വിവാഹത്തോട് നോ പറഞ്ഞ് ബിഗ് ബോസ്സ് താരം അഭിരാമി സുരേഷ്, ഒപ്പം വീട്ടിലേയ്ക്ക് പുതിയ അതിഥിയും
പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ഗായികയും നടിയുമായ അഭിരാമി സുരേഷ്. റിയാലിറ്റി ഷോയിലൂടെ എത്തിയ അഭിരാമി പിന്നീട് നടിയായും തിളങ്ങി. ഐഡിയ സ്റ്റാര്‍ സിങ്ങര്‍’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത സുരേഷ് എന്ന ഗായികയെ മലയാളികൾ അറിയുന്നത്. അമൃതയ്ക്ക് ഒപ്പം ഷോയിൽ കൂട്ടിനെത്തിയ അനിയത്തി അഭിരാമിയും അധികം വൈകാതെ പ്രേക്ഷകരുടെ ശ്രദ്ധ നേടുകയായിരുന്നു.
പിന്നീട് അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി ഇപ്പോൾ ചേച്ചിയ്ക്ക് ഒപ്പം ചേർന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് നടത്തുകയാണ്. സ്റ്റേജ് ഷോകളും യൂട്യൂബ് വ്ലോഗിങ്ങും ഒക്കെയായി സജീവമാണ് ഈ സഹോദരിമാർ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അഭിരാമി തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്.
ബിഗ് ബോസ് താരമെന്ന നിലയും പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിരാമി ഏറ്റവും ഒടുവില്‍ പങ്കുവെച്ചിരിക്കുന്ന തന്റെ പുതിയ കാറിനൊപ്പമുള്ള ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഫോർഡിന്റെ ഇക്കോ സ്‌പോർട് എന്ന വാഹനം സ്വന്തമാക്കിയതിൻറെ സന്തോഷത്തിലാണ് താരം.
വിവാഹം? ഓ ഇല്ല. പുതിയ ആളും ചില ഗൗരവമുള്ള കാര്യങ്ങളും എന്നാണ് ഫോട്ടോ പങ്കുവെച്ച് അഭിരാമി എഴുതിയിരിക്കുന്നത്. ഇക്കോ ഫോര്‍ഡ് ആണ് അഭിരാമി സുരേഷ് സ്വന്തമാക്കിയിരിക്കുന്നത്. നമ്പര്‍ പ്ലേറ്റ് മറച്ചുവെച്ചാണ് അഭിരാമി സുരേഷ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.
വാഹനത്തിന്റെ വെളുത്ത നിറമുള്ള വേർഷനാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. നമ്പര്‍ പ്ലേറ്റ് മറച്ചുവെച്ചാണ് അഭിരാമി സുരേഷ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. പുതിയ വാഹനത്തോടൊപ്പമുള്ള ചിത്രത്തിന് താഴെ അഭിനന്ദനങ്ങളും സന്തോഷവും നിരവധി താരങ്ങളും ആരാധകരും പങ്കുവച്ചിരുന്നു.
ഹലോ കുട്ടിച്ചാത്തൻ എന്ന സീരിയലിലൂടെ ബലത്തരമായിട്ടാണ് അഭിരാമി അഭിനയ രംഗത്ത് പ്രവേശിക്കുന്നത്. ബെവേർ ഓഫ് ഡോഗ്സ് എന്ന 2014 ൽ പുറത്തിറങ്ങിയ മലയാള സിനിമയിലാണ് താരം ആദ്യമായി ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു സിനിമയിലേയ്ക്ക് ചുവടുവെക്കുന്നത്. സംഗീതത്തോടൊപ്പം തന്നെ അഭിനയത്തിലും താരം മുന്നിലാണ്. വിരല്‍ എന്ന ഹ്രസ്വ ചിത്രത്തിലാണ് അഭിരാമി സുരേഷ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ക്രോസ് റോഡ് അടക്കമുള്ള ചില സിനിമകളുടെ സംഗീത സംവിധാനവും അഭിരാമി സുരേഷ് നിര്‍വഹിച്ചിട്ടുണ്ട്.
ക്രോസ്സ്റോഡ്, 100 ഡേയ്‌സ് ഓഫ് ലൗ, കുബേര രാശി, ഗുലുമാൽ, ബെവേർ ഓഫ് ഡോഗ്സ്, വേനൽമരം, കേരളോത്സവം 2009 എന്നിവയാണ് താരം വേഷമിട്ട സിനിമകൾ. ചില ഹ്രസ്വ ചിത്രങ്ങളിലും തിരം വേഷമിട്ടു. ഇതിനു പുറമെ താരം നിരവധി ടിവി മ്യൂസിക് – റിയാലിറ്റി ഷോകളിലും നിറസാന്നിധ്യമാണ്. ബിഗ് ബോസ്സ് സീസൺ 2 താരത്തിനു വൻ സ്വീകര്യതയാണ് ജനങ്ങൾക്കിടയിൽ നേടിക്കൊടുത്തത്.











അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ