നാല് വിവാഹം കഴിച്ചു, പ്രണയം ഒരു ഭർത്താവിനോട് മാത്രം, അയാളോട് തനിക്ക് വല്ലാത്ത അഡിക്ഷൻ ആയിരുന്നു, രേഖ രതീഷ് പറയുന്നു
മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ അഭിനേത്രിയാണ് രേഖ രതീഷ്. ബാലതാരമായി അഭിനയരംഗത്തെത്തി, ടെലിവിഷൻ പരമ്പരകളിൽ തിളങ്ങുന്ന സാന്നിധ്യമായി മാറാൻ രേഖയ്ക്ക് സാധിച്ചു. സിനിമയിലും സീരിയലിലും വേഷമിട്ട താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് സീരിയലുകളിലൂടെയാണ്.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് പരമ്പര പരസ്പരം പത്മാവതി എന്ന കഥാപാത്രമാണ് നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടത്. നാല് വയസുള്ളപ്പോൾ ‘ഉന്നൈ നാൻ സന്തിത്തെൻ’ എന്ന തമിഴ് ടിവി പരമ്പരയിൽ രേവതിയുടെ ബാല്യകാലം അവതരിപ്പിച്ചാണ് രേഖ അഭിനയ രംഗത്ത് ചുവടുവെക്കുന്നത്. ക്യാപ്റ്റൻ രാജുവാണ് രേഖയെ സീരിയലിലേക്ക് വീണ്ടും കൈപിടിച്ചുകൊണ്ടുവരുന്നത്.
തൻറെ 14 വയസ്സിലാണ് താരം ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. ശ്രീവത്സൻ സംവിധാനം ചെയ്ത നിറക്കൂട്ടുകൾ എന്ന പരമ്പരയിലാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് എഎം നസീർ സംവിധാനം നിർവ്വഹിച്ച മനസ്സ് എന്ന പരമ്പരയിൽ അഭിനയിച്ചു. പിന്നീട് ദേവി, കാവ്യാഞ്ജലി എന്നീ പരമ്പരകളിലും അഭിനയിച്ചു. മോഹൻലാലിന്റെ മാമ്പഴക്കാലം, മമ്മൂട്ടി അഭിനയിച്ച പല്ലാവൂർ ദേവനാരായണൻ എന്നീ സിനിമകളിലും രേഖ വേഷമിട്ടു.
ഒരുകാലത്ത് ഏറെ വിവാദങ്ങളും ഗോസിപ്പുകളും രേഖയുടെ വ്യക്തി ജീവിതത്തെക്കുറിച്ച് പ്രചരിച്ചിരുന്നു. ജീവിതത്തിൽ ഇതുവരെ നാല് വിവാഹങ്ങൾ കഴിച്ചു എന്നതാണ് ഈ വിവാദങ്ങൾക്കു പിന്നിൽ. പതിനെട്ടാം വയസ്സിലായിരുന്നു രേഖയുടെ ആദ്യ വിവാഹം. എന്നാൽ യൂസഫുമായുള്ള ദാമ്പത്യം അധികകാലം നീണ്ടു നിന്നില്ല. രണ്ടാമത് വിവാഹം ചെയ്ത നടൻ നിർമൽ പ്രകാശിനെയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം മൂന്നാമത് കമൽ റോയിയെ വിവാഹം ചെയ്തുവെങ്കിലും ആ ദാമ്പത്യവും തകർന്നു.
നാലാമത്തെ വിവാഹം അഭിഷേക് എന്ന ആളുമായിട്ടായിരുന്നു. ഈ ബന്ധത്തിൽ ഒരാൺകുഞ്ഞുണ്ട്. മുൻപ് നാല് വിവാഹം കഴിഞ്ഞ താരം ഇപ്പോൾ ഈ മകനൊപ്പമാണ് താമസം. മകനൊപ്പം നടി പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ഒക്കെയും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ തന്റെ ജീവിതത്തെകുറിച്ച് തുറന്നു പറയുകയാണ് താരം. അച്ഛനും അമ്മയും പിരിഞ്ഞു, വീടില്ല, കുടുംബമില്ല എന്ന അവസ്ഥ വന്നപ്പോൾ എല്ലായിടത്തും അഭയം തേടാൻ വെമ്പുന്ന ഒരു മാനസികാവസ്ഥയിലായി ഞാൻ. അതൊക്കെ അബദ്ധങ്ങളായിരുന്നു. എല്ലാവർക്കും എന്റെ പണം വേണമായിരുന്നു. അല്ലാതെ ആരും എന്നെ യഥാർത്ഥത്തിൽ സ്നേഹിച്ചിരുന്നില്ല.
ഞാൻ പ്രണയിച്ചത് ഒരാളെ മാത്രമാണ്, എന്റെ ആദ്യ ഭർത്താവിനെ. അത്ര കടുത്ത അഡിക്ഷനായിരുന്നു അയാളോട്. പിന്നീട് മൂന്നു പേർ കൂടി എന്റെ ജീവിതത്തിലേക്കു വന്നെങ്കിലും ആരോടും അങ്ങനെ ഒരു പ്രണയം തോന്നിയിട്ടില്ല. കഴിഞ്ഞ എട്ടു വർഷമായി ഞാൻ എന്റെ കുഞ്ഞിനു വേണ്ടി മാത്രമാണ് ജീവിക്കുന്നത്. ഞങ്ങൾ അടിച്ചു പൊളിച്ച് ജീവിക്കുമെന്നും താരം പറയുന്നു.








അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ