മത്സരാര്‍ത്ഥികളെ കടിച്ച സംഭവം; വിമര്‍ശനങ്ങളോട് നടി ഷംനയുടെ മറുപടി കേട്ടോ
റിയാലിറ്റി ഷോയ്ക്കിടെ മത്സരാര്‍ത്ഥികളെ കടിച്ച നടി ഷംന കാസീമിന് എതിരെ വലിയ വിമര്‍ശനമായിരുന്നു കേട്ടിരുന്നത്. തെലുങ്കില്‍ സംപ്രേഷണം ചെയ്യുന്ന ‘ധീ ചാമ്പ്യന്‍സ്’ ഷോയിലെ വിധികര്‍ത്താവായി എത്തിയപ്പോഴായിരുന്നു ഷംന മത്സരാര്‍ത്ഥികളെ കടിച്ചത്.
റിയാലിറ്റി ഷോയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കവിളില്‍ ഷംന ചുംബിക്കുകയും കടിക്കുകയും ചെയ്യുകയായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ നടിക്ക് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഒരു ജഡ്ജിന് ചേരുന്നതല്ല നടിയുടെ പ്രവര്‍ത്തി എന്നായിരുന്നു വിമര്‍ശകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ താരത്തിനെ പിന്തുണച്ചും നിരവധി പേര്‍ എത്തിയിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഷംന കാസീം ഇപ്പോള്‍. വിമര്‍ശകരുടെ മുഖമടച്ചുള്ള മറുപടിയുമായിട്ടാണ് താരം എത്തിയത്. അമ്മയുടെ കവിളില്‍ കടിച്ചു കൊണ്ടുള്ള ചിത്രം പങ്കുവച്ചാണ് ഷംന വിമര്‍ശനങ്ങളോട് പ്രതികരിച്ചത്. ‘നിങ്ങളെ ആരെങ്കിലും വിധിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ പ്രശ്‌നമാണ്’, എന്നാണ് ചിത്രത്തിനൊപ്പം ഷംന കുറിച്ചിരിക്കുന്നത്.
കമലിന്റെ സംവിധാനത്തില്‍ 2004ല്‍ പുറത്തെത്തിയ ‘മഞ്ഞു പോലൊരു പെണ്‍കുട്ടി’യിലൂടെ അഭിനയരംഗത്തേക്കെത്തിയ ഷംന ഇന്ന് തമിഴിലും തെലുങ്കിലും തിരക്കുള്ള താരമാണ്. ‘പൂര്‍ണ്ണ’ എന്ന പേരിലാണ് തമിഴ്, തെലുങ്ക് സിനിമാമേഖലകളില്‍ ഷംന അറിയപ്പെടുന്നത്.




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ