ഒരു മാസത്തിനടുത്ത് ഞങ്ങളുടെ വിവാഹ ആഘോഷമായിരുന്നു, ഇടയ്ക്ക് ഒന്ന് രണ്ട് ദിവസം വിശ്രമിക്കും, വീണ്ടും അടുത്ത ദിവസം ആഘോഷം അങ്ങനെയായിരുന്നു, റോഷ്ന പറയുന്നു..

 


അടുത്തിടെയായിരുന്നു നടിയും മോഡലുമായ റോഷ്ന ആൻ റോയിയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസും വിവാഹിതരായത്. അങ്കമാലി ഡയറീസിലൂടെ കിടിലൻ പ്രകടനം കാഴ്ച വെച്ച് ശ്രദ്ധേയനായ നടൻ കിച്ചു ടെല്ലസ്. പോത്ത് വർക്കി എന്ന കഥാപാത്രത്തെയാണ് കിച്ചു അങ്കമാലി ഡയറീസിൽ അവതരിപ്പിച്ചത്. ധമാക്ക, ഒരു അഡാറ് ലവ് എന്നീ ഒമർ ലുലു ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് റോഷ്ന. വർണ്ണ്യത്തിൽ ആശങ്ക, സുല്ല് തുടങ്ങി ഒന്നിലേറെ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചും അഭിനയിച്ചിട്ടുണ്ട്.



നീണ്ടുനിന്ന സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. സിനിമയിലൂടെ തന്നെയാണ് ഇരുവരും പരിചയപ്പെടുന്നത്. ഒന്നിച്ച് അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ കൂടുതൽ അറിയാനും അവസരം ലഭിച്ചു. അങ്ങനെയാണ് ഇരുവരും സൗഹൃദത്തിലും തുടർന്ന് പ്രണയത്തിലും മാറുന്നത്. സ്വന്തമായി ഒരു തിരക്കഥ എഴുതി സിനിമ എടുത്തിട്ട് മതി വിവാഹം എന്ന് ഞങ്ങൾ നേരത്തെ തീരുമാനിച്ചിരുന്നു. അതല്ലെങ്കിൽ എത്രയോ മുന്നേ ഞങ്ങളുടെ വിവാഹം കഴിഞ്ഞേനെയെന്നാണ് റോഷ്ന പറയുന്നത്.



 ഒരു മാസത്തോളം നീണ്ട് നിന്ന വിവാഹം വലിയൊരു ആഘോഷമാക്കിയതിനെ കുറിച്ച് പറയുകയാണ് താരം ഇപ്പോൾ. വാക്കുകൾ, അങ്കമാലി ഡയറീസ് എന്ന സിനിമയുടെ ഭാഗമായാണ് ഞങ്ങൾ ആദ്യം പരിചയപ്പെട്ടത്. പിന്നീട് വർണ്യത്തിൽ ആശങ്ക എന്ന ചിത്രത്തിൽ കിച്ചുവിന് ജോഡി ആകേണ്ട പെൺകുട്ടിയ്ക്ക് വരാൻ കഴിഞ്ഞില്ല. അങ്ങനെ കിച്ചു വഴി ഞാൻ ആ സിനിമയിൽ അഭിനയിച്ചു. അന്നാണ് കിച്ചുവിനെ ആദ്യമായി ഒരുപാട് സമയം കണ്ടതും ഒന്നിച്ച് സംസാരിച്ചിരുന്നതും.




ഞാൻ വയനാട്ടുകാരിയാണ്. കിച്ചു കൊച്ചിക്കാരനും. കിച്ചുവിന്റെ അമ്മയാണ് ഞങ്ങൾക്കിടയിലേക്ക് വിവാഹക്കാര്യം എടുത്തിടുന്നത്. സ്വന്തമായി ഒരു തിരക്കഥ എഴുതി സിനിമ എടുത്തിട്ട് മതി വിവാഹം എന്ന് ഞങ്ങൾ നേരത്തെ തീരുമാനിച്ചിരുന്നു. അതല്ലെങ്കിൽ എത്രയോ മുന്നേ ഞങ്ങളുടെ വിവാഹം കഴിഞ്ഞേനെ. സത്യം പറഞ്ഞാൽ കൊറോണ ഞങ്ങളെ ബുദ്ധിമുട്ടിച്ചിട്ടേയില്ല എന്ന് തന്നെ പറയാം.




ഏഴ് ദിവസം ആഘോഷങ്ങളായിരുന്നു. എൻഗേജ്‌മെന്റ് മുതൽ, ഹാൽദി, ബ്രൈഡൽ ഷവർ, ബാച്ചിലർ പാർട്ടി, മധുരം വെപ്പ്, വിവാഹം, റിസപ്ഷൻ അങ്ങനെയാണ് പ്ലാൻ ചെയ്തത്. നവംബർ പതിമൂന്നിന് തുടങ്ങിയ ആഘോഷ പരിപാടികൾ നവംബർ 29 വരെ ഉണ്ടായിരുന്നു. ഇടയിൽ ഒന്ന് രണ്ട് ദിവസം വിശ്രമിക്കും. വീണ്ടും അടുത്ത ദിവസം ആഘോഷം.




ഈ രീതിയിലുള്ള വിവാഹം ആയിരുന്നത് കൊണ്ട് വളരെ അടുത്ത കുടുംബാംഗങ്ങളെ മാത്രമല്ല ഞങ്ങളുടെ രണ്ട് പേരുടെയും എല്ലാ സുഹൃത്തുക്കളെയും ഉൾപ്പെടുത്താൻ കഴിഞ്ഞു എന്നും റോഷ്‌ന പറയുന്നു. ചടങ്ങുകൾ നടക്കുന്ന ദിവസങ്ങളിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മനസമ്മതം അടക്കമുള്ള എല്ലാ ചടങ്ങുകളും കൃത്യമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു നടന്നത്.




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു