ജാഡയും ഒപ്പം ബുദ്ധി ജീവി സ്‌റ്റൈലും ഉണ്ടെങ്കിൽ സിനിമ ഫീൽഡിൽ വിലയുള്ളൂ, അപർണ ബാലമുരളി പറയുന്നു

 


ചുരുങ്ങിയ സമയം കൊണ്ട് അഭിനയത്തിലൂടെയും ആലാപനത്തിലൂടെയും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് അപർണ ബാലമുരളി. ‘മഹേഷിന്റെ പ്രതികാരം’ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ തൻറെ അഭിനയ മികവ് താരം തെളിയിച്ചു. പിന്നീട് നിരവധി നല്ല വേഷങ്ങൾ അപർണ ചെയ്തെങ്കിലും മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന അപർണയുടെ കഥാപാത്രമാണ് മലയാളികൾക്ക് ഏറെ ഇഷ്ടം.



ഒരു സെക്കന്റ് ക്ലാസ് യാത്ര, ഒരു മുത്തശ്ശി ഗഥ, സർവ്വോപരി പാലാക്കാരൻ, സൺഡേ ഹോളിഡേ, കാമുകി, ബി ടെക്ക്, അള്ള് രാമേന്ദ്രൻ, സർവം താളമയം, എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരം പിന്നീട് തമിഴിലും തിളങ്ങി. സൂര്യയുടെ നായികയായി എത്തിയ സുധ കൊങ്കര ചിത്രം സുരറൈ പൊട്രു വന്‍ ഹിറ്റ് ആയി മാറി.




മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയപ്പോഴും സിനിമയെക്കുറിച്ചുള്ള ചില അപ്രിയ സത്യങ്ങൾ വെളിപ്പെടുത്തുകയാണ് താരം. ജാഡയും ബുദ്ധിജീവി പട്ടവും ഇല്ലാതെ ഡൗണ്‍ ടു എര്‍ത്തായി പെരുമാറുന്നവര്‍ക്ക് പറയുന്ന ഒരു വാക്കിന് വിലയുണ്ടാകില്ലെന്നും ഇത് സിനിമയിലെ ഒരു പ്രധാന പ്രശ്‌നമാണെന്നുമാണ് അപര്‍ണ പറയുന്നത്.




‘സിനിമയില്‍ നമ്മള്‍ ഭയങ്കര കൂളായാല്‍ വില കിട്ടണമെന്നില്ല. എനിക്ക് അത് നന്നായി ഫീല്‍ ചെയ്തിട്ടുണ്ട്. കുറച്ചു ജാഡയൊക്കെയിട്ട് നിന്നിരുന്നേല്‍ പറയുന്ന വാക്കിനു വില ഉണ്ടാകുമായിരുന്നു എന്ന് വരെ തോന്നിയിട്ടുണ്ട്. അങ്ങോട്ട് പോയി ഒരാളെ കാണുമ്‌ബോള്‍ ആ കാണാന്‍ പോകുന്ന ആളിന്റെ വാക്കിനു ഭയങ്കര വാല്യുവാണ്.’


‘സിംപിളായി നിന്നാല്‍ ഇവന്‍ പറയുന്നത് അല്ലെങ്കില്‍ ഇവള്‍ പറയുന്നത് മുഖവുരയ്ക്ക് എടുക്കണ്ട എന്നൊരു രീതി സിനിമയിലുണ്ട്. അത് തമിഴിലായാലും, മലയാളത്തിലായാലും അങ്ങനെയാണ്. അതൊരു നടിക്ക് മാത്രം ഫേസ് ചെയ്യേണ്ടി വരുന്ന കാര്യമല്ല. ഒരു നടനായാല്‍ പോലും കുറച്ചു അടുത്ത് ഇടപഴകി ബഹളം വച്ചൊക്കെ പെരുമാറിയാല്‍ നമ്മള്‍ പറയുന്ന ഡിസിഷന്‍ ഒന്നും ആരും മൈന്‍ഡ് വയ്ക്കത്തേയില്ല. ജാഡയും ബുദ്ധി ജീവി സ്‌റ്റൈലും ഉണ്ടെങ്കില്‍ അവരുടെ വോയിസിനു ഭയങ്കര പവര്‍ ആയിരിക്കും’. അപർണ പറഞ്ഞു.



‘ഒരു നല്ല അഭിനേതാവ് ഒരിക്കലും തന്റെ കഥാപാത്രം ഏത് പൊസിഷനിലാണെന്ന് നോക്കില്ല,‍ സീനിയര് ആയിക്കഴിഞ്ഞാല്‍ കഥാപാത്രത്തിന്റെ മൂല്യവും നമ്മള്‍ നോക്കുമെന്നത് ശരിയാണ്. എന്നാല്‍, എന്നെ സംബന്ധിച്ച് സിനിയില്‍ ഒട്ടും പ്രതീക്ഷിക്കാതെ എത്തിയ ആളാണ് ഞാന്‍. സത്യം പറഞ്ഞാല്‍ വളരെ എളുപ്പത്തിലാണ് ഞാന്‍ സിനിമയില്‍ എത്തിയത്. ഒരുപാട് പേര്‍ വര്‍ഷങ്ങളോളം പരിശ്രമിച്ചൊക്കൊയാണ് സിനിമയില്‍ വരുന്നത്. അതിന്റെയൊരു കുറ്റബോധം എപ്പോഴും എന്റെ ഉള്ളിലുണ്ടാകും.’ അപര്‍ണ പറയുന്നു.
















അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു