തട്ടമിടാതെ ഇപ്പോൾ പുറത്തിറങ്ങില്ല, മേക്കപ്പ് ഉപേക്ഷിച്ചു, ഷമാസിക്കയും മോളുമാണ് ഇപ്പോൾ തന്റെ ജീവിതം; സജിതാ ബേട്ടി പറയുന്നു..

 


ബാലതാരമായി ബിഗ് സ്‌ക്രീനിൽ തിളങ്ങി നിന്ന താരമാണ് സജിതാ ബേട്ടി. ഒരു കാലത്ത് മിക്ക ചിത്രങ്ങളിലും ബാലതാരമായി തിളങ്ങിയ സജിത മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായി മാറുകയും ചെയ്തു. പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങൾ ആയിരുന്നില്ല സജിത കൈകാര്യം ചെയ്തതിൽ അധികവും. വില്ലത്തി വേഷങ്ങളിലൂടെയാണ് കൂടുതലും ശ്രദ്ധിക്കപെട്ടത്. ഗ്ളാമർ വേഷങ്ങളിലൂടെയും താരം പ്രേക്ഷകരിൽ നിറഞ്ഞു നിന്നിരുന്നു.


2012-ൽ വിവാഹം കഴിഞ്ഞ സജിത ഗർഭിണി ആയിരുന്നപ്പോഴും അഭിനയ രംഗത്ത് നിറഞ്ഞുനിന്നു. എന്നാൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി താരം അഭിനയ രംഗത്ത് സജീവമല്ല. കുറച്ചുകാലം ഭർത്താവിനൊപ്പം വിദേശത്തായിരുന്ന സജിത ഇപ്പോൾ നാട്ടിൽ സെറ്റിൽഡ് ആണ്. ബിസിനസ്സുകാരനായ ഭർത്താവ് ഷമാസ് തന്റെ ഒപ്പം എന്തിനും ഏതിനും കൂടെ ഉണ്ടെന്ന് മുൻപ് ഞങ്ങൾക്ക് തന്ന ഒരു അഭിമുഖത്തിൽ സജിത വ്യക്തമാക്കിയിട്ടുണ്ട്. അഭിനയത്തിലേക്ക് തിരിച്ചെത്തുമെന്നും സജിത പറഞ്ഞിരുന്നു.


എല്ലാവരും ചോദിക്കും പ്രണയവിവാഹമായിരുന്നോ എന്ന്. വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു എങ്കിലും ഇപ്പോൾ ഞങ്ങൾ നന്നായി പ്രണയിക്കുന്നുണ്ട്. നല്ല ഭർത്താവും നല്ല കുഞ്ഞും നല്ല കുടുംബവും കിട്ടിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. ഇപ്പോൾ എന്റെ ലോകം ഭർത്താവും മോളും കുടുംബവും ആണ്. മോൾക്കൊപ്പമാണ് ഇപ്പോൾ എന്റെ മുഴുവൻ സമയവും.’


ഞാൻ പണ്ടേ വിശ്വാസങ്ങൾക്കനുസരിച്ചു ജീവിക്കുന്ന ആളാണ്. പർദ്ദയിടും. നിസ്കാരം കറക്ടായി ഫോളോ ചെയ്യും. തല മറച്ചേ പുറത്തിറങ്ങൂ. മേക്കപ്പ് ഇടില്ല. പക്ഷേ, സിനിമയിൽ അതൊന്നുമല്ല, മറ്റൊരു ലോകമാണ്. ജോലി അഭിനയമാണല്ലോ. അവിടെ വ്യക്തിപരമായ താൽപര്യങ്ങൾക്ക് സ്ഥാനമില്ല. എന്നാൽ അഭിനയം തീര്‍ന്ന് മടങ്ങി വന്നാൽ ഞാൻ പപ്പയുെടയും മമ്മിയുടെയും മോളാണ്. ഇപ്പോൾ ഷമാസിന്റെ ഭാര്യ എന്ന് അറിയപ്പെടാനാണ് ഇഷ്ടം. അദ്ദേഹം എപ്പോഴും പറയും കലയും പ്രശസ്തിയും കീപ്പ് ചെയ്യണം എന്ന്. ഷമാസിക്കാ ‘ടൂ കൺ ട്രീസി’ൽ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്.’


‘ഇപ്പോഴും ധാരാളം ഓഫറുകൾ വരുന്നുണ്ട്. എന്നാൽ, മനസ്സിനിണങ്ങിയ ഒരു കഥാപാത്രത്തിനു വേണ്ടിയാണ് കാത്തിരിക്കുന്നത്. അഭിനയം ഒരിക്കലും നിർത്തില്ല. ഷമാസിക്ക സ്റ്റോപ്പ് എന്നു പറയുന്ന ദിവസം വരെ ഞാൻ അഭിനയിക്കും. അദ്ദേഹത്തിന്റെ പിന്തുണയാണ് എന്റെ വലിയ സന്തോഷം. തൽക്കാലം സാഹചര്യം കൊണ്ട്, മോൾക്കു വേണ്ടി മാറി നിന്നതാണ്. മോളുടെ വളർച്ച അടുത്തു നിന്നു കാണണം.’


‘ഒരേ സമയം വില്ലത്തിയായും പാവം കുട്ടിയായും അഭിനയിച്ചിട്ടുള്ള ആളാണ് ഞാൻ. രണ്ടും നന്നായി ചെയ്യാൻ പറ്റി. പിന്നീട് കൂടുതലും നെഗറ്റീവ് റോളുകളായി. സംവിധായകർക്കും സജിത ആ റോൾ ചെയ്താൽ നന്നായിരിക്കും എന്നു തോന്നിയിരിക്കാം. ഇനിയും വില്ലത്തി വേഷങ്ങളിലേക്ക് വിളിച്ചാല്‍ കുഴപ്പമില്ല. എങ്കിലും മടങ്ങി വരവ് ഒരു പോസിറ്റീവ് കഥാപാത്രത്തിലൂടെ ആയാൽ നന്നായിരിക്കും എന്നു തോന്നുന്നു.’








അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു