അമ്പോ പൊളി,, കുട്ടി ഉടുപ്പിൽ അതീവ ഗ്ലാമറസായി അനു ഇമ്മാനുവേൽ,കിടിലൻ ചിത്രങ്ങൾ കാണാം

 


നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ആണ് ഇമ്മാനുവേല്‍. ജയറാമിന്റെ സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് എത്തിയ അനു ഇന്ന് തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ മുൻനിര നായികമാരിൽ ഒരാളാണ്. ആക്ഷൻ ഹീറോ ബിജുവിന് ശേഷം തെലുങ്കിലും തമിഴിലുമാണ് താരം തിളങ്ങിയത്.


രണ്ട് മലയാളം സിനിമകൾ മാത്രമേ ഇതുവരെ താരം അഭിനയിച്ചിട്ടുള്ളൂ. തെലുങ്കിൽ ഇതുവരെ ഏഴും തമിഴിൽ രണ്ടും സിനിമകൾ അഭിനയിച്ചുകഴിഞ്ഞു താരം. ഇൻസ്റ്റയിലും ഏറെ സജീവമാണ് താരം. മലയാളം സിനിമകളിൽ കുറവായി മാത്രമേ അഭിനയിക്കുന്നുള്ളൂവെങ്കിലും തനി മലയാളിയാണ് അനു. മലയാളികളായ തങ്കച്ചൻ ഇമ്മാനുവൽ, നിമ്മി ഇമ്മാനുവൽ എന്നിവരുടെ മകളാണ്.


അമേരിക്കയിലെ ചിക്കാഗോയിലാണ് അനു ജനിച്ചതും വളർന്നതും. എങ്കിലും അസ്സലായി മലയാളം അറിയാം. ഇൻസ്റ്റയിൽ നിരവധി ആരാധകരുണ്ട് താരത്തിന്. പത്ത് ലക്ഷത്തിലേറെ ഫോളോവേഴ്സാണ് താരത്തിനുള്ളത്. ഏറ്റവും പുതിയതായി പങ്കുവെച്ചിരിക്കുന്ന ഗ്ലാമർ ചിത്രങ്ങൾക്ക് ഒന്നരലക്ഷത്തോളം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.


മലയാളത്തിൽ അരങ്ങേറിയ താരം തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ഗ്ലാമറസായാണ് പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിൽ ഏറെ തരംഗമായ ചാർളി എന്ന സിനിമയിൽ അനുവിന് നായികയാകാൻ അവസരം ലഭിച്ചിരുന്നുവെന്നും താരം അത് നിരസിക്കുകയായിരുന്നുവെന്നും നേരത്തെ തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത് വലിയ വാർത്തയായിരുന്നു. മലയാളം വിട്ട് തമിഴിലും തെലുങ്കിലും തിളങ്ങുന്ന താരം മലയാളത്തിൽ നല്ലൊരു ഓഫർ ലഭിച്ചാൽ മടങ്ങിവരുമെന്നും തെലുങ്ക് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.


മിഷ്‌കിൻ സംവിധാനം ചെയ്ത വിശാൽ ചിത്രം തുപ്പരിവാളനിലൂടെയായിരുന്നു തമിഴ് അരങ്ങേറ്റം. എന്നാൽ തമിഴിനേക്കാളും ശ്രദ്ധിക്കപ്പെട്ടത് അനു അഭിനയിച്ച തെലുങ്ക് ചിത്രങ്ങളാണ്. നാനി നായകനായ മജ്‌നു ആയിരുന്നു അനുവിന്റെ ആദ്യ തെലുങ്ക് ചിത്രം. സൂപ്പർതാരങ്ങളായ പവൻ കല്യാണിനൊപ്പം അജ്ഞാതവാസി, അല്ലു അർജ്ജുനൊപ്പം നാ പേരു സൂര്യ നാ ഇല്ലൂ ഇന്ത്യ, നാഗ ചൈതന്യക്കൊപ്പം ഷൈലജ റെഡ്‌ഡി അല്ലുഡു തുടങ്ങിയ ചിത്രങ്ങളിലും അനു നായികയായി അഭിനയിച്ചു.


സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങേളും ഫോട്ടോകളുമൊക്കെ പോസ്റ്റ് ചെയ്യാറുണ്ട്. സിനിമയിൽ എന്നപോലെ സോഷ്യൽ മീഡിയയിലും താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോഴും താരം ചിത്രങ്ങള്‍ പങ്കു വച്ചിട്ടുണ്ട്. ഗ്ലാമര്‍ ചിത്രങ്ങളാണ് താരം ഇപ്പോള്‍ പങ്കു വച്ചിരിക്കുന്നത്. ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 15 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. താരം പുതിയതായി പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കുട്ടി ഉടുപ്പിൽ അനു ഹോട്ടാണെന്നാണ് ആരാധകർ പറയുന്നത്.









അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു