വിവാഹം പോലെ തന്നെ പവിത്രമാണ് വിവാഹ മോചനവും, വൈറലായി സ്വാസികയുടെ വാക്കുകൾ🔥🔥
സിനിമാ സീരിയല്‍ താരമായി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയാണ് നടി സ്വാസിക. അടുത്തിടെയാണ് വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച സഹനടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നടിക്ക് ലഭിച്ചത്. സീരിയലിനേക്കാള്‍ ഇപ്പോള്‍ സിനിമാ രംഗത്താണ് നടി കൂടുതല്‍ സജീവമായിരിക്കുന്നത്. അണിയറയില്‍ ഒരുങ്ങുന്ന നിരവധി ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളില്‍ സ്വാസിക എത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള നടി തന്‌റെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്.
താരം വിവാഹമോചനത്തെക്കുറിച്ച് അടുത്തിടെ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വിവാഹ ബന്ധം പോലെ പവിത്രമാണ് വിവാഹ മോചനമെന്നാണ് താരം പറയുന്നത്. വിവാഹമോചനം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് പല സിനിമകളും പറഞ്ഞ് വെക്കുന്നുണ്ടെങ്കിലും ഇപ്പോഴും നിരവധി സ്ത്രീകള്‍ ദുഷ്‌കരമായ വിവാഹ ബന്ധങ്ങളില്‍ തുടരുന്നുണ്ട്. സമൂഹത്തെ പേടിച്ചാണ് സ്ത്രീകൾ അത്തരം ബന്ധങ്ങളിൽ തുടരുന്നതെന്ന് സ്വാസിക അഭിപ്രായപ്പെട്ടു.
ടോക്സിക് ബന്ധങ്ങളെ ആസ്പദമാക്കി ബിലഹരി സംവിധാനം ചെയ്ത തുടരും, ഭയം എന്നീ മിനി സീരീസുകളില്‍ നായികാ വേഷമാണ് സ്വാസിക അവതരിപ്പിക്കുന്നത്. മിനി സീരീസിന് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. ഭർതൃഗൃഹത്തില്‍ പീഡനം അനുഭവിക്കാനല്ല സ്ത്രീകളെ വിവാഹം ചെയ്ത് കൊടുക്കുന്നത്. സമൂഹം എന്ത് പറഞ്ഞാലും തനിക്ക് ശരിയെന്ന് തോന്നുന്ന തീരുമാനമെടുക്കാൻ മാതാപിതാക്കള്‍ മക്കളെ പഠിപ്പിക്കുകയാണ് വേണ്ടത്. ഇത് സ്ത്രീകളെയും പുരുഷന്മാരെയും ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിക്കുമെന്നും സാസ്വിക പറയുന്നു.
നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിൽ അതിഥിയായി എത്തിയപ്പോൾ സ്വന്തം വിവാഹത്തെ കുറിച്ച് സ്വാസിക സംസാരിച്ചിരുന്നു. വിവാഹം എന്നാണ് എന്ന അനുവിന്റെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു സ്വാസിക. ” വിവാഹം അടുത്തടുത്ത് വരുന്നുണ്ട്. മിക്കവാറും ഡിസംബറിലോ ജനുവരിയിലോ കാണുമെന്നാണ് എന്റെയൊരു നിഗമനം. ഡിസംബറിൽ വേണോ അതോ കുറച്ചൂടി വെയിറ്റ് ചെയ്ത് ജനുവരിയിൽ മതിയോ എന്ന ആലോചനയിലാണ്. നിങ്ങളെയൊക്കെ വിളിക്കേണ്ടേ?” സ്വാസിക പറയുന്നു.
പ്രണയവിവാഹമാണോ? എന്ന അനുവിന്റെ ചോദ്യത്തിന് അതെ, ഒമ്പത് വർഷത്തോളമായുള്ള പ്രണയമാണെന്നും സ്വാസിക ഉത്തരം നൽകി. എന്നാൽ പ്രണയിതാവിന്റെ പേരോ മറ്റു വിവരങ്ങളോ സ്വാസിക വെളിപ്പെടുത്തിയില്ല. നിരവധി ഗോസിപ്പുകൾക്കും സൈബർ ആക്രമണങ്ങൾക്കും താരം വിധേയയായിരുന്നു.
2020ൽ തന്നെ ഏറ്റവുമധികം ചിരിപ്പിച്ചത് ഒരു സിനിമനടനുമായുള്ള ഗോസ്സിപ്പുകളാണെന്നു സ്വാസിക പറയുന്നു. ഈയിടെ ഉണ്ണി മുകുന്ദനുമായി താരം പ്രണയത്തിലാണെന്ന് വാർത്തകൾ ഉണ്ടായിരുന്നു. “2020ൽ ഏറ്റവുമധികം ചിരിപ്പിച്ചത് ആ വാർത്തകൾ തന്നെയായിരുന്നു. എല്ലാ ദിവസവും എന്തെങ്കിലും പുതിയ ഗോസ്സിപ് വായിച്ചു ചിരിക്കുകയായിരുന്നു ഞാൻ,” എന്നും താരം പറയുന്നു.









അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ