കുടുംബസമേതം ബീച്ചിൽ സമയം ചിലവിട്ട് നടി സമീര റെഡ്ഢി; ഫോട്ടോസ്🔥🔥

 



ശരീരത്തിന്റെ പേരിലും നിറത്തിന്റെ പേരിലും അപമാനിക്കപ്പെടുന്നവരെ പിന്തുണച്ച് തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞ ശ്രദ്ധ നേടിയ താരമാണ് സമീര റെഡ്ഢി. തന്റെ നരച്ച മുടിയും മുഖക്കുരുവുള്ള മുഖവും തുറന്നു കാട്ടാന്‍ സമീരയ്ക്ക് മടിയുണ്ടായിരുന്നില്ല. പ്രസവാനന്തരമുണ്ടായ ശാരീരിക മാറ്റങ്ങളെ പൊതിഞ്ഞു പിടിക്കാതെ വെളിച്ചത്തിലേക്ക് വരാന്‍ മനസു കാട്ടിയ താരം പലപ്പോഴായി തന്റെ ഉറച്ച നിലപാടുകള്‍ തുറന്നു പറഞ്ഞിട്ടുണ്ട്.



എന്തു കൊണ്ടാണ് നരച്ച തലമുടി കളര്‍ ചെയ്യാത്തതെന്ന അച്ഛന്റെ ചോദ്യം ആരാധകരുമായി പങ്കുവച്ചുകൊണ്ടാണ് തന്റെ സൗന്ദര്യവ്യക്തി ബോധങ്ങളെക്കുറിച്ചുള്ള അഭിപ്രായം സമീറ ഒരിക്കല്‍ കൂടി വ്യക്തമാക്കിയത്. ആളുകള്‍ എങ്ങനെ വിലയിരുത്തിയാലും ഭയമില്ലെന്നും പൂര്‍വകാലത്തെ തന്റെ സൗന്ദര്യം ഇപ്പോഴില്ല എന്നോര്‍ത്ത് വിഷമിക്കാനില്ലെന്നുമായിരുന്നു നടിയുടെ മറുപടി. മുടി കളര്‍ ചെയ്യാത്ത, മേക്കപ്പില്ലാത്ത ചിത്രത്തോടൊപ്പമായിരുന്നു നടിയുടെ പ്രതികരണം. സൗന്ദര്യത്തെ കുറിച്ചുള്ള പലരുടേയും മനോഭാവങ്ങളെ തകര്‍ക്കുന്ന പ്രതികരണമായിരുന്നു താരത്തിന്റേത്.



ഈ അടുത്ത് ആയിരുന്നു തെന്നിന്ത്യയുടെ പ്രിയ താരം സമീറ റെഡ്ഡി ബോഡി ഷെയ്മിങ് നെ കുറിച്ച് തുറന്ന് എഴുതിയത്. രൂപത്തെ കുറിച്ച് ആശങ്കപ്പെടേണ്ട എന്നും ആരോഗ്യത്തോടെ ഇരിക്കുന്നത് മാത്രം ചിന്തിച്ചാൽ മതി, ആരോഗ്യമാണ് ഏറ്റവും പ്രധാനമെന്ന് സമീരാറെഡ്‌ഡി സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. രണ്ടാമത് കുഞ്ഞ് ജനിച്ചപ്പോൾ മുതൽ ആണ് ശരീരത്തിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടായത് അമിതവണ്ണവും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. ഇതിലൊന്നും ആശങ്കയില്ലെന്നും താരം തുറന്നു പറഞ്ഞിരുന്നു.



ഇപ്പോഴിതാ കുടുംബത്തോടൊപ്പം ബീച്ചിൽ സമയം ചിലവഴിക്കുന്ന സമീരയുടെ ഫോട്ടോസാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. ബിസിനസ്സുകാരനായ അക്ഷയ് വർദ്ധയാണ് സമീരയുടെ ഭർത്താവ്. രണ്ടു മക്കളാണ് ഇരുവർക്കുമുള്ളത്. 2002ൽ പുറത്തിറങ്ങിയ മേനേ ദിൽ തുജ്‌കോ ദിയ എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന സമീരയെ 2013ൽ പുറത്തിറങ്ങിയ വരധനായക എന്ന കന്നഡ ചിത്രത്തിലാണ് അവസാനമായി പ്രേക്ഷകർ കണ്ടത്. ഒരു നാൾ വരും എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളത്തിലും താരം അഭിനയിച്ചിട്ടുണ്ട്. സൂര്യ നായകനായ വാരണം ആയിരമാണ് സമീരക്ക് ഏറ്റവും കൂടുതൽ ആരാധകരെ നേടിക്കൊടുത്ത ചിത്രം.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു