ബിക്കിനിയിൽ ഗ്ലാമറസായി സാറ അലിഖാൻ, വിമർശനവുമായി സോഷ്യൽ മീഡിയ, കിടിലൻ ചിത്രങ്ങൾ കാണാം..
സെയ്ഫ് അലിഖാന്റെയും അമൃത സിങ്ങിന്റെയും മകൾ സാറ അലി ഖാനെ പറ്റി അറിയാത്തവർ ആരും കാണില്ല. കാരണം സോഷ്യൽ മീഡിയയിൽ എന്നും ചർച്ചാവിഷയമാണ് സാറ. ഒരുകാലത്ത് മറ്റുള്ളവർ ഏറ്റവും കൂടുതൽ പരിഹസിക്കുവാൻ ആയിരുന്നു സാറയുടെ പേര് ഉപയോഗിച്ചിരുന്നത്.
എന്നാൽ അതിന് ഇപ്പോൾ ഒരുപാട് മാറ്റം സംഭവിച്ചിരിക്കുകയാണ്. തന്നെ വിമർശിക്കുകയും പരിഹസിക്കുകയും കളിയാക്കുകയും ചെയ്തവരെ സൗന്ദര്യത്തിലൂടെയും ബോളിവുഡിൽ സിനിമയിലേക്കുള്ള അരങ്ങേറ്റത്തിലൂടെയും താരം മറുപടി പറഞ്ഞിരിക്കുകയാണ്. രൂപം, വസ്ത്രധാരണം എന്നിവയിലുള്ള മാറ്റവുമായി താരം രംഗപ്രവേശം ചെയ്തപ്പോൾ പാപ്പരാസികൾ ഉൾപ്പെടെയുള്ളവരെ അത്ഭുതപ്പെടുകയായിരുന്നു ചെയ്തത്.
കാരണം അത്രയധികം മാറ്റമായിരുന്നു സാറയ്ക്ക് സംഭവിച്ചത്. ബോളിവുഡിലെ പുത്തന്‍തലമുറ സെലിബ്രിറ്റികളില്‍ ജലയാത്രകള്‍ക്കും ബിക്കിനി ഫാഷനും സാറയെ വെല്ലാൻ മറ്റാരുമില്ല എന്ന് ഈ പാപ്പരാസികൾ തന്നെ പിന്നീട് പറയുകയും ചെയ്തു. അങ്ങനെ തന്നെ പരിഹസിച്ചവരെക്കൊണ്ട് തന്നെ തന്നെ പറ്റി നല്ലത് പറയിക്കുവാൻ താരത്തിന് സാധിച്ചു.
സോഷ്യൽമീഡിയയിലും സജീവസാന്നിധ്യമാണ് സാറ. യാത്രയേയും ജലത്തെയും വളരെയധികം ഇഷ്ടപ്പെടുന്ന താരം തനിക്ക് ഒഴിവു കിട്ടുന്ന സമയങ്ങളിലെല്ലാം യാത്ര ചെയ്യാറുണ്ടെന്ന് ഇതിനു മുൻപേ തന്നെ വ്യക്തമാക്കിയ കാര്യവുമാണ്. അത്തരത്തിലുള്ള സാറയുടെ യാത്രകൾ ഒക്കെയും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറാറുമുണ്ട്.നീണ്ട ഇടവേളയ്ക്കു ശേഷം അസമിലെ പ്രസിദ്ധമായ കാമാഖ്യ ക്ഷേത്രത്തിലെത്തിയ സാറയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ പ്രചരിച്ചിരുന്നു.
മികച്ച പ്രതികരണമായിരുന്നു ആരാധകരുടെ ഭാഗത്തുനിന്നും ഈ ചിത്രങ്ങൾക്ക് സാറയ്ക്ക് ലഭിച്ചത്.സുഹൃത്തുക്കൾക്കൊപ്പം വെക്കേഷൻ ആഘോഷിക്കുന്ന സാറയുടെ ചിത്രങ്ങൾ ഇതിനുമുൻപും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. ഇപ്പോൾ സഹോദരനൊപ്പം ഉള്ള ബിക്കിനി ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
സഹോദരൻറെ പിറന്നാളിന് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ഇത്തരത്തിൽ വൈറലായി മാറിയിരിക്കുന്നത്. നിരവധിപേർ താരത്തിന് എതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. സഹോദരനൊപ്പം ചേർന്നുനിൽക്കുന്നതിനെതിരെ സദാചാരവാദികൾ വളരെ രൂക്ഷമായ മറുപടിയാണ് ചിത്രങ്ങൾക്ക് താഴെ നൽകുന്നത്.
എന്നാൽ ഇതിനു മുമ്പും ഇത്തരം ചിത്രങ്ങൾ പങ്കു വച്ചിട്ടുള്ളതുകൊണ്ട് തന്നെ ഇതിനെ വലിയ കാര്യമായി എടുക്കുന്നില്ല. നിരവധി ഗ്ലാമർ ചിത്രങ്ങൾ ഇതിനോടകം തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്. പലപ്പോഴും വിമർശനങ്ങൾക്ക് പല ചിത്രങ്ങളും വിധേയമായിട്ടുണ്ട്. എങ്കിലും സാറയെ അനുകൂലിക്കുന്നവരും നിരവധിയാണ്. അതേപോലെയാണ് ഇപ്പോൾ പങ്ക് വച്ചിരിക്കുന്ന ചിത്രവും വളരെ മികച്ച പിന്തുണയാണ്. ഒരു വിഭാഗം ആളുകളിൽ നിന്ന് സാറയ്ക്ക് ലഭിക്കുന്നത്. എന്തുതന്നെയായാലും നിമിഷങ്ങൾക്കുള്ളിൽ ആണ് ബിക്കിനിയിൽ ഉള്ള സാറയുടെ ചിത്രങ്ങൾ വൈറലായി മാറിയത്.










അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ