പുത്തൻ ലുക്കിൽ ലുക്കിൽ കിടിലൻ ചിത്രങ്ങളുമായി പ്രിയ താരം അനു ജോസഫ്, ചിത്രങ്ങൾ കാണാം..
സിനിമ-സീരിയൽ സ്റ്റേജ് ഷോകൾ എന്നിവയിൽ എല്ലാം സാന്നിധ്യം അറിയിക്കുകയും നിറഞ് നിൽകുകയും ചെയ്യുന്ന താരമാണ് അനു ജോസഫ്. മറ്റ് താരങ്ങളിൽ നിന്ന് വ്യത്യസ്തമായ എന്തോ ഒന്ന് അനുവിന് ഉണ്ട് എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഒന്നും ഇല്ല. കാരണം ഓരോ കഥാപാത്രവും ലഭിക്കുന്ന ഓരോ വേദിയിലും പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നതോടൊപ്പം അതിലെല്ലാം തൻറെതായ ഒരു കയ്യൊപ്പ് ചാർത്താൻ അനു ശ്രദ്ധിക്കാറുണ്ട്.
ആ ശ്രദ്ധ തന്നെയാണ് ഇന്നും ക്യാമറയ്ക്ക് മുന്നിൽ അനു എന്ന താരത്തെ പിടിച്ചു നിർത്തിയിരിക്കുന്നത്. ചെറുപ്പകാലം മുതൽ തന്നെ നൃത്തം അഭ്യസിച്ചിരുന്ന താരം സ്റ്റേജ് ഷോകളിൽ നർത്തകിയായി ഇതിനോടകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പഠനകാലത്ത് കലാതിലകമായി പോലും പ്രശസ്തയായ താരം കലാഭവനിൽ എത്തിയതോടെയാണ് ജീവിതത്തെ മാറ്റിമറിക്കുന്നത്.
വളരെ യാദൃശ്ചികമായി കലാഭവനിൽ എത്തിയ താരം അതിലെ നൃത്ത അംഗങ്ങളിൽ ഒരാൾ ആയി മാറുകയായിരുന്നു. അതിനുശേഷം നിരവധി സ്റ്റേജ് ഷോകളും സിനിമ സീരിയൽ രംഗങ്ങളിലെ അവസരങ്ങളും താരത്തെ തേടി എത്തുകയായിരുന്നു. ഇന്ന് സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായ ഒരു താരമാണ് അനു ജോസഫ്. വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ മടികാണിക്കറില്ല. അതോടൊപ്പം തുറന്ന നിലപാടുകൾ പറയുവാനും താരത്തിന് യാതൊരു മടിയും ഇല്ല.
അതുകൊണ്ട് തന്നെ ആരാധകർ ഏറെയാണ് ഈ പ്രിയപ്പെട്ട മലയാളി താരത്തിന്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയ താരമിപ്പോൾ ബ്ലോഗർ എന്ന നിലയിലും പ്രശസ്തയായി കൊണ്ടിരിക്കുകയാണ്. തൻറെ സഹപ്രവർത്തകർ യോടുള്ള അഭിമുഖങ്ങളാണ് താരം അധികവും പങ്കുവയ്ക്കുന്നത്. അവരുടെ വീടുകളിലെത്തി വിശേഷങ്ങൾ നേരിട്ട് ക്യാമറ കണ്ണുകളിൽ പകർത്തിയെടുത്ത ആണ് താരം മറ്റുള്ളവരിലേക്ക് എത്തിക്കുന്നത്.
കറുത്ത ഇടതൂർന്ന മുടി അനുവിനെ ഒരു പ്രത്യേകത തന്നെയാണ്.വശ്യമായ കണ്ണുകൾകൊണ്ട് മറ്റുള്ളവരുടെ മനംകവരാൻ താരത്തിന് സാധിക്കുന്നുണ്ട്. ഇപ്പോൾ ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിൽ താരം സജീവമാണ്. കാസർഗോഡ് സ്വദേശിനിയായ താരം ചിത്രലേഖ എന്ന പരമ്പരയിലൂടെയാണ് മിനിസ്ക്രീൻ അഭിനയ രംഗത്തേക്ക് കാലെടുത്ത് വെക്കുന്നത്.
പ്രതിനായക വേഷവും സഹതാര വേഷവുമെല്ലാം തനിക്ക് വളരെയധികം യോജിക്കുമെന്ന് ഇതിനോടകം താരം വ്യക്തമാക്കി കഴിഞ്ഞു. കൈരളിയിൽ ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കാര്യം നിസ്സാരം എന്ന കോമഡി പരമ്പരയിൽ മോഹനകൃഷ്ണന്റെ ഭാര്യയെ എത്തിയത് താരം ആയിരുന്നു. വളരെയധികം പ്രശംസ പിടിച്ചുപറ്റുകയും ആളുകൾക്ക് ഇടയിലേക്ക് ഇറങ്ങി ചെല്ലുകയും ചെയ്ത ഒരു കഥാപാത്രമായിരുന്നു ഇതിലെ സത്യഭാമ.








അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ