“ഇവൾ പോക്കാ.!” ഇത് ഞാൻ കുറേ കേട്ടിട്ടുണ്ട്; തുറന്നടിച്ച് നടി ശരണ്യ🔥🔥

 


മഡോണ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ശരണ്യ ആർ നായർ. ഒറ്റ ചിത്രം കൊണ്ട് തന്നെ ഹോംനഴ്സായ ആശ മലയാളികളുടെ മനസിൽ ഇടംപിടിച്ചു. 2 സ്റ്റേറ്റ്സ് എന്ന ചിത്രത്തിലും ശരണ്യ മികച്ച വേഷം കൈകാര്യം ചെയ്തിരുന്നു. സോഷ്യൽമീഡിയയിലും മലയാളികൾക്ക് ഇഷ്ടതാരമാണ് ശരണ്യ.


മറഡോണക്കുശേഷം സിനിമയിൽ ഒരിടവേള സംഭവിച്ചു. ഇതേക്കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്. ഈ സമയത്ത് ഒട്ടേറെക്കഥകൾ കേട്ടു. പുതിയ ആളുകളുടെ പ്രോജക്ടുകളായിരുന്നു കൂടുതലും. പലതിലും എന്നെ തിരിച്ചറിയപ്പെടുന്ന രീതിയിൽ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അതിനാൽ, നല്ലൊരു അവസരം വരും വരെ കാത്തിരിക്കാം എന്നു തോന്നി. വീട്ടിൽ വെറുതെയിരിക്കാൻ ഇഷ്ടമില്ലാത്തതിനാൽ ജോലിക്കു പോകുന്നുണ്ടായിരുന്നു. 2 സ്റ്റേറ്റ്സിലെ നായികാ വേഷത്തിനായി തിരഞ്ഞെടുക്കപ്പെട്ട ശേഷമാണു ജോലി രാജിവച്ചത്.


രണ്ടു സംസ്ഥാനങ്ങളിൽ നിന്നുള്ള 2 പേരുടെ പ്രണയമാണു ചിത്രത്തിന്റെ ഇതിവ‍ൃത്തം. തമിഴ്നാട്ടുകാരിയായ ഒരു പെൺകുട്ടിയുടെ വേഷമാണു ഞാൻ ചെയ്യുന്നത്. പ്രണയവും ഒളിച്ചോട്ടവുമെല്ലാം ഇതിവൃത്തമാകുന്ന ഒരു ക്ലീൻ കോമഡി–ഫാമിലി എന്റർടെയ്നർ ആണു 2 സ്റ്റേറ്റ്സ്. മനു പിള്ളയാണു നായകൻ. ജാക്കി എസ്.കുമാറാണു സംവിധായകൻ. മുകേഷ്, വിജയരാഘവൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നുണ്ടെന്നും താരം പറയുന്നു.


കുട്ടിക്കാലം മുതൽ തന്നെ എനിക്ക് സിനിമകളോട് വലിയ ഇഷ്ട്ടമായിരുന്നു. കുസാറ്റില്‍ പഠനം ആരംഭിച്ചതിനു ശേഷമാണ് മോഡലിങ് രംഗത്തേയ്ക്ക് എത്തിയതെന്നും പിന്നീട് അവസരങ്ങള്‍ ലഭിച്ചുവെന്നും താരം പറഞ്ഞു. സ്വപ്നങ്ങളിൽ അഭിനയം ഉണ്ടായിരുന്നെങ്കിലും സെൽഫ് പ്രൊമോഷനും ഫോട്ടോഷൂട്ടുകളുമൊക്കെ നല്ല പണച്ചെലവുള്ള പരിപാടിയാണെന്നു തിരിച്ചറിഞ്ഞത് ഓഡിഷനുകൾക്കൊക്കെ പോയിത്തുടങ്ങിയപ്പോഴാണ്.


ഒട്ടേറെ ഓഡിഷനുകൾക്കു ശേഷവും ഒന്നും ശരിയാകാതെ വന്നപ്പോൾ ‘ഈ പണി നമുക്കു പറഞ്ഞിട്ടുള്ളതല്ല’ എന്നു കരുതി ആഗ്രഹങ്ങളെല്ലാം ചുരുട്ടിക്കെട്ടി വച്ചു. അപ്പോഴേയ്ക്കും എംബിഎ പഠനം പൂർത്തിയാക്കിയിരുന്നതിനാൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്കും കയറി. എന്നാൽ വിധി മറിച്ചായിരുന്നു. വീണ്ടുമൊരു ഓഡിഷൻ. ചിത്രം മറഡോണ. ഇക്കുറി ഭാഗ്യം കൂടെ നിന്നു. താരത്തെ കുറിച്ച്‌ ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ള കാര്യം എന്താണെന്ന അവതാരകന്റെ ചോദ്യത്തിന് ഇവള് പോക്കാ എന്നാണ് താന്‍ ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ള കമന്റ് എന്നാണ് താരം നൽകിയ മറുപടി.


യാത്രകളോടാണു പ്രണയം. ട്രെക്കിങ്ങിനൊക്കെ പോകാറുണ്ട്. വായനയും സിനിമ കാണലും നന്നായുണ്ട്. മുൻപു നോവലുകളൊക്കെയാണു വായിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ചുറ്റും നടക്കുന്ന കാര്യങ്ങളെയും സിനിമയെയും ഒക്കെപ്പറ്റി ധാരണ കിട്ടാനായും വായിക്കുന്നുണ്ട്. ഇപ്പോഴും ഞാൻ ഓഡിഷനുകൾക്കു പോകുന്നുണ്ട്. ഇങ്ങോട്ടു തേടി വരുന്ന റോളുകൾ മാത്രമേ തിരഞ്ഞെടുക്കൂ എന്ന വാശിയില്ല. സിനിമയെ അടുത്തറിയാനുള്ള അവസരം കൂടിയാണ് ഓഡിഷനുകളെന്നും താരം പറയുന്നു.









അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു