വസ്ത്രം ധരിക്കുന്നത് ഒരു കലയാണ്, കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് പ്രിയതാരം ശ്രദ്ദ ദാസ്, കാണാം
ശ്രദ്ധ ദാസ്. ഒരുപക്ഷേ ഈ പേര് കേൾക്കുമ്പോൾ മലയാളികൾക്ക് ഇതൊരു തെന്നിന്ത്യൻ താരത്തിന്റെ പേരുപോലെ തോന്നിയേക്കാം. കാരണം നമ്മൾ കേട്ടു ശീലിച്ച പല പേകളോടും സാമ്യം തോന്നും ശ്രദ്ധ ദാസ് എന്ന പേരിന്. എന്നാൽ ഈ സംശയങ്ങളൊക്കെ മാറും ശ്രദ്ധയെ കാണുമ്പോൾ. തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മലയാളം എന്നീ ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ച ശ്രദ്ധ മഹാരാഷ്ട്രയിലെ മുംബൈയിലാണ് ജനിച്ചത്.
2008 ൽ പുറത്തിറങ്ങിയ സിദു ഫ്രം സിക്കകുളം എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് 2009 ൽ അല്ലുഅർജുൻ നായകനായി പുറത്തിറങ്ങിയ ആര്യ 2 ഉൾപ്പെടെ അഞ്ചോളം തെലുങ്ക് സിനിമകളിൽ താരം അഭിനയിച്ചു. 2010 ലാണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ലാഹോർ ആണ് താരത്തിന്റെ ആദ്യ ഹിന്ദി സിനിമ. 2012 ൽ പുറത്തിറങ്ങിയ ഹോസ പ്രേമ പുരാണ എന്ന സിനിമയിലൂടെ താരം കന്നടയിൽ അരങ്ങേറി. ദ റോയൽ ബംഗാൾ ആണ് താരം അഭിനയിച്ച ആദ്യ ബംഗാളി സിനിമ.
2012 ൽ പുറത്തിറങ്ങിയ മലയാള സിനിമയായ ഡ്രാക്കുള യിൽ താര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് ശ്രദ്ധ മലയാളികൾക്ക് ഏറെ സുപരിചിതയാകുന്നത്. ഒരു അഭിനേത്രി എന്നതിൽ ഉപരിയായി ശ്രദ്ധ ഗായികയും മോഡലിംഗ് രംഗത്തെ മുൻനിരയിലുള്ള താരവുമാണ്. മുംബൈയിൽ ബംഗാളി മാതാപിതാക്കൾക്കാണ് ശ്രദ്ദ ദാസ് ജനിച്ചത്. പുരുലിയ സ്വദേശിയായ അവരുടെ പിതാവ് സുനിൽ ദാസ് ഒരു ബിസിനസുകാരനാണ്. അമ്മ സപ്ന ദാസ് ഒരു വീട്ടമ്മയുമാണ്. ബുദ്ധമതക്കാരിയായ അവർ മുംബൈയിലാണ് വളർന്നത്.
മുംബൈയിൽ പഠനം പൂർത്തിയാക്കി. റുയ കോളേജിൽ നിന്നും ബിരുദം നേടിയ ശ്രദ്ധ മുംബൈ സർവകലാശാലയിൽ എസ്.ഇ.ഇ.എസ് കോളേജ് ഓഫ് കൊമേഴ്‌സ് ആന്റ് ഇക്കണോമിക്സിൽ നിന്ന് ജേണലിസത്തിൽ മാസ് മീഡിയ ബിരുദം നേടി.
2008ന് ശേഷമാണ് താരം അഭിനയ ലോകത്ത് സജീവമാകാൻ തുടങ്ങുന്നത്. പഠന സമയത്ത് തന്നെ അഭിനയത്തോടെ താല്പര്യം പ്രകടിപ്പിച്ച താരം പെട്ടെന്ന് തന്നെ സിനിമയിലേക്ക് കടന്നു വരികയായിരുന്നു. ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഇന്ന് സോഷ്യൽ മീഡിയ ഒന്നാകെ ആരാധിക്കുന്ന മുൻനിര നായികമാരിൽ ഒരാളാണ് ശ്രദ്ധ. ഇൻസ്റ്റാഗ്രാമിൽ മാത്രം 22 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. താരം പങ്കുവെക്കുക ചിത്രങ്ങൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും പങ്കുവെക്കാറുള്ളത്. താരം അടുത്തിടെ പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയ ലോകത്ത് വളരെ ശ്രദ്ധേയമായി.
ഫോട്ടോയേക്കാൾ അതിനു നൽകിയ അടിക്കുറിപ്പാണ് ഏറെ ശ്രദ്ധേയം. “The joy of dressing is an art” വസ്ത്രം ധരിക്കുന്നത് ഒരു കലയാണ് എന്ന പ്രശസ്ത ബ്രിട്ടീഷ് ഫാഷൻ ഡിസൈനറായ ‘ജോൺ ഗള്ളിയാണോ’ യുടെ വാക്കുകളാണ് താരം ഫോട്ടോ ക്യാപ്ഷൻ നൽകിയിട്ടുള്ളത്.












അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ