നയൻതാരയുടെ ഒപ്പം ചുംബന രംഗം എടുത്ത ഉദ്ദേശം അതായിരുന്നു, പിന്നീട് മാപ്പ് പറഞ്ഞു, എന്നാൽ നയൻസിന്റെ മറുപടി തന്നെ ഞെട്ടിച്ചു; ചിമ്പുവിന്റെ വെളിപ്പെടുത്തൽ.

 


ഒരുകാലത്ത് നയൻതാര എന്ന പേര് കേൾക്കുമ്പോൾ ചിലരെങ്കിലും നെറ്റി ചുളിച്ചുണ്ടാവും. എന്നാലിന്ന് ആ പേര് കേൾക്കുമ്പോൾ ആരാധനയും അഭിമാനവുമാണ് പ്രേക്ഷകനിലും ഉളവാക്കുന്നത്. മനസ്സിനക്കരെ എന്ന മലയാളചലച്ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ നയൻതാര തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യൻ സിനിമകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി കൂടിയാണ് താരം. സിനിമയും കഥാപാത്രങ്ങളുമെന്ന പോലെ തന്നെ നയൻതാരയുടെ സ്വകാര്യ ജീവിതവും പ്രണയ ബന്ധങ്ങളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് .


തമിഴ് സിനിമയിൽ നിന്നുമുള്ള ചിമ്പു, പ്രഭുദേവ എന്നിവരുമായുള്ള നയൻസിന്റെ പ്രണയ ബന്ധങ്ങൾ അധികനാൾ നീണ്ടു നിന്നില്ല എങ്കിലും വലിയ വാർത്താ പ്രാധാന്യം നേടി. ചിലമ്പരശൻ എന്ന ചിമ്പുവുമായുള്ള പ്രണയബന്ധമാണ് പ്രേക്ഷകർ ആദ്യം അറിഞ്ഞത്. വളരെ കുറച്ചു നാളത്തെ ആയുസേ ഈ ബന്ധത്തിനുണ്ടായിരുന്നുള്ളു.


“വിശ്വാസമില്ലാത്തിടത്ത് സ്നേഹം നിലനിൽക്കില്ല. വിശ്വസിക്കാനാവാത്ത ഒരാളോടൊപ്പം ജീവിക്കുന്നതിലും ഭേദം ഒറ്റയ്ക്ക് ജീവിക്കുന്നതാണെന്ന തിരിച്ചറിവാണ് മുൻകാല ബന്ധങ്ങൾ അവസാനിപ്പിക്കാൻ കാരണം.” എന്നാണ് നയൻതാര അന്ന് പ്രതികരിച്ചത്.


തമിഴ് സിനിമയിൽ താരം ആദ്യ കാലങ്ങളിൽ ഗ്ലാമർ വേഷങ്ങൾ അടക്കം ചെയ്തു. അതിൽ ഏറെ വിവാദം ഉണ്ടാക്കിയ വേഷം ആയിരുന്നു ചിമ്പുവിനൊപ്പം അഭിനയിച്ച വല്ലഭൻ. ചുംബന രംഗം അടക്കം ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. ഇരുവരും പ്രണയത്തിൽ ആയിരുന്നു എന്ന് വരെ വാർത്തകൾ വന്നിരുന്നു. എന്നാൽ പിന്നീട് സിനിമയിൽ പോലും ഉണ്ടാകാതെ ഇരുന്ന ചുംബന രംഗം ലീക്ക് ആകുക ആയിരുന്നു.


അതിനെ കുറിച്ച് ഏറെ കാലങ്ങൾക്ക് ശേഷം ചിമ്പു ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വീണ്ടും വൈറൽ ആകുന്നത്. എടുത്ത ചിത്രങ്ങൾ ആണ് പിന്നീട വിവാദം ആക്കിയത്. സിനിമക്ക് ഗുണം ആകുന്ന രീതിയിൽ ആണ് ഫോട്ടോസ് എടുത്തത് എങ്കിൽ കൂടിയും പിന്നീട് ഏറെ വിവാദങ്ങൾ ഉണ്ടാക്കി. ചിത്രം വിവാദമായതോടെ നയൻതാരയോട് താൻ മാപ്പ് പറഞ്ഞതായി ചിമ്പു. സിനിമ പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷമാണ് ചിമ്പു ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ കാരണമാണ് നയൻതാരക്ക് പഴികേൾക്കേണ്ടി വന്നതെന്നുള്ള കുറ്റബോധത്തിന് പിന്നാലെയാണ് മാപ്പ് പറഞ്ഞതെന്നും ചിമ്പു പറയുന്നു.


എന്നാൽ നയൻസിന്റെ പ്രതികരണം ഏറെ ഞെട്ടിച്ചതായും താരം അഭിമുഖത്തിൽ പറഞ്ഞിരുന്നു. ജോലിയുടെ ഭാഗമായിട്ടാണ് ആ ഫോട്ടോഷൂട്ടിനെ കണ്ടതെന്നും ചിമ്പു ക്ഷമ പറയേണ്ടതില്ലെന്നുമായിരുന്നു നയന്‍താരയുടെ മറുപടി. ആ സീന്‍ സംവിധായകന്റെ കാഴ്ചപ്പാടാണെന്നും നയന്‍സ് പറഞ്ഞു. ഈ പ്രൊഫഷനല്‍ വ്യക്തിത്വവും കാഴ്ചപ്പാടുമാണ് നയന്‍താരയെ ഇന്നത്തെ തെന്നിന്ത്യന്‍ സൂപ്പര്‍ലേഡി ആക്കിയതെന്നും ചിമ്പു അഭിപ്രായപ്പെടുന്നു.





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു