ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ശ്രുതി മേനോൻ, ചിത്രങ്ങൾ കണ്ടുനോക്കു
അവതാരകയായും മോഡലായും അഭിനേതാവായും വർഷങ്ങളായി മലയാളികൾക്ക് പരിചയമുള്ള ആളാണ് ശ്രുതി മേനോൻ. ഷെയ്ന്‍ നിഗം നായകനായ ‘കിസ്മത്ത്’ എന്ന ചിത്രത്തിലൂടെയും ശ്രുതി ഏവര്‍ക്കും പ്രിയങ്കരിയായി മാറി. മിനിസ്‌ക്രീനിലൂടെയാണ് ശ്രുതി സിനിമയില്‍ എത്തുന്നത്. മുല്ല, അപൂര്‍വ്വരാഗം, ഇലക്ട്ര തുടങ്ങിയ സിനിമകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്.
അഭിനയത്തിന് പുറമെ വ്യത്യസ്തതകൾ കൊണ്ടുനടക്കുന്ന ഒരു മോഡലുകൂടിയാണ് ശ്രുതി. സോഷ്യൽ മീഡിയയിൽ സജീവമായ താരം അടുത്തിടെ പങ്കുവെച്ച താരത്തിന്റെ ഫോട്ടോ ഷൂട്ടുകൾ വൈറലാവുകയാണ്. ബോളിവുഡ് നടിമാർക്കൊപ്പം കിടപിടിക്കുന്ന ചിത്രങ്ങളുമായാണ് ഇത്തവണ ശ്രുതിയുടെ വരവ്. അൺബട്ടൺ ചെയ്ത ബ്ലൂ കോട്ടും സ്യൂട്ടുമാണ് ശ്രുതിയുടെ വേഷം. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം ഫോട്ടോ ഷൂട്ടിൽ കാണപ്പെടുന്നത്.
ഇതിന് മുൻപ് താരം നടത്തിയ ടോപ്പ്ലെസ് ഫോട്ടോഷൂട്ടുകൾ വലിയ വിമർശനങ്ങളാണ് ഉയർത്തിയത്. എന്നാൽ ഇവയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് താരം രംഗത്തെത്തി. ‘ഈ ആളുകൾ ആരാണ് ? എന്റെ ജീവിതത്തിൽ ഇവർക്കൊക്കെ എന്ത് അധികാരമാണുള്ളത് ? ഞാൻ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നു ചോദിക്കാൻ നിങ്ങൾക്കെന്താണ് അവകാശം ? ഞാൻ അറിയുന്നവരും അറിയാത്തവരും നാവിന് എല്ലില്ലാതെ എന്തൊക്കെയോ പറഞ്ഞു.’
എനിക്ക് നാണമില്ല. ഇല്ല നാണമില്ല. എന്തു ചെയ്യും നിങ്ങൾ ? എന്തു ചെയ്യാൻ പറ്റും നിങ്ങൾക്ക് ? എത്ര നാൾ നിങ്ങൾ ഇതിനെ കുറിച്ച് ചർച്ച ചെയ്തു ? നിങ്ങളുടെ ജീവിതത്തിലോ എന്റെ ജീവിതത്തിലോ എന്തെങ്കിലും മാറ്റം ഉണ്ടായോ ? ഇല്ല. ഒരു കമ്പ്യൂട്ടർ സ്‌ക്രീനിന്റെ മുന്നിലിരുന്ന് ആരാണെന്ന് വെളിപ്പെടുത്താതെ വായിൽ തോന്നിയത് വിളിച്ചു പറയുന്നതാണോ ധൈര്യം ? ധൈര്യമുണ്ടെങ്കിൽ എന്റെ മുഖത്ത് നോക്കി ചോദിക്കൂ. ഞാൻ ഉത്തരം പറയാം. ഒളിച്ചിരുന്ന് വിമർശിക്കാനും അശ്ലീലം പറയാനും നിങ്ങൾ ഈ പറഞ്ഞതു കൊണ്ടൊന്നും എന്റെ ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ആ ഫോട്ടോ ഷൂട്ട് വൾഗറാണെന്ന് എന്റെ ഭർത്താവിന് തോന്നിയിട്ടില്ല. അദ്ദേഹമാണ് എന്നെ ഏറ്റവുമധികം പിന്തുണച്ചത്. എനിക്ക് ആരോടും ദേഷ്യമില്ല, കാരണം നിങ്ങൾ പറഞ്ഞതൊന്നും എന്നെ ബാധിച്ചിട്ടില്ല.
‘ഇതൊരു സിംപിൾ കൺസെപ്റ്റാണ്. ഒരു പെൺകുട്ടി വിവാഹത്തിനായി തയ്യാറാവുന്നു. അവൾക്ക് ആഭരണങ്ങൾ ഇഷ്ടമില്ല. അവൾ ഡ്രസ് ചെയ്യുന്നതിനു മുമ്പ് അവൾക്ക് അമ്മയും അമ്മുമ്മയും പാരമ്പര്യമായി കൈമാറിയ ആഭരണങ്ങൾ ഇട്ടു നോക്കുന്നു. അതിൽ മനോഹരിയായി അവൾക്ക് സ്വയം തോന്നി. ജൂവലറി ഹൈലൈറ്റ് ചെയ്തു കൊണ്ടുള്ള ഒരു ഫോട്ടോഷൂട്ടായിരുന്നു അത്.’
‘കേരളത്തിൽ ഇത് ആദ്യമാണ്. എന്നാൽ ബോളിവുഡിലും ഹോളിവുഡിലുംമൊന്നും പുതുമയല്ല. ഇതിന് ഇത്രയേറെ അപ്രീസിയേഷൻ കിട്ടുമെന്ന് കരുതിയില്ല. പ്രതികരണം ഉണ്ടാവുമെന്നും കരുതിയില്ല. ഇത് ഫോർവേഡ് മാഗസീന്റെ വിവാഹം എന്ന കൺസെപ്റ്റിനു വേണ്ടി ചെയ്തതാണ്.’ ശ്രുതി പറഞ്ഞു.













അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ