ഇടാൻ ഓർമ്മിപ്പിക്കുന്നുണ്ട്. ചിത്രത്തിന് കടപ്പാട് ഇൻസ്റ്റാഗ്രാം
ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിൽ ശ്രദ്ധേയയാണ് ജിനാൽ ജോഷി. ഇൻസ്റ്റാഗ്രാമിൽ പത്തുലക്ഷത്തോളം ഫോളോവർമാർ ജിനാലിനുണ്ട്. മുംബൈയിൽ ജനിച്ചു വളർന്ന ജിനാൽ ജോഷി ഇതിനോടകം നിരവധി പരസ്യ ചിത്രങ്ങളിൽ വേഷമിട്ടു കഴിഞ്ഞു. സിനിമയിൽ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ താരം.
1997 ജനുവരി 1 ന് മുംബൈയിലാണ് ജിനൽ ജോഷി ജനിച്ചത്. ഒരു മോഡലായിട്ടാണ് അവർ കരിയർ ആരംഭിച്ചത്. മോഡലിംഗ് രംഗത്ത് ഇതിനോടകം അവർ പ്രശസ്തി നേടി. നിരവധി ഫാഷൻ ബ്രാൻഡുകൾക്കായി അവർ പ്രവർത്തിച്ചിട്ടുണ്ട്. മോഡലിംഗ് കൂടാതെ, അഭിനയരംഗത്ത് ഒരു കരിയർ തുടരാനും അവൾ ആഗ്രഹിക്കുന്നു. ജോഷി അനുപം ഖേറിന്റെ സിനിമാ സ്കൂളിൽ നിന്ന് ഡിപ്ലോമ പൂർത്തിയാക്കിയിട്ടുണ്ട്.
മുംബൈ സർവകലാശാലയിൽ നിന്ന് മാസ് മീഡിയയിൽ ബിരുദം പൂർത്തിയാക്കിയ ശേഷമാണ് ജിനാൽ അഭിനയത്തിൽ ഡിപ്ലോമ കോഴ്സും ചെയ്തത്. അനുപം ഖേർ അക്കാദമിയിൽ നിന്ന് ജിനൽ ഉന്നത വിജയത്തോടെയാണ് കോഴ്സ് പൂർത്തിയാക്കിയത്.
ജിനാൽ ഫാഷനെ ഏറെ ഇഷ്ടപ്പെടുന്നു. ഏറ്റവും പുതിയ ട്രെൻഡ് അനുസരിച്ച് അവർ സ്വയം മാറാറുണ്ട്. യാത്രകളാണ് ജിനാലിനെ ഇഷ്ടമുള്ള മറ്റൊരു കാര്യം. ലോകരാജ്യങ്ങൾ സന്ദർശിക്കാൻ ഏറെ ഇഷ്ടപ്പെടുന്നയാളാണ് ജിനാൽ. ബ്ലാക്ക് കോഫി കുടിക്കുന്നതും പാട്ട് കേൾക്കുന്നതുമാണ് ജിനാലിന്‍റെ മറ്റ് രണ്ട് ഹോബികൾ








അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ