തന്റെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറുന്നത് എന്തിനാണ്..!! പൊട്ടിത്തെറിച് അനുഷ്‍ക ഷെട്ടി..

 


ഇന്ത്യ ഒട്ടാകെ ഇന്ന് അറിയപ്പെടുന്ന നായികമാരുടെ കൂട്ടത്തിൽ ആണ് അനുഷ്കയുടെ പേര്. വളരെ പെട്ടെന്ന് തന്നെ ധാരാളം ആരാധകരെ നേടിയെടുക്കാൻ കഴിഞ്ഞ താരം കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ടായിരുന്നു നിരവധി ചിത്രങ്ങളുടെ ഭാഗമായത്. താരം ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിൽ പോലും വളരെ വ്യത്യസ്തമായ ഒരു കഥാപാത്രം കൈകാര്യം ചെയ്തിട്ടുണ്ട്.


ബാഹുബലിയിൽ ദേവസേന എന്ന കഥാപാത്രം വളരെയധികം ആളുകളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നതും പക്വതയാർന്നതും ആയിരുന്നു. തമിഴിൽ വിജയുടെയും സൂര്യയുടെയും വിക്രമിന്റെയുമൊക്കെ നായികയായി തിളങ്ങിയതിനുശേഷമാണ് അനുഷ്ക ബോളിവുഡ് ചിത്രങ്ങളിലേക്ക് ചുവടുവെക്കുന്നത്.ആ ചുവടുവെപ്പ് യാതൊരു കാരണവശാലും തെറ്റായത് ആയിരുന്നില്ല.


ഓരോ പടിയും വളരെയധികം ആലോചന അപൂർവ്വമായിരുന്നു താരം ചവിട്ടി ഇരുന്നത്. അതുകൊണ്ടുതന്നെ ഇതിനോടകം കൈവെച്ച ചിത്രങ്ങളും കഥാപാത്രങ്ങളും എല്ലാം ഒന്നിനൊന്നു മികച്ചവയും എന്നും ആളുകൾ ഓർത്തിരിക്കുന്നവയുമാണ്. 2005-ൽ പുറത്തിറങ്ങിയ ‘സൂപ്പർ’ എന്ന തെലുഗു ചലച്ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്കു കടന്നുവന്നത്.


ആദ്യ ചിത്രത്തിൽ തന്നെ വളരെ മികച്ച പ്രകടനം കാഴ്ചവച്ച താരം പിന്നീട് തെലുങ്ക് ,തമിഴ് ചിത്രങ്ങളുടെ ഭാഗമായി മാറുകയായിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നു എപ്പോഴും അനുഷ്കയെ തേടി എത്തിയിരുന്നത്. സോഷ്യൽമീഡിയയിലും താരം സജീവമാണ്. വിജയ്ക്കൊപ്പം ഉള്ള വേട്ടക്കാരൻ സൂര്യയോടൊപ്പം അഭിനയിച്ച സിങ്കം എന്നീ ചിത്രങ്ങൾ അനുഷ്കയുടെ കരിയറിലെ തന്നെ ബ്രേക്ക്ത്രൂ ചിത്രങ്ങൾ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്നതാണ്.


അതിനുശേഷം താരത്തിന് നിരവധി അവസരങ്ങൾ ലഭിക്കുകയും അതോടൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ താരത്തെ കുറിച്ചുള്ള നിരവധി ഗോസിപ്പുകൾ നിറയുമായിരുന്നു.എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ ഗോസിപ്പിനെ വളരെ ഗൗരവപൂർവം താരം നോക്കിക്കാണുകയും അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ആയിരുന്നു. അത് താരത്തിന്റെ വിവാഹത്തെ കുറിക്കുന്നത് ആയിരുന്നു. അനുഷ്ക വിവാഹിതയാകാൻ പോകുന്നു എന്നതടക്കമുള്ള വാർത്തകളായിരുന്നു അടുത്തിടെയായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്.


എന്നാൽ ഇത്തരം ഗോസിപ്പുകൾ എന്തിനാണെന്നാണ് താരമിപ്പോൾ ചോദിക്കുന്നത്. എന്താണ് ഇതുകൊണ്ട് ഓരോരുത്തരും ലക്ഷ്യംവയ്ക്കുന്നത്… മറ്റുള്ള താരങ്ങളുടെ സ്വകാര്യജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഇത്തരം പരാമർശങ്ങളും ആരോപണങ്ങളും വളരെയധികം മോശമാണെന്നും എൻറെ കല്യാണം എന്നെയും എൻറെ കുടുംബത്തെയും മാത്രം ബാധിക്കുന്ന കാര്യമാണെന്നും ആണ് താരം വ്യക്തമാക്കിയിരിക്കുന്നത്.


വിവാഹമെന്നത് പവിത്രമായ ഒരു ബന്ധമായി താൻ കാണുന്നു എന്നും അതുകൊണ്ടുതന്നെ ഒരിക്കലും ആരെയും അറിയിക്കാതെ മറച്ചുവച്ചുകൊണ്ടുള്ള ഒരു വിവാഹം ആയിരിക്കില്ല തൻറെ എന്നുമാണ് അനുഷ്ക വ്യക്തമാക്കിയത്. പല താരങ്ങളുടെയും ജീവിതത്തെപ്പറ്റിയുള്ള ഇത്തരം ഗോസിപ്പുകൾ അടിസ്ഥാനരഹിതമാണെന്നും ഇതു പറഞ്ഞു പരത്തുന്നവർക്ക് യാതൊരു ഗുണവും കിട്ടുന്നില്ലല്ലോ എന്നും താരം ചോദിക്കുന്നു.




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു