വിവാഹത്തിന് ശേഷം മാത്രമേ അതിൽ ഏർപ്പെടാവു എന്നത് ഒരു മണ്ടത്തരമാണ്, ഒരു മനുഷ്യൻറെ വിശപ്പും വികാരവുമാണ് അത്, വിദ്യാ ബാലൻ പറയുന്നത് ഇങ്ങെനെ.

 


ബോംബെയിൽ ജനിച്ചു വളർന്ന് ഇന്ന് ഇന്ത്യൻ സിനിമ ആകെ അറിയപ്പെടുന്ന നിലയിലേക്ക് വളർന്ന താരമാണ് വിദ്യാബാലൻ. ഇന്ത്യയുടെ പരമോന്നത ബഹുമതിയായ പത്മശ്രീ ഏറ്റുവാങ്ങുന്ന നാലാമത്തെ വ്യക്തി എന്ന പദ്ധതിയും വിദ്യാബാലന് സ്വന്തമായുണ്ട്. അഭിനയത്തിൽ എപ്പോഴും തൻറെതായ ഒരു വ്യത്യസ്തത പുലർത്തുവാൻ ശ്രമിച്ചിട്ടുള്ള താരത്തിന് നിരവധി ആരാധകരാണുള്ളത്. നിരവധി പ്രയാസങ്ങളിലൂടെ കടന്നുവന്ന് മറ്റുള്ളവരുടെ ഹൃദയം കീഴടക്കിയ താരം കൂടിയാണ് വിദ്യാ ബാലൻ.


വളരെ പെട്ടെന്നായിരുന്നു വിദ്യ എന്ന താരത്തിന്റെ വളർച്ച എന്നതിൽ യാതൊരു സംശയവുമില്ല.ബലു തെഹ്കോ എന്ന ബംഗാളി ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് ആയിരുന്നു താരം ചലച്ചിത്ര ജീവിതത്തിലേക്ക് കടന്നുവരുന്നത്. അതിനുശേഷം മലയാളം ഉൾപ്പടെ നിരവധി ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. പല പ്രമുഖ കമ്പനികളുടെയും ബ്രാൻഡ് അംബാസഡറായി പോലും ഇന്ന് വിദ്യ തിളങ്ങുന്നുണ്ട്.


ഡേർട്ടി പിക്ചർ എന്ന ചിത്രത്തിലെ അഭിനയം താരത്തിന്റെ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2011 ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ഡേർട്ടി പിക്ചർ എന്ന ചിത്രത്തിന് ശേഷം ആറ് ഫിലിം ഫെയർ അവാർഡുകളും താരം നേടിയെടുക്കുകയുണ്ടായി. ഇത്തരത്തിൽ നിരവധി പുരസ്കാര ജീവിതത്തിലൂടെ കടന്നു പോകുന്നതാണ് വിദ്യയുടെ ജീവിതം. ഗ്ലാമർ വേഷങ്ങളും നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും ഒക്കെ യാതൊരു മടിയുമില്ലാതെ അവതരിപ്പിക്കാൻ താരം ശ്രമിച്ചിട്ടുണ്ട്.


എന്ത് കാര്യത്തെപ്പറ്റിയും തുറന്ന് സംസാരിക്കാൻ വിദ്യയ്ക്ക് യാതൊരു മടിയും ഇല്ല. അത് തന്നെയാണ് താരത്തിന്റെ പ്രത്യേകതയും. ഇപ്പോൾ മനുഷ്യൻറെ ശാരീരിക ബന്ധത്തിലുള്ള ആസക്തിയെക്കുറിച്ചും ഇന്ത്യയുടെ സംസ്കാരത്തിനെപ്പറ്റിയുമാണ് താരം പറഞ്ഞിരിക്കുന്നത്.മനുഷ്യൻറെ വിശപ്പാണ് അത് എന്നാണ് വിദ്യാബാലൻ പറഞ്ഞിരിക്കുന്നത്. ആളുകൾ അത് വെളിപ്പെടുത്താൻ വിമുഖത കാണിക്കുന്നത് എന്നാണെന്നറിയില്ല എന്നും താരം പറയുന്നു. വിവാഹത്തിലൂടെ മാത്രമേ ശാരീരിക ബന്ധത്തിലേർപ്പെടാവൂ. അത് മാത്രമാണ് ശരിയായത് എന്ന ധാരണ ഇന്ത്യൻ സംസ്കാരത്തിൽ ഉൾപ്പെടുന്നതാണ്.


ഇത് ശരിയല്ലെന്നാണ് താരത്തിന്റെ നിലപാട്. 2011 ൽ ഉറുമി എന്ന ചിത്രത്തിലൂടെ മലയാളത്തിലും തന്റെ താരസാന്നിധ്യം വിദ്യ രേഖപ്പെടുത്തുകയുണ്ടായി. ഏത് സിനിമ എടുത്താലും അവിടെ വിദ്യയുടെ അടയാളപ്പെടുത്തൽ കാണാൻ സാധിക്കും. എന്ത് തന്നെയായാലും താരം പറഞ്ഞിരിക്കുന്ന വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. വളരെയധികം ചർച്ചകളും മറ്റും ആണ് ഇപ്പോൾ ഈ വിഷയത്തെ തുടർന്ന് നടക്കുന്നത്.


സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ഇതിനോടകം നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കഴിഞ്ഞു.ഓരോ ചിത്രത്തിലും അതീവ മനോഹരി ആയാണ് താരം പ്രത്യക്ഷപ്പെടുന്നത്.​ഗ്ലാമറസ് വേഷങ്ങളിലും നാടൻ വേഷത്തിലും താരം പ്രത്യക്ഷപ്പെടുന്നതിൽ മിടുക്കിയാണ്.





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു