തന്റെ പുരുഷ സങ്കൽപത്തിലുള്ള പൊക്കമോ മുഖ സൗന്ദര്യമോ നിങ്ങൾക്കില്ല, ഒരുപാട് കുറവുകൾ ഉണ്ട്, വിമർശകന് മറുപടിയുമായി മഞ്ജു പത്രോസ്..
സിനിമാ ടെലിവിഷൻ സീരിയൽ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് മഞ്ജു പത്രോസ്. ബിഗ് ബോസ് രണ്ടാം സീസണില്‍ പങ്കെടുത്തതോടെ മഞ്ജു പത്രോസ് പൊതു സമൂഹത്തിൽ കൂടുതൽ ശ്രദ്ധ നേടി. മഴവില്‍ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ‘മറിമായം’ എന്ന പരമ്പരയിലൂടെയാണ് മലയാളി പ്രേക്ഷകര്‍ക്ക് മഞ്ജു പ്രിയങ്കരിയായി മാറിയത്. ശേഷം സിനിമയിലും താരം സാന്നിധ്യമറിയിച്ചു.
മഞ്ജു നേരത്തെ മുതൽ സോഷ്യൽ മീഡിയയിൽ സജീവമാണ്. ‘ബ്ലാക്കീസ്’ എന്ന പേരില്‍ താരത്തിന് ഒരു യുട്യൂബ് ചാനലുമുണ്ട്. ഇതിലൂടെ സ്വന്തം വിശേഷങ്ങളും ചിത്രങ്ങളും മഞ്ജു പ്രേക്ഷകർക്കായി പങ്കുവെയ്ക്കാറുണ്ട്. എന്നാൽ പിന്തുണയ്ക്കൊപ്പം സൈബർ ആക്രമണവും പലപ്പോഴായി താരം നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനെതിരെ പലപ്പോഴും മഞ്ജു പ്രതികരിക്കാറുമുണ്ട്. നെഗറ്റീവ് കമന്റ്സ് തന്നെ ബാധിക്കാറില്ലെന്നും താരം പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതുമാണ്.
സോഷ്യൽ മീഡിയയിൽ പലരും നേരിടാറുള്ള പ്രശ്നമാണ് ബോഡി ഷെയിമിംഗ്. ഓരോരുത്തരുടേയും നിറത്തേയും രൂപത്തേയുമൊക്കെ കളിയാക്കിക്കൊണ്ട് കമൻറുമായി എത്തുന്ന നിരവധി ടോക്സിക് മനുഷ്യർ സോഷ്യൽ മീഡിയയിൽ സജീവമായുണ്ട്. തനിക്കെതിരെ ബോഡി ഷെയിമിംഗ് നടത്തിയ ആള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മഞ്ജു.
കഴിഞ്ഞ ദിവസം ഒരു ഹിന്ദിഗാനത്തിന് ചുവട് വയ്ക്കുന്ന വീഡിയോ മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിനു താഴെയാണ് ബോഡി ഷെയിമിംഗ് കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. കമന്റിട്ട വ്യക്തിയുടെ പേരെടുത്തു പറഞ്ഞ് മഞ്ജു ഇതിനെതിരെ മറ്റൊരു വീഡിയോ പങ്കുവെച്ചു.
എനിക്ക് വണ്ണമുണ്ട്, കറുത്തതാണ്. എന്നെപ്പോലെ ശരീത്തിന് പൊതുസമൂഹം നൽകുന്ന ഒരുപാട് ന്യൂനതകളുള്ള ഒരുപാട് മനുഷ്യർ നമ്മുടെ ചുറ്റും ഉണ്ട്. അവർക്കൊക്കെ പൊതുസമൂഹത്തിന്റെ മുന്നിൽ ആയിരിക്കും ന്യൂനതകളുള്ളവർ. അവരെ സംബന്ധിച്ച് അവര്‍ പെര്‍ഫക്റ്റ് ആണ്. എന്നായിരുന്നു താരം പറഞ്ഞുവെക്കുന്നത്. താൻ പങ്കുവെച്ച ഡാന്‍സ് വീഡിയോ. അതെന്റെ ആഗ്രഹം ആണ്. അവ സ്വീകരിക്കുന്നതും തിരസ്ക്കരിക്കുന്നതും കാണികളുടെ സ്വാതന്ത്ര്യമാണെന്നും മഞ്ജു പറയുന്നു.
‘ഞാന്‍ ഇടുന്ന വീഡിയോകളെല്ലാം നിങ്ങള്‍ ഇഷ്ടപ്പെടണം എന്നാ വാശിയൊന്നും എനിക്കില്ല. ഞാനിട്ട വീഡിയോയ്ക്ക് താഴെ രസകരമായ ഒരു കമന്റ് ഞാന്‍ കണ്ടു. അജു പദ്മനാഭന്‍ എന്നായാളാണ് കമന്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അജുവിനോട് മാത്രമല്ല, ഈ കാഴ്ചപാടുള്ള ഒരുപാട് പേരോടാണ് എന്‍റെ മറുപടി. ‘എന്തൊക്കെയാണ് ഈ ചക്കപോത്ത് കാണിക്കുന്നത്?’ എന്നാണ് അയാള്‍ കമന്റ് ചെയ്തിരിക്കുന്നത്. എന്‍റെ കണ്ണില്‍ നിങ്ങള്‍ക്ക് ഒരുപാട് കുറവുകള്‍ ഉണ്ട്. എന്‍റെ പുരുഷ സങ്കല്‍പത്തിനു അനുസരിച്ചുള്ള പൊക്കമോ മുഖസൗന്ദര്യമോ നിങ്ങള്‍ക്കില്ല.
പ്രശസ്തരായ ഒരുപാട് നടന്മാരുടെ വീഡിയോകള്‍ അനുകരിച്ച് നിങ്ങള്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. എന്തൊക്കെയാണ് ഈ പോങ്ങൻ കാണിച്ചുകൂട്ടുന്നത് എന്ന് ഞാൻ പറഞ്ഞാൽ അത് എന്റെ തെറ്റാണോ , നിങ്ങളുടെ തെറ്റാണോ? നിങ്ങൾക്ക് നിങ്ങളുടെ മുഖവും ശരീരവും തന്നിരിക്കുന്നത് ഈശ്വരൻ ആണ്. അത് ഉൾക്കൊള്ളാൻ എനിക്ക് സാധിച്ചില്ല എങ്കിൽ അത് തെറ്റാണ്. ഇത്തരം ബോഡിഷേമിങ്ങ് നിങ്ങൾ ദയവായി നടത്താതെ ഇരിക്കൂ. നിങ്ങൾക്ക് ഇതുവരെയും മതിയായില്ലേ? ഞങ്ങളോട് ചെയ്തതോ പോട്ടെ, ഇനിയൊരു തലമുറയെങ്കിലും വരുന്നുണ്ട്. അതുകൊണ്ട് എനിക്ക് പറയാൻ ഒരു കാര്യം മാത്രമേ ഉള്ളൂ, നിങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ തുറന്നുപറയാം പക്ഷെ ബോഡി ഷേമിങ് നിർത്തുക’. ഇങ്ങനെയാണ് മഞ്ജു ബോഡി ഷെയിമിംഗിനോട് പ്രതികരിച്ചത്.








അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ