തന്നെ വീട്ടിൽ വിളിക്കുന്നത് ചിങ്ങിണിയെന്ന്, തന്റെ ഇഷ്ട നടൻ, ആദ്യ ചിത്രത്തിലെ പ്രതിഫലം, നടിയായില്ലെങ്കിൽ ആരാവും, അനു സിത്താര മനസ്സ് തുറക്കുന്നു..
ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനു സിതാര. ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായികമാരിൽ ഒരാളാണ് അനു സിത്താര. 2013ല്‍ ഇറങ്ങിയ പൊട്ടാസ് ബോംബിലൂടെയാണ് അനു മലയാള സിനിമയിലേക്ക് കടന്നുവന്നത്. നാടക പ്രവര്‍ത്തകനും സര്‍ക്കാര്‍ ജീവനക്കാരനുമായ അബ്ദുള്‍ സലാമിന്റെയും രേണുകയുടെയും മകളാണ് അനു സിതാര. എട്ടാം ക്ലാസ്സ് മുതല്‍ മോഹിനിയാട്ടം അഭ്യസിച്ചു തുടങ്ങിയ അനു സിനിമയിലേക്ക് എത്തിചേര്‍ന്നത് കലോത്സവവേദികളിലൂടെയാണ്.
പട്ടാസ് ബോംബിനു ശേഷം സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ അനു ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തിരുന്നു. തുടർന്ന് ഹാപ്പി വെഡിംഗ്, ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, കാമ്പസ് ഡയറി, മറുപടി, അച്ചായന്‍സ്, സര്‍വോപരി പാലക്കാരന്‍, ഒരു കുപ്രസിദ്ധ പയ്യൻ, അനാർക്കലി, ക്യാപ്റ്റന്‍ എന്നീ സിനിമകളില്‍ അനു മികച്ച അഭിനയം കാഴ്ചവെച്ചു. തമിഴ് ചിത്രമായ നളന്‍ കരുതി, മലയാള ചലച്ചിത്രം ആന അലറലോടലറല്‍ എന്നിവയാണ് പുതിയ ചിത്രങ്ങള്‍.
ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണു പ്രസാദാണ് ഭര്‍ത്താവ്. ഒന്നിനുപിറകെ ഒന്നായി മികച്ച സിനിമകളാണ് ഇപ്പോൾ അനുവിന്റേതായി പുറത്തിറങ്ങുന്നത്. സോഷ്യൽ മീഡിയയിൽ സജീവം ആയ അനു ഈ ലോക്ക്ഡൗണ്‍ കാലത്ത് സ്വന്തമായ യൂട്യൂബ് ചാനല്‍ തുടങ്ങി പ്രേക്ഷകരുമായി തൻറെ സിനിമാ വിശേഷങ്ങളും ജീവിതത്തിലെ സന്തോഷ നിമിഷങ്ങളും പങ്കുവെക്കാറുണ്ട്. വിശേഷങ്ങൾ പങ്കുവെക്കുന്നതിനോടൊപ്പം ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനും താരം സമയം കണ്ടെത്താറുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച വിഡിയോയാണ് വൈറലാകുന്നത്. ആരാധകരുടെ ചോദ്യങ്ങൾക്ക് അനു നൽകിയ മറുപടിയാണ് വൈറൽ വീഡിയോ. അനുവിന്റെ ഇഷ്ടങ്ങളെ കുറിച്ചാണ് ആരാധകർക്ക് അറിയേണ്ടത്. ഇഷ്ട നടൻ ആരാണ്, ആദ്യ വരുമാനം എത്രയായിരുന്നു, വീട്ടിൽ വിളിക്കുന്ന പേര് എന്താണ്, അച്ഛന്റെയും അമ്മയുടെയും പേരുകൾ എന്ന് തുടങ്ങി നിരവധി സംശയങ്ങളാണ് അനുവിനോടായി ആരാധകർ ചോദിക്കുന്നത്.
ഇഷ്ട നടൻ ആരാണ് എന്ന ചോദ്യത്തിന് മമ്മൂട്ടി എന്നാണ് അനു നൽകിയ മറുപടി. ആദ്യ വരുമാനം സീറോ ആയിരുന്നു, 95 ൽ ആണ് താൻ ജനിച്ചത് അച്ഛന്റെ പേര് അബ്ദുൽ സലാം, അമ്മയുടെ പേര് രേണുക ആണെന്നും വ്യക്തമാക്കിയ അനു. താൻ അവരുടെ ചിങ്ങിണിയാണ് എന്നും പറയുന്നു.
താൻ ഒരു നടിയായില്ല എങ്കിൽ ഡാൻസർ അല്ലെങ്കിൽ ടീച്ചർ ആയെന്നെ എന്നും താരം പറയുന്നു. കളിക്കാൻ ഇഷ്ടമുള്ള ഡാൻസ് മോഹിനിയാട്ടമാണ്. മോഹൻലാലിന്റെ ഇഷ്ട ചിത്രം സദയം ആണെന്ന് ആയിരുന്നു അനു പറയുന്നത്. ഇഷ്ട ഭക്ഷണം ചോറും മുളകിട്ട മീൻ കറിയും ആണെന്നു അനു സിതാര പറയുന്നു.









അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ